Kerala

നാടകത്തിൽ നടനും പ്രേക്ഷകനും കാലാതീതമായി നിലനിൽക്കും : ടി. എം. എബ്രഹാം

Sathyadeepam

കൊച്ചി : നാടകം എന്നത് വിശാലമായതും ആർക്കും സ്പർശിക്കാവുന്നതുമാണെന്ന് നാടക കൃത്തും സംവിധായാകാനുമായ ടി. എം. എബ്രഹാം അഭിപ്രായപ്പെട്ടു. എഴുതപ്പെട്ട നാടകം പൂർണ്ണമാകുന്നത് രംഗവേദിയിൽ അവത്രിപ്പിക്കപ്പെടുമ്പോഴാണ്. മാനുഷികത ഏറ്റവും കൂടുതൽ വർഷിക്കപ്പെടുന്നത് നാടകത്തിലാണ്. നാടകം കാണാനെത്തുന്ന പ്രേക്ഷകന് മാറ്റമുണ്ടാകുന്നു, മാറിയ വ്യക്തിത്വത്തിന്റെ ഉടമയായിട്ടാണ് പ്രേക്ഷകൻ നാടകം കണ്ട് തിരിച്ചുപോകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച മലയാള ഭാഷ വാരാചരണത്തിൽ നാടകം, നവ ഭാവുകത്വങ്ങൾ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനും നാടക പ്രവർത്തകനുമായ ഡോ. വിനോദ് വി. നാരായണൻ പ്രഭാഷണം നടത്തി.  പുതിയ കാലത്തിൽ നാടകം  ചെറിയ സ്ഥലത്തും ഒരു വാക്കിന്റെ തുടർച്ചയിലും പിറവിയെടുക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. സെൻറ് ജോസഫ് ആശ്രമം സുപ്പീരിയർ ഫാ. മാത്യൂ കോയിക്കര സി. എം. ഐ., ചാവറ കൾച്ചറൽ സെന്റർ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററും അസി. ഡയറക്ടറുമായ ഫാ. എമിൽ പുള്ളിക്കാട്ടിൽ സി. എം. ഐ. എന്നിവർ പ്രസംഗിച്ചു.

യുവജനപ്രക്ഷോഭങ്ങൾക്ക് ഉത്തരമുണ്ടോ?

മാറിയകാലത്ത് വിശ്വാസം കൈമാറുമ്പോൾ

സെന്റ് പീറ്റേഴ്‌സ് ബസിലിക്ക ഡോക്യുമെന്ററിയില്‍ പാപ്പയും പ്രത്യക്ഷപ്പെടുന്നു

മെത്രാനായിരുന്ന രൂപതയിലേക്ക് ലിയോ പതിനാലാമന്‍ മാര്‍പാപ്പ

ഉക്രെയ്‌നില്‍ സമാധാനത്തിനായി സംഭാഷണവും ഘടനാപരമായ നടപടികളും ആവശ്യമാണ്: പാപ്പ