Kerala

സി എം ഐ സഭാധ്യക്ഷനായി വീണ്ടും ഫാ. പോൾ ആച്ചാണ്ടി

Sathyadeepam

സി എം ഐ സന്യാസസമൂഹത്തിന്റെ പ്രിയോർ ജനറലായി ഫാ. പോൾ ആച്ചാണ്ടി സി എം ഐ തിരഞ്ഞെടുക്കപ്പെട്ടു. സമൂഹത്തിന്റെ ആസ്ഥാനമന്ദിരമായ കാക്കനാട് ചാവറ ഹിൽസിൽ നടന്ന 39 –ാമത് പൊതുസമ്മേളനമാണ് തിരഞ്ഞെടുപ്പു നടത്തിയത്. 2014 മുതൽ 2020 വരെ ആറു വർഷം സഭാധ്യക്ഷനായി പ്രവർത്തിച്ചയാളാണ് ഫാ. പോൾ ആച്ചാണ്ടി.

1831 ൽ സ്ഥാപിതമായ ഈ സന്യാസസമൂഹം 2031 ൽ അതിന്റെ ദ്വിശതാബ്ദി ആഘോഷിക്കാനൊരുങ്ങവേയാണ് ഫാ. ആച്ചാണ്ടി പ്രിയോർ ജനറലായി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത്. കെനിയയിൽ മിഷണറിയായി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം.

ചാലക്കുടിക്കടുത്ത് വെള്ളാഞ്ചിറ സ്വദേശിയായ ഫാ. പോൾ ആച്ചാണ്ടി, നേരത്തെ സി എം ഐ തൃശൂർ ദേവമാതാ പ്രൊവിൻഷ്യലായിരുന്നിട്ടുണ്ട്.

അമല മെഡിക്കൽ കോളേജിന്റെ ഡയറക്ടറായും ബംഗളുരു ധർമ്മാരാം കോളേജ് റെക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ മാനേജ്മെന്റ് അധ്യാപകനും ആയിരുന്നു. എം ബി എ നേടിയ ശേഷം ചെന്നൈ ഐ ഐ ടിയിൽ നിന്നു ഡോക്ടറേറ്റും കരസ്ഥമാക്കി.

പുതിയ വികാരി ജനറാളും സുവിശേഷവത്കരണത്തിന്റെയും അജപാലനത്തിന്റെയും ചുമതലയുള്ള ജനറൽ കൌൺസിലറുമായി ഫാ. ബെന്നി നൽക്കര തിരഞ്ഞെടുക്കപ്പെട്ടു. കളമശ്ശേരി രാജഗിരി പ്രൊവിൻഷ്യൽ സുപീരിയറായി സേവനം ചെയ്തു വരികയായിരുന്നു.

അദ്ദേഹം. ഫാ. ടോം അറയ്ക്കൽ സിഎംഐ, ഫാ. ബിനോയ് എലവുങ്കൽ സി എം ഐ, ഫാ. ജോസഫ് പൊൻമാണി സിഎംഐ എന്നിവരാണ് മറ്റു ജനറൽ കൌൺസിലർമാർ. ഫാ. ഷീജോ ആറ്റുപുറം സി എം ഐ ജനറൽ ഓഡിറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.

അഭിവന്ദ്യ എബ്രഹാം മാര്‍ യൂലിയോസ് പിതാവിന് കെസിബിസിയുടെ പ്രണാമം

നന്മയുടെ ഓര്‍മ്മകള്‍മാത്രം ഹൃദയത്തില്‍ സൂക്ഷിച്ച മാര്‍ ജേക്കബ് തൂങ്കുഴി നിത്യസമ്മാനത്തിന് യാത്രയായിട്ട് ഒരു വര്‍ഷം

അമ്മമാർ ഒരുക്കുന്നു, നാട്ടറിവിൻ്റെ പച്ചമരുന്ന് പാഠം

ബിഷപ് ബെൻസിഗർ ആശുപത്രിയിൽ അന്താരാഷ്ട്ര രോഗി സുരക്ഷാ ദിനാചരണം

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി