International

പൗരസ്ത്യസഭാസിനഡുകളില്‍ വിരമിച്ച മെത്രാന്മാര്‍ക്ക് എണ്‍പതു കഴിഞ്ഞാല്‍ വോട്ടവകാശമുണ്ടാകില്ല

Sathyadeepam

പൗരസ്ത്യ കത്തോലിക്കാസഭകളിലെ സിനഡുകളില്‍ സഭാധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതിലും തീരുമാനങ്ങളെടുക്കുന്നതിലും വോട്ട് രേഖപ്പെടുത്താന്‍ 80-നുമേല്‍ പ്രായമുള്ള വിരമിച്ച മെത്രാന്മാര്‍ക്ക് ഇനി മുതല്‍ അവകാശമുണ്ടാകില്ല. പൗരസ്ത്യസഭകള്‍ക്കുള്ള കാനോന്‍ നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വരുത്തി.

പൗരസ്ത്യസഭകളുടെ പാത്രിയര്‍ക്കീസുമാ രും മേജര്‍ ആര്‍ച്ചുബിഷപ്പുമാരും പൗരസ്ത്യസഭാകാര്യാലയത്തോട് കുറച്ചു കാലമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യമാണിതെന്ന് ഇതു സംബന്ധിച്ച ഉത്തരവിന്റെ ആമുഖത്തില്‍ മാര്‍ പാപ്പ സൂചിപ്പിക്കുന്നുണ്ട്. സിനഡ് യോഗങ്ങളില്‍ 'സജീവമായ ശബ്ദത്തോടെ' പങ്കെടുക്കുന്ന വിരമിച്ച മെത്രാന്മാരുടെ എണ്ണം ബുദ്ധിമുട്ടുകളുണ്ടാക്കുന്നുവെന്ന് സഭാധ്യക്ഷന്മാര്‍ പരാതിപ്പെട്ടു. അതുകൊണ്ട് 80 കഴിഞ്ഞ വിരമിച്ച മെത്രാന്മാരെ വോട്ടിംഗില്‍ നിന്നു മാറ്റി നിറുത്തുകയാണ്. 80 കഴിഞ്ഞാലും ഔദ്യോഗിക ഉത്തരവാദിത്വങ്ങളില്‍ നിന്നൊഴിയാത്ത മെത്രാന്മാര്‍ക്ക് വോട്ടവകാശം ഉണ്ടാകും.

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍

പ്രത്യാശ

കണ്‍ഫ്യൂഷന്‍ തീര്‍ക്കേണമേ!

ഞങ്ങള്‍ ആരുടെ പക്കല്‍ പോകും

ആട്ടം മതിയോ ആരോഗ്യത്തിന് ?