മെത്രാനായിരുന്ന രൂപതയിലേക്ക് ലിയോ പതിനാലാമന്‍ മാര്‍പാപ്പ

Pope Leo XIV to the diocese where he had been bishop
Published on: 

നവംബര്‍ 13-ന് ആരംഭിക്കുന്ന പെറുവിലേക്കുള്ള തന്റെ അപ്പസ്‌തോലിക് യാത്രയ്ക്കിടെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചിക്ലായോ നഗരവും സന്ദര്‍ശിക്കും. പ്രഖ്യാപിച്ച ഔദ്യോഗിക പരിപാടികളില്‍ ചിക്ലായോ കത്തീഡ്രല്‍, ഔര്‍ ലേഡി ഓഫ് പീസ് തീര്‍ത്ഥാടന കേന്ദ്രം, പിമെന്റല്‍, സെന്റ് തുരിബിയോസ് ഓഫ് മൊഗ്രോവെജോ കാത്തലിക് യൂണിവേഴ്‌സിറ്റി, സന്യ എന്നിവിടങ്ങളിലെ ചടങ്ങുകള്‍ ഉള്‍പ്പെടുന്നു. ഈ സ്ഥലങ്ങളില്‍ ചിലത് അദ്ദേഹത്തിന്റെ ശുശ്രൂഷാമേഖലയുടെ ഭാഗമായിരുന്നു; മറ്റുള്ളവ ഈ മേഖലയിലെ സഭാ ചരിത്രത്തില്‍ പ്രത്യേക പ്രാധാന്യമുള്ളവയാണ്.

നഗരത്തിലെ പ്രധാന സ്‌ക്വയറിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ചിക്ലായോ സെന്റ് മേരീസ് കത്തീഡ്രല്‍, പ്രെവോസ്റ്റ് ബിഷപ്പായി സേവനമനുഷ്ഠിച്ച വര്‍ഷങ്ങളില്‍ രൂപതാ ജീവിതത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. അവിടെ അദ്ദേഹം ഞായറാഴ്ച കുര്‍ബാനയും മറ്റ് കൂദാശകളും അര്‍പ്പിച്ചുപോന്നു.

സെന്റ് തുരിബിയോസ് മൊഗ്രോവെജോ കാത്തലിക് യൂണിവേഴ്‌സിറ്റി ലിയോ മാര്‍പാപ്പയ്ക്ക് നിയമത്തില്‍ ഓണററി ഡോക്ടറേറ്റ് നല്‍കുകയും ‘ഗ്രാന്‍ഡ് ചാന്‍സലര്‍ എമരിറ്റസ്’ ആയി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയും മാര്‍പാപ്പ സന്ദര്‍ശിക്കുന്നുണ്ട്.