International

വൈദികപരിശീലനം സുവിശേഷവത്കരണത്തിന്റെ ഹൃദയം: മാര്‍പാപ്പ

Sathyadeepam

വൈദികപരിശീലനം സുവിശേഷവത്കരണത്തിന്റെ ഹൃദയമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. കര്‍ത്താവിന്റെ അജഗണത്തിനു നടുവില്‍ അവിടുത്തെ കൗദാശികസാന്നിദ്ധ്യമായി നിലകൊള്ളുകയും ദൈവവചനം കൊണ്ടും കൂദാശകള്‍ കൊണ്ടും അജഗണത്തെ പോഷിപ്പിക്കുകയും ചെയ്യേണ്ട പുരോഹിതരുടെ നിലവാരമുള്ള പരിശീലനം മര്‍മ്മപ്രധാനമാണ്. - ലാറ്റിനമേരിക്കയിലെ സെമിനാരി റെക്ടര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ടു മാര്‍പാപ്പ പറഞ്ഞു.

പൗരോഹിത്യത്തിലേയ്ക്കുള്ള ദൈവവിളി സഭയ്ക്കും ലോകത്തിനുമുള്ള ദൈവത്തിന്റെ സമ്മാനമാണ്. - പാപ്പാ തുടര്‍ന്നു. സ്വയം വിശുദ്ധീകരിക്കാനും മറ്റുളളവരെ വിശുദ്ധീകരിക്കാനും ഉള്ള മാര്‍ഗമാണത്. സെമിനാരികള്‍ ശരിയായ ക്രൈസ്തവസമൂഹങ്ങളായിരിക്കണം. അതിന് സെമിനാരികള്‍ ആവശ്യമായത്ര എണ്ണം സെമിനാരി വിദ്യാര്‍ത്ഥികളും പരിശീലകരും ഉണ്ടായിരിക്കണം. ദൈവവിളികള്‍ കുറയുന്നിടത്ത് സെമിനാരികള്‍ സംയോജിപ്പിക്കാന്‍ തയ്യാറാകണം - പാപ്പാ വിശദീകരിച്ചു.

വിശുദ്ധ ജറോം (341-420) : സെപ്തംബര്‍ 30

കണ്ണൂർ രൂപതയുടെ നിയുക്ത വികാരി ജനറൽ റവ. ഡോ ജോയ് പൈനാടത്ത് ചുമതലയേറ്റു

അധ്യാപക നിയമനങ്ങൾ സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രപ്പോസൽ പുനഃപരിശോധിക്കണം: കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ

മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍ മാലാഖമാര്‍ : സെപ്തംബര്‍ 29

സീറോ മലബാർ സഭയിൽ ഒക്ടോബർ മുഴുവൻ 'മിഷൻ മാസമായി' ആചരിക്കുവാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ആഹ്വാനം