തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ബംഗ്ലാദേശിലെ ക്രൈസ്തവര്‍ക്കുമേല്‍ ഇസ്ലാമിക നിയമമായ ഷാരിയാ അടിച്ചേല്‍പ്പി ക്കുകയില്ലെന്ന് ബംഗ്ലാദേശിലെ ഏറ്റവും വലിയ ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടിയായ ജമാ അത്തെ ഇസ്ലാമിയുടെ നേതാവ് ഷഫീഖുര്‍ റഹ്മാന്‍ പ്രസ്താവിച്ചു. തലസ്ഥാനമായ ധാക്കയില്‍ ക്രൈ സ്തവ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ വാഗ്ദാനം നല്‍കിയത്. ഈ പ്രസ്താവന രാജ്യമെങ്ങും വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ മുന്‍ നിലപാടുകളുമായി ചേര്‍ന്നു പോകുന്നതല്ല ഇത്.
രാജ്യം ഷാരിയ നിയമം ഉപയോഗിച്ചല്ല ഭരിക്കുകയെന്ന് ജമാഅത്തെ ഇസ്ലാമി നേതാവ് വാഗ്ദാനം ചെയ്തതായി നാഷ ണല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ജനറല്‍ സെക്രട്ടറി മര്‍ത്താ ദാസ് പറഞ്ഞു. ഇവരുള്‍പ്പെടെ ഇരുപതംഗ ക്രിസ്ത്യന്‍ പ്രതിനിധി സംഘമാണ് റഹ്മാനുമായി സംഭാ ഷണം നടത്തിയത്. മതദൂഷണ നിയമം വരാനുള്ള സാധ്യതയെ ക്കുറിച്ചും മതന്യൂനപക്ഷങ്ങളുടെ സാമൂഹ്യ സുരക്ഷയെക്കുറിച്ചും തങ്ങള്‍ ചര്‍ച്ചയില്‍ ആശങ്കകള്‍ ഉന്നയിച്ചതായി മാര്‍ത്ത ദാസ് പറഞ്ഞു. നിലവിലുള്ള നിയമങ്ങള്‍ തുടരുമെന്നും മതന്യൂനപക്ഷങ്ങളെ പ്രത്യേകം ലക്ഷ്യമാക്കുന്ന പുതിയ നിയമങ്ങള്‍ യാതൊന്നും കൊണ്ടു വരികയില്ലെന്നും റഹ്മാന്‍ ഉറപ്പു നല്‍കി.
ഫെബ്രുവരി 12-ന് പൊതു തിരഞ്ഞെടുപ്പ് നേരിടാന്‍ ഒരുങ്ങുക യാണ് ബംഗ്ലാദേശ്. അതിനു മുന്‍പ് കാര്യങ്ങളില്‍ വ്യക്തത നേടുന്നതി നുള്ള ശ്രമമാണ് തങ്ങള്‍ നടത്തിയ തെന്ന് ക്രൈസ്തവ നേതാക്കള്‍ പറഞ്ഞു. വാഗ്ദാനങ്ങള്‍ എല്ലാം രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ഭാവി യില്‍ നിലപാട് മാറ്റുകയാണെങ്കില്‍ ജമാഅത്തിന് അതിനുത്തരം പറയേണ്ടി വരുമെന്നും ക്രിസ്ത്യന്‍ നേതാക്കള്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയെ പിന്തുണയ്ക്കും എന്ന തല്ല ഈ ചര്‍ച്ചകളുടെ അര്‍ഥ മെന്നും ക്രിസ്ത്യന്‍ നേതാക്കള്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുമ്പ് സ്ഥാനാര്‍ഥികളുമായി സംസാരി ക്കുന്നതിനുള്ള അവസരം ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്തത്.
തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കുന്ന വാഗ്ദാനങ്ങളെ മുഖ വിലയ്‌ക്കെടുക്കരുതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കു ന്നുണ്ട്. വ്യത്യസ്ത സമുദായങ്ങ ളുടെ നേതാക്കളുമായി കൂടിക്കാ ഴ്ചകള്‍ നടത്തുന്നത് ഒരു തിര ഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നും ഷാരിയായെ കുറിച്ചായാലും ന്യൂനപക്ഷ സുരക്ഷയെക്കുറിച്ച് ആയാലും ഇപ്പോള്‍ അവര്‍ പറയുന്നതെല്ലാം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി മാത്രം കണ്ടാല്‍ മതിയെന്നും ബംഗ്ലാദേശ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ അസോസി യേറ്റ് വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ സൈദ് ഫിര്‍ദൗസ് അഭിപ്രായപ്പെട്ടു. പാലിക്കപ്പെടാത്ത തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ വലിയൊരു ചരിത്രം ബംഗ്ലാദേശില്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.