International

സുഡാനില്‍ രണ്ടു കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടു

Sathyadeepam

ദക്ഷിണ സുഡാനില്‍ നടന്ന ആക്രമണത്തില്‍ കത്തോലിക്കാസഭയിലെ രണ്ടു കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടു. സിസ്റ്റേഴ്‌സ് ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് എന്ന സന്യാസസമൂഹത്തിലെ സിസ്റ്റര്‍ മേരി ആബുദ്, സിസ്റ്റര്‍ റെജിന റോബാ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുള്‍പ്പെടെ ഏഴു കന്യാസ്ത്രീകള്‍ യാത്ര ചെയ്തിരുന്ന വാഹനത്തിനു നേരെയായിരുന്നു ആക്രമണം. വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ ആകെ അഞ്ചു പേര്‍ ഈ സംഭവത്തില്‍ കൊല്ലപ്പെട്ടു. കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ ഏതാനും പേര്‍ക്കു പരിക്കേറ്റു. അക്രമികള്‍ വാഹനം തടഞ്ഞു നിറുത്തി വെടിവയ്ക്കുകയായിരുന്നു. അക്രമികള്‍ ആരെന്ന് അറിവായിട്ടില്ല. സംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും സുഡാന്‍ പ്രസിഡന്റും അനുശോചനം അറിയിച്ചു.

അഭിവന്ദ്യ എബ്രഹാം മാര്‍ യൂലിയോസ് പിതാവിന് കെസിബിസിയുടെ പ്രണാമം

നന്മയുടെ ഓര്‍മ്മകള്‍മാത്രം ഹൃദയത്തില്‍ സൂക്ഷിച്ച മാര്‍ ജേക്കബ് തൂങ്കുഴി നിത്യസമ്മാനത്തിന് യാത്രയായിട്ട് ഒരു വര്‍ഷം

അമ്മമാർ ഒരുക്കുന്നു, നാട്ടറിവിൻ്റെ പച്ചമരുന്ന് പാഠം

ബിഷപ് ബെൻസിഗർ ആശുപത്രിയിൽ അന്താരാഷ്ട്ര രോഗി സുരക്ഷാ ദിനാചരണം

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി