പുരോഹിതരുടെ ജീവിതം സുതാര്യവും ദൃശ്യവും വിശ്വാസ്യവും ആകണമെന്ന് റോം രൂപതയ്ക്കുവേണ്ടി 11 പുതിയ വൈദികര്‍ക്ക് പട്ടം നല്‍കിക്കൊണ്ട് ലിയോ പതിനാലാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു.
സഭയെ സംബന്ധിച്ച് വലിയ സന്തോഷ ത്തിന്റെ നിമിഷമാണ് തിരുപ്പട്ട മെന്നും തന്റെ മക്കളെ ഒന്നിച്ചു കൂട്ടുന്നതില്‍ ദൈവത്തിനു മടുപ്പ് ബാധിച്ചിട്ടില്ലെന്നു തെളിയിക്കുന്നതുമാണ് ഇതെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
ദൈവജനത്തിനിടയില്‍ ജീവിക്കുന്നവരാണ് പുരോഹിതരെന്നും അവര്‍ക്കു മുമ്പില്‍ വിശ്വാസ്യതയുള്ള സാക്ഷികളാകാന്‍ പുരോഹിതര്‍ക്ക് സാധിക്കണമെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. പൗരോഹിത്യം അധികാരവുമായി ബന്ധപ്പെട്ടതല്ല, ശുശ്രൂഷയുമായി ബന്ധപ്പെട്ടതാണ്.
പുരോഹിതര്‍ യജമാനന്മാരല്ല, മറിച്ച് കാവല്‍ക്കാരാണ്. മുറിവേറ്റ ലോകത്തില്‍ അനുരഞ്ജനം സാധ്യമാക്കുക എന്നതാണ് സഭയുടെ ദൗത്യം. പരിപൂര്‍ണ്ണരാകുക എന്നതല്ല വിശ്വാസ്യതയുള്ളവരാകുക എന്നതാണ് പ്രധാനം - മാര്‍പാപ്പ വിശദീകരിച്ചു.