International

ഫെബ്രുവരിയിലെ പാപ്പായുടെ പ്രാര്‍ത്ഥന സ്ത്രീകള്‍ക്കു വേണ്ടി

Sathyadeepam

അക്രമങ്ങള്‍ക്ക് ഇരകളാകുന്ന സ്ത്രീകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനാണ് ഫെബ്രുവരി മാസം ഫ്രാന്‍സിസ് മാര്‍ പാപ്പ നീക്കി വച്ചിരിക്കുന്നത്. ധാരാളം സ്ത്രീകള്‍ അക്രമത്തിനും അധിക്ഷേപത്തിനും ഇരകളാകുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്നു പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗം അറിയിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു. മനഃശ്ശാസ്ത്രപരവും വാക്കുകള്‍ കൊണ്ടുള്ളതും ശാരീരികവും ലൈംഗികവുമായ അക്രമങ്ങള്‍ക്കു വിധേയരാകുന്ന സ്ത്രീകള്‍ക്കു വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം. ഭീരുത്വത്തിന്റെയും മാനവീകതയുടെ അപചയത്തിന്റെയും പ്രവൃത്തികള്‍ക്കാണു സ്ത്രീകള്‍ ഇരകളാകുന്നത്. മൗനം ഭേദിക്കാന്‍ ധൈര്യപ്പെടുന്ന ഇരകളുടെ സാക്ഷ്യങ്ങള്‍ സഹായത്തിനു വേണ്ടിയുള്ള വിലാപങ്ങളാണ്. അതിനെ അവഗണിക്കരുത് – മാര്‍പാപ്പ വിശദീകരിച്ചു.

ക്ഷമയും പരസ്പര വിശ്വാസവും സഭയില്‍ ഐക്യം വളര്‍ത്തുന്നു

ഗ്രഹാം സ്റ്റെയിന്‍സ് കേസിലെ പ്രതി ക്രൈസ്തവവിശ്വാസം സ്വീകരിച്ചു

ഷിജില്‍ ദാമോദര്‍

പോര്‍ട്ടുഗലിലെ വിശുദ്ധ എലിസബത്ത്  (1271-1336) : ജൂലൈ 4

വചനമനസ്‌കാരം: No.177