Kerala

ചാവറ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്

Sathyadeepam

കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്‍ററിന്‍റെ ചലച്ചിത്ര ധാരയായ ചാവറ മൂവി സര്‍ക്കിള്‍, എഫ്എഫ്എസ്സ്ഐ കേരളഘടകം, അലിയോണ്‍സ് ഫ്രാന്‍കെയ്സ് കൊച്ചി, ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്‍റര്‍, സിമാംസ് എന്നിവയുടെ സഹകരണത്തോടെ പ്രതിവര്‍ഷം സംഘടിപ്പിക്കുന്ന 5-ാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. 2017, 2018, 2019 കാലയളവില് നിര്‍മ്മിക്കപ്പെട്ട മുപ്പതു മിനിറ്റില്‍ കവിയാത്ത മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ചിത്രങ്ങള്‍ക്കായിരിക്കും അര്‍ഹത.

മികച്ച ചിത്രത്തിന് ചാവറ ചലച്ചിത്ര പുരസ്കാരവും അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും ലഭിക്കും. മത്സരത്തില്‍ ഫൈനല്‍ റൗണ്ടിലെത്തുന്ന ഏറ്റവും മികച്ച അഞ്ചു ചിത്രങ്ങള്‍ക്ക് ഇതിനു പുറമെ ചാവറ മൂവി സര്‍ക്കിള്‍ കമന്‍റേഷന്‍ പുരസ്കാരവും അയ്യായിരം രൂപ വീതവും നല്കുമെന്ന് ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ പറഞ്ഞു.

ചാവറ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് 2019 മത്സരവിഭാഗത്തില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ 2019 ഒക്ടോബര്‍ 31 നകം ചാവറ മൂവി സര്‍ക്കിള്‍, ചാവറ കള്‍ച്ചറല്‍ സെന്‍റര്‍, മൊണാസ്ട്രി റോഡ്, കാരിക്കാമുറി, കൊച്ചി -11 എന്ന വിലാസത്തിലോ chavarakochi@gmail.com എന്ന ഇമെയിലിലോ, www.chavaraculturalcetnre.org, എന്ന സൈറ്റിലോ 0484 4070250, 9947850402 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും