International

മെക്‌സിക്കന്‍ പള്ളികളില്‍ മോഷണം പെരുകുന്നു

Sathyadeepam

മെക്‌സിക്കോയിലെ പള്ളികളില്‍ മോഷണം വര്‍ധിച്ചുവരികയാണെന്നും മയക്കുമരുന്നുപയോഗവും ദാരിദ്ര്യവുമായി ബന്ധപ്പെട്ടതാകാം ഈ മോഷണമെന്നും സഭാധികാരികള്‍ പറഞ്ഞു. വലിയ തുകകളല്ല മോഷ്ടിക്കപ്പെടുന്നത്. പക്ഷേ മോഷണവുമായി ബന്ധപ്പെട്ട് പള്ളികളുടെ പവിത്രത തകര്‍ക്കുന്നതും കപ്യാര്‍മാരെ ആക്രമിക്കുന്നതും ചിലപ്പോള്‍ സംഭവിക്കുന്നുണ്ട്. ചില സംഭവങ്ങള്‍ ഗുരുതരവുമായിട്ടുണ്ട്. - സാന്‍ ലുയി പൊട്ടോസി അതിരൂപതാ വക്താവ് പറഞ്ഞു. വീടുകള്‍, കടകള്‍, തെരുവുകള്‍ എന്നിവിടങ്ങളിലും മോഷണം പെരുകിയിരിക്കുന്നു. പള്ളികള്‍ക്കെല്ലാം സുരക്ഷാമുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തേണ്ടി വരുന്നു. മിക്ക പള്ളികളിലും ഇപ്പോള്‍ ക്യാമറകളും അലാമുകളും സ്ഥാപിച്ചിട്ടുണ്ട്. -അദ്ദേഹം വിശദീകരിച്ചു. അരക്ഷിതത്വം വര്‍ധിച്ചുവരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നു പൊതുസമൂഹത്തോട് സഭാധികാരികള്‍ അഭ്യര്‍ത്ഥിച്ചു.

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14

ഓരോ കവിതയും ഹൃദയസ്പന്ദനമായി മാറുകയാണ് സെബാസ്റ്റ്യൻ്റെ   പ്രത്യേകത:  എം കെ സാനു

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി എന്‍ എസ് എസ് സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

സത്യദീപം ടോപ് റീഡർ 2025: സത്യദീപം വായനക്കാർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ