International

അടുത്ത പാപ്പ: കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത് 133 കാര്‍ഡിനല്‍മാര്‍

Sathyadeepam

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതി നുള്ള കോണ്‍ക്ലേവ് തുടങ്ങാനിരിക്കെ അടുത്ത പാപ്പായെക്കുറിച്ചുള്ള അനൗപചാരികമായ ചര്‍ച്ചകള്‍ കാര്‍ഡിനല്‍മാര്‍ക്കിടയില്‍ ആരംഭിച്ചു വെന്ന് ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ദിനാള്‍ സംഘത്തിന്റെ പൊതുയോഗങ്ങള്‍ നടക്കുന്നുണ്ട്. ഈ യോഗങ്ങളിലൂടെയും അനൗപചാരിക കൂടിക്കാഴ്ചകളിലൂടെയും ആകും കാര്‍ഡിനല്‍മാര്‍ കൂടുതല്‍ അടുത്ത് പരിചയപ്പെടുക എന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ആഗോള സഭയില്‍ ആകെയുള്ള 252 പേരില്‍ 135 പേരാണ് 80 നു താഴെ പ്രായമുള്ളവര്‍. അവരില്‍ 133 പേരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുകയും പാപ്പാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുകയും ചെയ്യുക.

71 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വോട്ടവകാശം ഉള്ള 133 പേര്‍. വടക്കേ അമേരിക്കയില്‍ നിന്ന് 16 ഉം മധ്യ അമേരിക്കയില്‍ നിന്ന് നാലും ദക്ഷിണ അമേരിക്കയില്‍ നിന്ന് 11 ഉം ആഫ്രിക്കയില്‍ നിന്ന് 18 ഉം യൂറോപ്പില്‍ നിന്ന് 54 ഉം ഏഷ്യയില്‍ നിന്ന് 24 ഉം പേരാണ് വോട്ടവകാശമുള്ളവര്‍.

ഉണര്‍വ് 2026 : സ്ത്രീശാക്തീകരണ - രക്ഷകര്‍തൃ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കെ സി ബി സി മദ്യ- ലഹരി വിരുദ്ധ സമിതി എറണാകുളം - അങ്കമാലി മേജർ അതിരൂപത തല മദ്യ- ലഹരി വിരുദ്ധ ഞായർ ആചരണം കറുകുറ്റി സെൻറ് സേവ്യഴേസ് ഫൊറോന പള്ളിയിൽ മാർച്ച് എട്ടിന്

ഗലാത്തിയ - Chapter 4 [2of3]

മൂലമറ്റം സെൻറ് ജോർജ് സ്കൂൾ വാർഷികം

‘റിക്ഷാവാലി’ സിസ്റ്റർ സെലിന് ഐമ പുരസ്കാരം