Kerala

ആത്മീയതയുടെ ആഴങ്ങളിൽ ജീവിച്ചുകൊണ്ട് സാമൂഹ്യ-പ്രതിബദ്ധതയോടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക: ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ

Sathyadeepam

ആത്മീയതയുടെ ആഴങ്ങളിൽ ജീവിച്ചുകൊണ്ട് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ആഹ്വാനം ചെയ്തു . സി എൽ സി ദേശീയ സംസ്ഥാന ഭാരവാഹികളുടെ "സെർവിയം 2026" നേതൃസംഗമം ചാലക്കുടി ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ വെച്ച് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലഘട്ടത്തിന്റെ ചുവടുകൾക്കനുസരിച്ച് പ്രവർത്തനങ്ങളെ കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമാക്കി പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് കോട്ടപ്പുറം രൂപത ബിഷപ്പ് റൈറ്റ് .റവ.ഡോക്ടർ അംബ്രോസ് പുത്തൻവീട്ടിൽ പ്രസ്താവിച്ചു .

ഡേവിസ് കൊച്ചുവീട്ടിൽ പതാക ഉയർത്തി . ചാലക്കുടി ഫൊറോന വികാരി.ഫാ.വർഗീസ് പാത്താടൻ, ജോസി കോണത്ത്, എന്നിവർ പ്രസംഗിച്ചു.

വിവിധ സെഷനുകളിൽ ഫാ. ജോസ് ഇടശ്ശേരി, ഒ.ഡി. വർക്കി, പ്രൊഫ. ജോസഫ് സി. മറ്റം, അഡ്വക്കേറ്റ് ജോസഫ് അറങ്ങാശ്ശേരി , അനിൽ. പി. എൽ., ഒ. എസ്. ടോമി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു .

"സെർവിയം 2026" സി എൽ സി നേതൃസമ്മേളനം കോഡിനേറ്റർ വിൽസൻ കല്ലൻ , ജോസി കോണത്ത്,ജോജോ മനക്കിൽ, സീന ജോസഫ് , ഇഗ്നേഷ്യസ് തോമസ് , ജോൺസൺ വാളൂർ , റീത്താ ദാസ്, ഡാനി സി. കെ., സണ്ണി കുണ്ടുകുളം, ലീന ബാബു, ബാബു മേലെടത്ത് എന്നിവർ സംസാരിച്ചു.

കുടുംബ മൂല്യങ്ങളുടെ മഹത്വവും കൂടിച്ചേരലുകളുടെ സൗന്ദര്യവും ഊട്ടി ഉറപ്പിക്കുന്നത് വയോജനങ്ങള്‍ - മന്ത്രി അഡ്വ. മോന്‍സ് ജോസഫ്

സാനു മാഷ് ഒരു പ്രഭാഷകൻ എന്ന നിലയിലാണ് ഏറ്റവുമധികം എന്നെ ആകർഷിച്ചിരിക്കുന്നത് :  മുഖ്യമന്ത്രി വി ഡി സതീശൻ

പുതിയ മദ്യനയം പൊതുജനാഭിപ്രായം രൂപീകരിക്കണം: കെ സി ബി സി മദ്യ ലഹരി വിരുദ്ധ സമിതി

കത്തോലിക്ക കോൺഗ്രസ് ദേശീയ സമ്മേളനം സമാപിച്ചു

തൈക്കൂടം ഇടവകയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു