International

സഭയ്ക്ക് ഒരു സാമുറായി വിശുദ്ധൻ വൈകാതെ

Sathyadeepam

പതിനേഴാം നൂറ്റാണ്ടിൽ ജപ്പാനിലെ പോരാളി അഥവാ സാമുറായി ആയിരുന്ന വാഴ്ത്തപ്പെട്ട ജസ്റ്റസ് തകയാമ, വൈകാതെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടും. ഇതിന് ആവശ്യമായ അത്ഭുതങ്ങളെ സംബന്ധിച്ച വത്തിക്കാൻ അന്വേഷണം അന്തിമഘട്ടത്തിൽ ആണെന്ന് ജപ്പാനിലെ ഒസാക അതിരൂപത ആർച്ച് ബിഷപ്പ് കാർഡിനൽ തോമസ് മാന്യോ അറിയിച്ചു. ജപ്പാനിൽ കത്തോലിക്കർക്ക് എതിരായ മതമർദ്ദന തുടർന്ന് ഫിലിപ്പീൻസിലേക്ക് പലായനം ചെയ്ത വാഴ്ത്തപ്പെട്ട തകയമ മാനില കത്തീഡ്രലിൽ ആണ് അന്ത്യവിശ്രമം കൊള്ളുന്നത്. ക്രൈസ്തവ വിശ്വാസത്തേക്കാൾ ജപ്പാനിലെ തന്റെ അധികാരവും സ്വത്തുക്കളും ഉപേക്ഷിക്കാനാണ് തകയാമ ഇഷ്ടപ്പെട്ടത്. 2017ലാണ് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

ജപ്പാനിലെ ബുദ്ധമതത്തിൽപ്പെട്ട ഒരു പ്രഭു കുടുംബത്തിൽ ജനിച്ച തകയാമയുടെ പിതാവാണ് വിശുദ്ധ ഫ്രാൻസ് സേവിയർ മായുള്ള ഒരു സംവാദത്തു തുടർന്ന് കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. തുടർന്ന് അന്നു ബാലനായിരുന്ന തകയാമയും കത്തോലിക്കനായി. ഇവരുടെ വിശ്വാസ സ്വീകരണം അന്ന് ജപ്പാനിൽ പതിനായിരക്കണക്കിന് ആളുകളുടെ മാനസാന്തരത്തിന് കാരണമായി. ജപാനിൽ മതർദ്ദനം അരങ്ങേറുമ്പോൾ സുദീർഘമായ പ്രാർത്ഥനയിലും ധ്യാനത്തിലും ആണ് തൻറെ ജീവിതത്തിൻറെ അവസാന ദിവസങ്ങൾ തകയാമ ചെലവിട്ടത്.

സൈന്യാധിപനും പ്രഭുവുമായി ജീവിച്ചിരുന്ന തകയാമയോട് , പദവിയ്ക്കും സമ്പത്തിനും വേണ്ടി വിശ്വാസം ത്യജിക്കാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അതു നിരാകരിക്കുകയായിരുന്നു. തുടർന്ന് പദവിയും അധികാരവും എടുത്തുമാറ്റപ്പെട്ടു. ഏതാനും വർഷങ്ങൾ കൂടി അദ്ദേഹം ജപ്പാനിൽ ദാരിദ്ര്യത്തിൽ ജീവിതം തുടർന്നുവെങ്കിലും പിന്നീട് ഫിലിപ്പീൻസിലേക്ക് നാടുകടത്തപ്പെടുകയായിരുന്നു. ഫിലിപ്പീൻസിലെത്തി 44 ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം മരണമടഞ്ഞു.

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം