Kerala

സമാധാനപരമായ പ്രതിഷേധം എന്ന് പറയുന്നത് ലോകത്തിന് നൽകിയത് ഗാന്ധിയാണ് : എൻ. ഇ.സുധീർ

Sathyadeepam

കൊച്ചി:  സമാധാനപരമായ ചെറുത്തുനിൽപ്പ് എന്ന രാഷ്ട്രീയ സംവിധാനത്തിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രക്രിയയോട് മത്സരിച്ച്, അവരെ തോൽപ്പിക്കാൻ കഴിയുമെന്ന് പുതിയ തലമുറയ്ക്ക് മനസിലായിട്ടു ണ്ടെങ്കിൽ ഗാന്ധിജി എല്ലാ രീതിയിലും നമ്മുടെ മനസ്സാക്ഷിക്കു ഉള്ളിൽ ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്.  ഇന്ത്യയിലെ തെരുവോരങ്ങളിലെല്ലാം പുതിയ തലമുറ ഗാന്ധിയെ തിരിച്ചറിയുകയാണെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. സാങ്കേതികവിദ്യയെ നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്ന് ഗാന്ധി അന്നേ പറഞ്ഞിരുന്നു,

ഇന്ന് നമ്മളാൽ നിയന്ത്രിക്കപ്പെടുന്ന ഒന്നല്ല നമ്മുടെ ജീവിതം. അസാധാരണ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഗാന്ധി.  ഗാന്ധിജി യുടെ ആദർശങ്ങളുടെ പ്രസക്തി ഈ നൂറ്റാണ്ടിലും അനിവാര്യമാണെന്ന് കാലം തെളിയിക്കുന്നു എന്നും എൻ. ഇ.സുധീർ അഭിപ്രായപ്പെട്ടു.ചാവറ കൾച്ചറൽ സെന്ററിൽ ഗാന്ധി സ്മരണയിലൂടെ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ല ഉപഭോക് തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡണ്ട് ഡി. ബി. ബിനു അധ്യക്ഷത വഹിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ, ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററും അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ. എമിൽ  പുള്ളിക്കാട്ടിൽ സി എം ഐ എന്നിവർ പ്രസംഗിച്ചു.

ഫാ.ഡോ. ബെന്നി ജോൺ മാരാംപറമ്പിലിന് എൽടായ് അവാർഡ്

വെനീസിൽ തിളങ്ങി മലയാളി ഗവേഷക ഏയ്ഞ്ചൽ എലിസബത്ത് സെബാസ്റ്റ്യൻ

കുരിശിന്റെ വിശുദ്ധ പൗലോസ് (1694-1775) : ഒക്‌ടോബര്‍ 19

വിശുദ്ധ ലൂക്കാ  (-74) : ഒക്‌ടോബര്‍ 18

പാലാ കിഴതടിയൂർ പള്ളിയിൽ വി. യൂദാശ്ലീഹായായുടെ നൊവേനത്തിരുനാൾ