Kerala

ലഹരി വിരുദ്ധ സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കി എസ് എം വൈ എം പാലാ രൂപത

Sathyadeepam

പാലാ : കെസിവൈഎം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ എല്ലാ രൂപതകളിലൂടെയും കടന്നുപോകുന്ന ലഹരി വിരുദ്ധ സന്ദേശയാത്രയ്ക്ക് പാലാ രൂപത സമിതി സ്വീകരണം നല്‍കി. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ശ്രീ ഷിജോ ഇടയാടിയിലാണ് യാത്ര നയിച്ചത്. പാലാ കൊട്ടാരമറ്റത്ത് വെച്ച് പാലാ രൂപതാ ജനറല്‍ സെക്രട്ടറി ടോണി കവിയില്‍, വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്, ഡയറക്ടര്‍ ഫാ മാണി കൊഴുപ്പന്‍കുറ്റി, മറ്റു രൂപത ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് യാത്രയെ സ്വീകരിച്ചു. ലഹരി ഉപേക്ഷിക്കണമെന്നും ലഹരി വിരുദ്ധത പ്രോത്സാഹിപ്പിക്കാന്‍ യുവജനങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും സംസ്ഥാന പ്രസിഡന്റ് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെ സംസ്ഥാന സമിതി ഡയറക്ടര്‍ ഫാ.സ്റ്റീഫന്‍ ചാലക്കരയുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുകയും കേരള യൂത്ത് കോണ്‍ഫറന്‍സ്(KYC) ലേക്ക് ക്ഷണിക്കുകയും ചെയ്തു. ഡെപ്യൂട്ടി പ്രസിഡന്റ് ഡോണ്‍ ജോസഫ് സോണി, സെക്രട്ടറി ആല്‍ഫി ഫ്രാന്‍സിസ്, ജോയിന്റ് സെക്രട്ടറി മെര്‍ലിന്‍ സാബു, ട്രഷറര്‍ എബി നൈജില്‍, കൗണ്‍സിലര്‍മാരായ ജിയോ റോയ്, റിയ തെരേസ ജോര്‍ജ്, സിന്‍ഡിക്കേറ്റ് കൗണ്‍സിലര്‍ നീതു ടോമി എന്നിവര്‍ ലഹരി വിരുദ്ധ റാലിയില്‍ സന്നിഹിതരായിരുന്നു.

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 63]

പ്രതിഫലന പരിശീലനം [Reflective Teaching]

ക്രൈസ്തവ മരണവും മരണാനുഭവവും

🎮ഈ യൂണിവേഴ്സ് നമുക്കുവേണ്ടി 'സെറ്റ്' ചെയ്തതാണോ?

Philemon’s Forgiveness Home!!!