Kerala

അമലയിൽ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി സെന്റ് ചാവറ കോൺഫറൻസ് ആരംഭിച്ചു

Sathyadeepam

അമല മെഡിക്കൽ കോളേജിൽ ആരംഭിച്ച വിൻസെന്റ് ഡി പോൾ സൊസൈറ്റി സെന്റ്. ചാവറ കോൺഫെറൻസിന്റെ ഉത്‌ഘാടനവും ലോഗോ, ബാർകോഡ്  പ്രകാശനവും ഫെൻസൻ പീറ്റർ നൽകിയ സൗജന്യ ഡയാലിസിസ് മെഷീന്റെ സ്വിച്ച് ഓൺ കർമ്മവും ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് നിർവഹിച്ചു. അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി.എം.ഐ., ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻ പുരക്കൽ സി.എം.ഐ., സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ബ്രദർ. കെ.കെ.പോൾസൺ , ഏരിയ കൗൺസിൽ പ്രസിഡന്റ് ബ്രദർ. പി.എൽ. ഫ്രാൻസിസ് , സെന്റ്. വിൻസെന്റ് ഡി പോൾ സൊസൈറ്റി സെന്റ്. ചാവറ കോൺഫറൻസ് പ്രസിഡന്റ്  ബോർജിയോ ലൂയിസ് എന്നിവർ പ്രസംഗിച്ചു.

ഡയാലിസിസ് മെഷീന്റെ ആശീർവാദകർമ്മം അമല നഗർ സെന്റ്. ജോസഫ് പള്ളിവികാരി ഫാ. വർഗീസ് കരിപ്പേരി നടത്തി. 52 ഡയാലിസിസ് രോഗികൾക്കുള്ള സൗജന്യ കൂപ്പണുകളും ചടങ്ങിൽ വിതരണം ചെയ്തു. ഇതാദ്യമായാണ് ഒരു ആതുരാലയത്തിൽ സെന്റ്. വിൻസെന്റ് ഡി പോൾ സൊസൈറ്റി  ആരംഭിക്കുന്നത്.

ആശുപത്രിയില്‍ പോകാന്‍ പാവപ്പെട്ടവര്‍ക്ക് ഈ ഇടവകയില്‍ വാഹനം ഫ്രീ; ഇനി ഇഷ്ട വസ്ത്രങ്ങളും

പൗരോഹിത്യ സുവർണ ജൂബിലി; ഫാ. മാത്യു നായ്ക്കംപറമ്പിലിന് നാടിന്റെ ആദരം

റൂത്ത് [അധ്യായം 4] - Part 2

വിശുദ്ധ വില്‍ഫ്രഡ് (634-709) : ഒക്‌ടോബര്‍ 12

വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ (1881-1963) : ഒക്‌ടോബര്‍ 11