International

റാറ്റ്‌സിംഗര്‍ സമ്മാനം ജാപ്പനീസ് ശില്പിക്ക്

Sathyadeepam

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിഖ്യാതമായ റാറ്റ്‌സിംഗര്‍ സമ്മാനം ആദ്യമായി ജപ്പാന്‍ സ്വദേശിയായ ഒരു ശില്പിക്ക് നല്‍കുന്നു.

എറ്റ്‌സുറോ സോട്ടൂവാണ് റാറ്റ്‌സിംഗര്‍ സമ്മാനം കരസ്ഥമാക്കിയ ശില്പി. ജപ്പാനില്‍ ജനിച്ചുവളര്‍ന്ന് വിദ്യാഭ്യാസം നേടിയ അദ്ദേഹം 1978 ല്‍ സ്‌പെയിനില്‍ എത്തി.

അവിടെ ബാഴ്‌സലോണയില്‍ സഗ്രദ ഫാമിലിയ ബസിലിക്കയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കണ്ട് അതില്‍ ആകൃഷ്ടനായ അദ്ദേഹം അവിടെ ഒരു ശില്പി എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി തേടുകയും ജോലി ആരംഭിക്കുകയും ചെയ്തു.

ഈ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് അദ്ദേഹം ജ്ഞാനസ്‌നാനം സ്വീകരിച്ച് കത്തോലിക്കാസഭയില്‍ അംഗമായത്.

ഈ ബസിലിക്കയിലും സ്‌പെയിനിലെയും ഇറ്റലിയിലെയും ജപ്പാനിലെയും മറ്റു നിരവധി പള്ളികളിലും ഇദ്ദേഹത്തിന്റെ ശില്പങ്ങള്‍ സ്ഥാനം പിടിച്ചു.

ഐറിഷ് ദൈവശാസ്ത്രജ്ഞനായ സിറില്‍ ഒ റെഗാനും 2024 റാറ്റ്‌സിംഗര്‍ സമ്മാനത്തിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

നോത്രധാം യൂണിവേഴ്‌സിറ്റിയിലെ ദൈവശാസ്ത്ര പ്രൊഫസറാണ് അദ്ദേഹം. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ഗ്രന്ഥമാണ് പുറത്തുവരാനിരിക്കുന്ന 'ന്യൂമാനും റാറ്റ്‌സിംഗറും'.

സഹൃദയവേദി വജ്രജൂബിലി മന്ദിര ഫണ്ട് ഉദ്ഘാടനം ചെയ്തു

വിശ്വാസപരിശീലന വാര്‍ഷികം ആഘോഷിച്ചു

ഏഴു സഹോദര രക്തസാക്ഷികളും അമ്മ വിശുദ്ധ ഫെലിസിറ്റിയും (165) : ജൂലൈ 10

തീര്‍ഥാടനത്തിനു നമ്മുടെ വിശ്വാസജീവിതത്തില്‍ നിര്‍ണ്ണായക പങ്കുണ്ട്

അഫെക്ക് : തകര്‍ന്നുവീഴുന്ന കോട്ട