International

വത്തിക്കാന്‍ ബസിലിക്കയിലേക്കുള്ള പ്രവേശന സമയം വര്‍ധിപ്പിച്ചു

Sathyadeepam

വത്തിക്കാനില്‍ സ്ഥിതി ചെയ്യുന്ന വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള പേപ്പല്‍ ബസിലിക്ക, വിശ്വാസികള്‍ക്ക്, എല്ലാ ദിവസവും പ്രാദേശിക സമയം 8 മണിവരെ തുറന്നിട്ടി രിക്കുമെന്നു, ബസിലിക്കയുടെ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സന്ദര്‍ശകരുടെ തിരക്കും പ്രതീക്ഷിക്കുന്ന സുരക്ഷാ പരിശോധനാ കാത്തിരിപ്പ് സമയവും കണക്കിലെ ടുത്ത്, അവസാന പ്രവേശനം വൈകുന്നേരം 7:15-ന് ആയിരിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

വിശുദ്ധ പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ഈ ബസിലിക്ക, കത്തോലിക്ക വിശ്വാസികളുടെ പ്രധാന പ്പെട്ട ഒരു തീർഥാടന കേന്ദ്രവും, എല്ലാവര്‍ക്കും, വാസ്തുശിലാ രൂപകല്പനയുടെ അതിശയകരമായ ഒരു കാഴ്ചയുമാണ്. 324-ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ പിന്തുണയോടെ സില്‍വസ്റ്റര്‍ പാപ്പയാണ് ആദ്യത്തെ ബസിലിക്ക നിര്‍മ്മിച്ചത്.

ദൈവത്തെ വിസ്മരിക്കുമ്പോള്‍ ദരിദ്രരുടെ എണ്ണം വര്‍ധിക്കുന്നു

വിശുദ്ധ റോമുവാള്‍ഡ് (952-1027) : ജൂണ്‍ 19

ഫാ. ജെയിംസ് കോട്ടായിൽ: ആദ്യ ഭാരതീയ ജെസ്യൂട്ട് രക്തസാക്ഷി

ഗലാത്തിയ - Chap.3 [1of3]

വിശുദ്ധ മാര്‍ക്കും വിശുദ്ധ മര്‍സെല്ലിയനും (287) : ജൂണ്‍ 18