International

ശസ്ത്രക്രിയ പാപ്പായുടെ വിദേശയാത്രയ്ക്കു തടസ്സമായേക്കില്ല

Sathyadeepam

ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ഈ ആഴ്ച നടക്കുന്ന ശസ്ത്രക്രിയ നവംബർ മാസം ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കു നടത്താൻ നിശ്ചയിച്ചിരിക്കുന്ന പര്യടനത്തിനു ത ടസ്സമായേക്കില്ലെന്നു വത്തിക്കാനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നെഞ്ചിൽ അര സെ.മീറ്റർ മാത്രം വരുന്ന മുറിവുണ്ടാക്കിയായിരിക്കും റോബോട്ടിക് ശസ്ത്രക്രിയ. മറ്റു പ്രശ്നങ്ങളില്ലെങ്കിൽ യാത്രക്കു മുമ്പ് പാപ്പായ്ക്കു പൂർണസൌഖ്യം പ്രാപിക്കാനാകും. ശസ്ത്രക്രിയ്ക്കു വിധേയനാകുന്ന കാര്യം മാർപാപ്പ തന്നെയാണ് സെ.പീറ്റേഴ്സ് അങ്കണത്തിൽ മധ്യാഹ്നപ്രാർഥനക്കൊടുവിൽ ജനങ്ങളെ അറിയിച്ചത്. അടുത്തിടെ നടത്തിയ വൈദ്യ പരിശോധനയിലാണ് ഈ മുഴ കണ്ടെത്തിയത്.

കൃത്യമായ തീയതിയെക്കുറിച്ചോ ശസ്ത്രക്രിയയെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ പാപ്പാ അറിയിച്ചിട്ടില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം റോമിലെ ജെമെല്ലി ഹോസ്പിറ്റലിൽ മാർപ്പാപ്പ ഏകദേശം ഒരാഴ്ചയോളം മാർപാപ്പ കിടത്തിചികിത്സയിൽ കഴിയുമെന്നു വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി പറഞ്ഞു.

പോപ്പ് ഫ്രാൻസിസിന്റെ 'അമോരിസ് ലേറ്റിഷ്യ' എന്ന അപ്പസ്തോലിക പ്രബോധനത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് കുടുംബത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര യോഗത്തിന്റെ സമാപന കുർബാനയുൾപ്പെടെയുള്ള പരിപാടികൾ മാർപ്പാപ്പയുടെ ആശുപത്രിവാസത്തെ തുടർന്ന് റദ്ദാക്കേണ്ടി വരും.

നവംബർ 6 മുതൽ 17 വരെയുള്ള തെക്കേ അമേരിക്കയിലേക്കുള്ള അദ്ദേഹത്തിന്റെ മുൻകൂട്ടി നിശ്ചയിച്ച യാത്ര. ദീർഘകാലം മിഷണറിയായും മെത്രാനായും സേവനം ചെയ്തിട്ടുള്ള പെറുവിലേക്കു മാർപാപ്പയായ ശേഷം ആദ്യമായി നടത്തുന്ന സന്ദർശനമെന്ന പ്രാധാന്യം ഈ പര്യടനത്തിനുണ്ട്.

ആശുപത്രിയില്‍ പോകാന്‍ പാവപ്പെട്ടവര്‍ക്ക് ഈ ഇടവകയില്‍ വാഹനം ഫ്രീ; ഇനി ഇഷ്ട വസ്ത്രങ്ങളും

പൗരോഹിത്യ സുവർണ ജൂബിലി; ഫാ. മാത്യു നായ്ക്കംപറമ്പിലിന് നാടിന്റെ ആദരം

അമലയിൽ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി സെന്റ് ചാവറ കോൺഫറൻസ് ആരംഭിച്ചു

റൂത്ത് [അധ്യായം 4] - Part 2

വിശുദ്ധ വില്‍ഫ്രഡ് (634-709) : ഒക്‌ടോബര്‍ 12