Kerala

ക്യാപ്സ് പ്രൊഫഷണൽ സോഷ്യൽ വർക്ക് അവാർഡുകൾ 2026 പ്രഖ്യാപിച്ചു

Sathyadeepam

ഫാ. ഡോ. ജോൺസൺ എക്സ്. പാലയ്ക്കാപ്പിള്ളിലിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

കോട്ടയം: കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെ (KAPS) 2026ലെ പ്രൊഫഷണൽ സോഷ്യൽ വർക്ക് അവാർഡുകൾ പ്രഖ്യാപിച്ചു. സാമൂഹിക പ്രവർത്തന മേഖലയിലും അക്കാദമിക് രംഗത്തും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ മുൻ അധ്യാപകനും തേവര എസ് എച്ച് കോളേജ് മുൻ പ്രിൻസിപ്പലും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ഫാ. ഡോ. ജോൺസൺ എക്സ്. പാലയ്ക്കാപ്പിള്ളിലിനെ (ഫാ. പ്രശാന്ത്) ക്യാപ്സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് തിരഞ്ഞെടുത്തു. ഏകദേശം മൂന്ന് പതിറ്റാണ്ടോളം നീണ്ട സേവന പാരമ്പര്യമുള്ള ഫാ. ഡോ. ജോൺസൺ എക്‌സ്‌. പാലയ്ക്കാപ്പിള്ളിൽ 1997 മുതൽ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ സോഷ്യൽ വർക്ക് ഫാക്കൽറ്റിയായി സേവന മനുഷ്ഠിക്കുകയും പിന്നീട് എസ് എച്ച് കോളേജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള അദ്ദേഹം വിവിധ സാമൂഹ്യ വികസന ഏജൻസികളിൽ പ്രവർത്തിച്ചു വരികയുമാണ്.

സോഷ്യൽ വർക്ക് ഗുരുശ്രേഷ്ഠ അവാർഡ്:

ഡോ. അനീഷ് കെ. ആർ. (അസോസിയേറ്റ് പ്രൊഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ വർക്ക്, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്): അധ്യാപകൻ, ഗവേഷകൻ, മാനസികാരോഗ്യ വിദഗ്‌ധൻ എന്നീ നിലകളിൽ സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ, മാനസികാരോഗ്യം, കമ്മ്യൂണിറ്റി ഇടപെടലുകൾ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ നൽകിയ സംഭാവനകൾക്കാണ് പുരസ്കാരം.

സോഷ്യൽ വർക്ക് കർമ്മശ്രേഷ്ഠ അവാർഡ്: (2 പേർക്ക്)

ഡോ. ജി. രാഗേഷ് (കേരള സ്‌റ്റേറ്റ് മെൻ്റൽ ഹെൽത്ത് അതോറിറ്റി): മാനസികാരോഗ്യം, സൈക്കോസോഷ്യൽ സപ്പോർട്ട്, കമ്മ്യൂണിറ്റി അധിഷ്ഠിത സാമൂഹിക സേവനങ്ങൾ എന്നീ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.

ഷാജു ജോൺ (ജില്ലാ കോർഡിനേറ്റർ, സംസ്‌ഥാന സാക്ഷരതാ മിഷൻ അതോറിറ്റി): 1998 മുതൽ 28 വർഷമായി വയോജന വിദ്യാഭ്യാസസാക്ഷരതാ രംഗത്ത് പ്രവർത്തിക്കുന്നു. തുല്യതാ കോഴ്സുസുകളുടെ ആസൂത്രണത്തിലും നടത്തിപ്പിലും, കണ്ണൂർ ജില്ലയിൽ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു.

സോഷ്യൽ വർക്ക് യുവശ്രേഷ്ഠ അവാർഡ്: (3 പേർക്ക്)

യുവശ്രേഷ്ഠ അധ്യാപക അവാർഡ്

ഡോ. എലിസബത്ത് അലക്സാണ്ടർ (അസിസ്റ്റൻ്റ് പ്രൊഫസർ & വകുപ്പ് മേധാവി, കെ.ഇ. കോളേജ്, മാന്നാനം): സോഷ്യൽ വർക്ക് വിദ്യാഭ്യാസം, പാഠ്യപദ്ധതി വികസനം, പ്രൊഫഷണൽ ശേഷി വികസനം എന്നീ മേഖലകളിലെ മികച്ച അക്കാദമിക് സംഭാവനകൾക്ക്

യുവശ്രേഷ്ഠ പ്രാക്ടീഷനർ അവാർഡ്

ഷാനോ ജോസ് (ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ വനിത ശിശു വികസന വകുപ്പ് എറണാകുളം): ബാലസംരക്ഷണം, ചൈൽഡ്‌ലൈൻ സേവനങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ട കുട്ടികളുടെയും സമൂഹങ്ങളുടെയും ക്ഷേമം എന്നീ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്ക്.

യുവശ്രേഷ്ഠ പ്രാക്ടീഷനർ അവാർഡ്

മീര ബി. (സൈക്കോസോഷ്യൽ കൗൺസിലർ & ട്രെയിനർ, വനിതാശിശുവികസന വകുപ്പ്, കോട്ടയം): മെഡിക്കൽ ആൻഡ് സൈക്യാട്രിയിൽ എം.എസ്.ഡബ്ല്യു ബിരുദധാരിയായ ഇവർ 2015 മുതൽ ഒരു പതിറ്റാണ്ടിലേറെയായി വ്യക്തിഗതകുടുംബ കൗൺസിലിംഗ്, ബിഹേവിയറൽ തെറാപ്പി, ലൈഫ് സ്‌കിൽസ് പരിശീലനം എന്നീ മേഖലകളിൽ നൽകുന്ന സേവനങ്ങൾക്ക്.

പ്രൊഫ. ഡോ. സോണി ജോസ് ചെയർമാനും ഡോ. ജോബി ബാബു, ഡോ. വിൻസി എബ്രഹാം, ജയനേഷ് എം.കെ., മെറീന ജോസഫിൻ പി. എന്നിവർ അംഗങ്ങളുമായ അഞ്ചംഗ സമിതിയാണ് അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. സാമൂഹിക പ്രവർത്തന മേഖലയിൽ മാതൃകാപരമായ സേവനം കാഴ്‌ചവെച്ച എല്ലാ അവാർഡ് ജേതാക്കളെയും ക്യാപ് സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു.

കൊല്ലം അമൃത വിശ്വ വിദ്യാപീഠം, അമൃതപുരിയിൽ വെച്ച് ഡിസംബർ 14, 15 തീയതികളിൽ നടക്കുന്ന പതിനൊന്നാമത് കേരള സോഷ്യൽ വർക്ക് കോൺഗ്രസ്സിന്റെ സമാപന പരിപാടിയിൽ വെച്ച് അവാർഡുകൾ സമ്മാനിക്കുന്നതായിരിക്കും. ക്യാപ് സോഷ്യൽ വർക്ക് കോൺഗ്രസിലും പുരസ്‌കാരസമർപ്പണ ചടങ്ങിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡോ. എം പി ആൻ്റണി പ്രസിഡൻ്റ്, ക്യാപ്‌സ് ഫോൺ : 8848872900, ഡോ. ജോസഫ് ചാരുപ്ലാക്കൽ ജനറൽ സെക്രട്ടറി, ക്യാപ്‌സ് ഫോൺ : 9037467898 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ക്യാപ്‌സ് സംസ്‌ഥാന സമിതി വാർത്തക്കുറിപ്പിൽ അറിയിച്ചു.

ന്യൂജൻ യുവജനങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങൾ

വിശുദ്ധ കാതറീന്‍ ലാബോര്‍ (1806-1876) : നവംബര്‍ 28

സ്നേഹദൂതൻ

ദൈവം ഭക്ഷിച്ച ആകാശം

കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ 1025-ാം വാർഷിക ജൂബിലിമുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും