ഗലാത്തിയ - Chap.5 [1of2]

ഗലാത്തിയ - Chap.5 [1of2]
Published on
  • അഞ്ചാം അധ്യായത്തില്‍ ആകെ എത്ര വാക്യങ്ങളുണ്ട്?

    - 26 വാക്യങ്ങള്‍

  • ക്രിസ്തു നമ്മെ എന്തിലേക്കാണ് മോചിപ്പിച്ചത്?

    - സ്വാതന്ത്ര്യത്തിലേക്ക് (5:1)

  • എന്തുകൊണ്ടാണ് പൗലോസ് ഗലാത്തിയരോട് സ്ഥിരതയോടെ നില്‍ക്കുവാന്‍ പറയുന്നത്?

    - കാരണം ക്രിസ്തു അവരെ സ്വാതന്ത്ര്യത്തിലേക്ക് മോചിപ്പിച്ചിരിക്കുന്നു (5:1)

  • പൗലോസ് അവരോട് എന്തിന് നിങ്ങള്‍ വിധേയരാകരുത് എന്നാണ് പറയുന്നത്?

    - അടിമത്തത്തിന്റെ നുകത്തിന് (5:1)

  • ഗലാത്തിയര്‍ക്ക് ക്രിസ്തു പ്രയോജനപ്പെടാതെ വരുന്നത് എപ്പോഴാണെന്നാണ് പൗലോസ് പറയുന്നത്?

    - അവര്‍ പരിച്ഛേദനം സ്വീകരിക്കുന്നെങ്കില്‍ ക്രിസ്തു അവര്‍ക്കൊന്നിനും പ്രയോജനപ്പെടുകയില്ല (5:2)

  • ക്രിസ്തു അവര്‍ക്ക് പ്രയോജനപ്പെടാതെ വരുന്നത് എപ്പോഴാണ്?

    - അവര്‍ പരിച്ഛേദനം സ്വീകരിച്ചാല്‍

  • പരിച്ഛേദനം സ്വീകരിക്കുന്ന ഓരോ മനുഷ്യനോടും പൗലോസ് ശ്ലീഹാ എന്താണ് പറയുന്നത്? (5:3)

    - അവന്‍ നിയമം മുഴുവന്‍ പാലിക്കാന്‍ കടപ്പെട്ടവനാണ്.

  • ആരാണ് നിയമം മുഴുവന്‍ പാലിക്കാന്‍ കടപ്പെട്ടവന്‍?

    - പരിച്ഛേദനം സ്വീകരിക്കുന്ന ഓരോ മനുഷ്യനും (5:3)

  • ഗലാത്തിയരുടെ ക്രിസ്തുവിനോടുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നത് എപ്പോള്‍?

    - നിയമത്തിലാണ് തങ്ങള്‍ നീതികരിക്കപ്പെടുന്നതെന്ന് അവര്‍ കരുതുമ്പോള്‍ (5:4)

  • നിയമത്തിലാണ് തങ്ങള്‍ നീതികരിക്കപ്പെടുന്നതെന്ന് പരിച്ഛേദിതന്‍ കരുതുമ്പോള്‍ അവര്‍ക്ക് എന്ത് സംഭവിക്കു മെന്നാണ് പൗലോസ് പറയുന്നത്?

    - ക്രിസ്തുവുമായുള്ള അവരുടെ ബന്ധം വിച്ഛേദിക്കപ്പെടുന്നു (5:4)

  • അവര്‍ എന്തില്‍ നിന്നാണ് വീണുപോകുന്നത്?

    - കൃപാവരത്തില്‍ നിന്നും (5:4)

  • പൗലോസും കൂടെയുള്ളവരും എന്തിന്റെ പ്രത്യാശയിലാണ് കാത്തിരിക്കുന്നത്?

    - പരിശുദ്ധാത്മാവിലൂടെ വിശ്വാസംവഴി നീതി ലഭിക്കുമെന്ന പ്രത്യാശയില്‍ (5:5)

  • എങ്ങിനെയാണ് നീതി ലഭിക്കുന്നതെന്നാണ് പൗലോസ് പ്രത്യാശിക്കുന്നത്?

    - പരിശുദ്ധാത്മാവിലൂടെ വിശ്വാസം വഴി (5:5)

  • ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ എന്ത് കാര്യമാക്കുന്നില്ല എന്നാണ് പൗലോസ് പറയുന്നത്?

    - യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ പരിച്ഛേദനമോ അപരിച്ഛേദനമോ കാര്യമാക്കുന്നില്ല (6:6)

  • യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് എന്താണ് സുപ്രധാനമായ കാര്യം?

    - സ്നേഹത്തിലൂടെ പ്രവര്‍ത്തനനിരതമായ വിശ്വാസമാണ് യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് സുപ്രധാനം (6:6)

  • എന്തിനെ അനുസരിക്കുന്നതില്‍നിന്നാണ് ഗലാത്തിയാക്കാര്‍ തടയപ്പെട്ടത്?

    - സത്യത്തെ അനുസരിക്കുന്നതില്‍നിന്നും (5:7)

  • "ഈ പ്രേരണ ഉണ്ടായത് ഏതായാലും നിങ്ങളെ വിളിച്ചവനില്‍ നിന്നല്ല" ഏത് പ്രേരണ?

    - സത്യത്തെ അനുസരിക്കാതിരിക്കാനുള്ള പ്രേരണ

  • ആരാണ് ഗലാത്തിയരെ വിളിച്ചത്?

    - യേശുക്രിസ്തു

  • "അല്പം പുളിപ്പ് മുഴുവന്‍ മാവിനേയും പുളിപ്പിക്കുന്നു" - ഈ വാക്യത്തിന് സമാനമാമായ വാക്യം എവിടെയാണ് കാണുന്നത് (5:9)

    - 1 കോറിന്തോസ് അഞ്ചാം അദ്ധ്യായം 6-ാം വാക്യം

  • ഇവിടെ 'അല്പം പുളിപ്പ്' എന്ന് പൗലോസ് ഉദ്ദേശിച്ചത് ആരെക്കുറിച്ചാണ്?

    - സത്യത്തെ അനുസരിക്കുന്നതില്‍ നിന്നും ഗലാത്തിയാക്കാരെ തടയുന്നവരെക്കുറിച്ച്

  • പൗലോസിന് ഗലാത്തിയരെക്കുറിച്ചുള്ള ഉത്തമ ബോധ്യം എന്താണ്?

    - അവര്‍ ആരും പൗലോസിന്റെ വീക്ഷണത്തില്‍ നിന്നും വ്യത്യസ്തമായി യാതൊന്നും ചിന്തിക്കുകയില്ലെന്നുള്ള ഉത്തമബോധ്യം (5:10)

  • ആര്‍ക്കാണ് ശിക്ഷ ലഭിക്കുന്നത്?

    - ഗലാത്തിയാക്കാര്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കുന്നവര്‍ക്ക് (5:10).

  • എന്തുകൊണ്ടാണ് പൗലോസ് താന്‍ ഇപ്പോഴും പീഡിപ്പിക്ക പ്പെടുന്നു എന്ന് പറയുന്നത്?

    - പരിച്ഛേദനത്തിന് അനുകൂലമായി പ്രസംഗിക്കാത്തതുകൊണ്ട്.

  • പരിച്ഛേദനത്തിന് അനുകൂലമായി താന്‍ പ്രസംഗിച്ചിരുന്നെങ്കില്‍ എന്ത് ഉണ്ടാകുമായിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്?

    - കുരിശിന്റെ പേരിലുള്ള ഇടര്‍ച്ച ഉണ്ടാകുമായിരുന്നില്ല (5:11)

logo
Sathyadeepam Online
www.sathyadeepam.org