International

വത്തിക്കാന്‍ സമ്പത്ത് ഏകദേശം 300 കോടി ഡോളര്‍

Sathyadeepam

2025-ല്‍ വത്തിക്കാന്റെ സാമ്പത്തിക നിക്ഷേപ ങ്ങളുടെയും സ്വത്തുക്കളുടെയും അറ്റമൂല്യം ഏകദേശം 3 ബില്യണ്‍ ഡോളറായി (2.686 ബില്യണ്‍ യൂറോ) വർധിച്ചു. പരി. സിംഹാസനത്തിന്റെ സ്വത്തുക്കളുടെ നടത്തിപ്പ് ചുമതലയുള്ള ‘അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ദി പാട്രിമണി ഓഫ് ദി അപ്പസ്‌തോലിക് സീ’ (അപ്‌സ) ജൂലൈ 31-ന് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, 2024-നെ അപേക്ഷിച്ച് ലാഭത്തില്‍ 102 മില്യണ്‍ ഡോളറിന്റെ (89 മില്യണ്‍ യൂറോ) വർധനവു ണ്ടായി. സ്വര്‍ണ്ണത്തിന്റെയും ഭൂസ്വത്തുക്കളുടെയും ഓഹരികളുടെയും മൂല്യത്തിലുണ്ടായ വര്‍ധനവാണ് സമ്പത്ത് വര്‍ധിക്കുന്നതിനു കാരണമായത്.

ഇറ്റലിയില്‍ അപ്‌സ നേരിട്ട് നടത്തുന്ന വസ്തുവക കളില്‍ നിന്നു വരുമാനം വര്‍ധിച്ചു. ഇറ്റലിക്ക് പുറമെ ലണ്ടന്‍, പാരിസ്, ജനീവ, സ്വിറ്റ്സര്‍ലന്‍ഡിലെ ലൊസാനെ എന്നിവിടങ്ങളിലായി താമസ-വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള ഏകദേശം 1,200 വസ്തുവക കളും അപ്‌സ കൈകാര്യം ചെയ്യുന്നുണ്ട്.

വത്തിക്കാന്‍ നിക്ഷേപങ്ങളുടെ സുതാര്യതയും നിയന്ത്രണവും ശക്തമാക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ 2020-ല്‍ പുറപ്പെടുവിച്ച ‘മോട്ടു പ്രോപ്രിയോ’ ഉത്തരവിന് അനുസൃതമായി, ലക്‌സംബര്‍ഗ് ഫണ്ടായ ‘യു.കെ. ഓപ്പര്‍ച്യൂണിറ്റീസ്’ പിന്‍വലിക്കുന്നതിനുള്ള സാമ്പത്തിക-നിയമ നടപടികള്‍ തുടരുന്നതായി അപ്‌സ അറിയിച്ചു. അടുത്ത കാലത്ത് വത്തിക്കാനിലുണ്ടായ ഏറ്റവും വലിയ സാമ്പത്തിക അഴിമതികളിലൊന്നി ലേക്ക് നയിച്ച ലണ്ടനിലെ സ്ലോണ്‍ അവന്യൂ കെട്ടിട ഇടപാടുമായി ബന്ധപ്പെട്ടതാണ് ഈ ഫണ്ട്. വിശുദ്ധരുടെ പദവികള്‍ക്കായുള്ള കാര്യാലയത്തിന്റെ മുന്‍ അധ്യക്ഷനായ കര്‍ദിനാള്‍ ആഞ്ചലോ ബെച്ചുവിനു വത്തിക്കാന്‍ കോടതി അഞ്ചര വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത് ഈ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു. അതില്‍ അപ്പീല്‍ നടപടികള്‍ നടന്നു വരികയാണ്.

അഭിവന്ദ്യ എബ്രഹാം മാര്‍ യൂലിയോസ് പിതാവിന് കെസിബിസിയുടെ പ്രണാമം

നന്മയുടെ ഓര്‍മ്മകള്‍മാത്രം ഹൃദയത്തില്‍ സൂക്ഷിച്ച മാര്‍ ജേക്കബ് തൂങ്കുഴി നിത്യസമ്മാനത്തിന് യാത്രയായിട്ട് ഒരു വര്‍ഷം

അമ്മമാർ ഒരുക്കുന്നു, നാട്ടറിവിൻ്റെ പച്ചമരുന്ന് പാഠം

ബിഷപ് ബെൻസിഗർ ആശുപത്രിയിൽ അന്താരാഷ്ട്ര രോഗി സുരക്ഷാ ദിനാചരണം

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി