International

കായികവിനോദങ്ങള്‍ ആത്മീയവളര്‍ച്ചയ്ക്കും മനുഷ്യവികാസത്തിനും പ്രധാനമാണെന്ന് മാര്‍പ്പാപ്പ

Sathyadeepam

പ്രധാനപ്പെട്ട മൂല്യങ്ങള്‍ വളർത്തുന്നതിനും ശരീരത്തിന്റെയും മനസ്സിന്റെയും വികാസത്തിനുമുള്ള ഒരു മാർഗമെന്ന നിലയില്‍ മത്സര ബുദ്ധിയോടെയുള്ള കായിക ഇനങ്ങള്‍ പ്രധാനമാണെന്നു ലിയോ പതിനാലാമന്‍ മാര്‍പാപ്പ പ്രസ്താ വിച്ചു. ജൂ ഇറ്റാലിയന്‍ സ്വിമ്മിംഗ് ഫെഡറേഷന്‍ അംഗങ്ങളുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

കായികവിനോദങ്ങള്‍ കൃത്യമായ രീതിയില്‍ പരിശീലിക്കുമ്പോള്‍ അത് ശരീരത്തിനും ആത്മാവിനും ഒരുപോലെ ഔഷധമായി മാറുന്നു വെന്നു പാപ്പ പറഞ്ഞു. അത് മനുഷ്യന്റെ വിവിധതലങ്ങളെ കൂട്ടിയോജിപ്പിക്കുകയും പ്രതിബദ്ധത, ഐക്യദാര്‍ഢ്യം, സത്യസന്ധത തുടങ്ങിയ വളരെ പ്രധാനപ്പെട്ട മൂല്യങ്ങളിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു.

കൂടിക്കാഴ്ചയില്‍ പങ്കെടുത്ത നീന്തല്‍താരങ്ങളോട്, ജലത്തിന്റെ പാരിസ്ഥിതികവും ദൈവശാസ്ത്ര പരവുമായ പ്രാധാന്യത്തെക്കുറിച്ചും മാർപാപ്പ സംസാരിച്ചു. അമ്മയുടെ ഗര്‍ഭപാത്രം മുതല്‍ നമ്മുടെ ഭാഗ മായി മാറിയ ഒരു വശത്തെ നീന്തല്‍ പ്രതീകാത്മകമായി ഓര്‍മ്മിപ്പിക്കുന്നു.

ജീവിക്കുക എന്നാല്‍ മറ്റുള്ളവരുമായും നമുക്ക് ചുറ്റുമുള്ള പരിസ്ഥിതിയുമുള്ള ഐക്യത്തില്‍ ജീവിക്കാന്‍ പഠിക്കുക എന്നാണ് അര്‍ത്ഥം. നമ്മള്‍ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, ജലം ജ്ഞാനസ്‌നാനത്തിന്റെയും (മാമ്മോദീസ) ക്രിസ്തുവിലുള്ള പുതിയ ജീവിതത്തിന്റെയും പ്രതീകം കൂടിയാണെന്ന് പാപ്പാ വിശദീകരിച്ചു.

ഗലാത്തിയ - Chap.5 [1of2]

കാര്‍ഡിനല്‍മാരുടെ അസാധാരണസമ്മേളനം നടത്തി

ഭിന്നശേഷിയുള്ളവരെ ചേര്‍ത്ത് പിടിച്ചുകൊണ്ടുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യത - മന്ത്രി മോന്‍സ് ജോസഫ്

വെനിസ്വേലയ്ക്ക് അഞ്ചു കോടിയുടെ ധനസഹായം എത്തിച്ച് ഇറ്റലിയിലെ കത്തോലിക്കാസഭ

കത്തോലിക്കാ, ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസുമാര്‍ ഗാസാ മുനമ്പു സന്ദര്‍ശിച്ചു