International

ചികിത്സയിലുള്ള സിസ്റ്ററെ കാണാന്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം

Sathyadeepam

ഒരു ചെറിയ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുന്ന വയോധികയായ സിസ്റ്റര്‍ മരിയ മുച്ചിയെ കാണാന്‍ ഫ്രാന്‍സിസ് പാപ്പാ മഠം സന്ദര്‍ശിച്ചത് സി. മുച്ചിയ്ക്കും മറ്റു സിസ്റ്റേഴ്സിനും ആഹ്ലാദവും വിസ്മയവും പകര്‍ന്നു. മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു മാര്‍പാപ്പയുടെ സന്ദര്‍ശനം. മാര്‍പാപ്പയുടെ താമസസ്ഥലമായ സാന്താ മാര്‍ത്തായില്‍ പാചകജോലികളാണ് സി.മുച്ചി ചെയ്തിരുന്നത്. തികഞ്ഞ അഭിമാനത്തോടെയാണ് സിസ്റ്റര്‍ തന്‍റെ ജോലിയെ കുറിച്ചു പറഞ്ഞിരുന്നതെന്നും മാര്‍പാപ്പയ്ക്കു വേണ്ടി പാചകജോലികള്‍ ചെയ്യുന്നതില്‍ അവര്‍ വലിയ സന്തോഷമനുഭവിച്ചിരുന്നുവെന്നും മഠത്തിലെ മറ്റു സിസ്റ്റര്‍മാര്‍ അറിയിച്ചു. രോഗവും ചികിത്സയും മൂലം സിസ്റ്റര്‍ അവിടെ നിന്നു മടങ്ങുകയായിരുന്നു. അവരോടു പാപ്പാ കാണിച്ച കരുതലിനു സിസ്റ്റര്‍ മുച്ചിയും മറ്റുള്ളവരും നന്ദി പറഞ്ഞു.

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)

വെർച്വൽ റിയാലിറ്റി [Virtual Reality]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 69]

ക്രിസ്മസ് അവരോടൊപ്പം നമ്മള്‍

ഇന്നത്തെ ക്രിസ്തുമസ് വിപണിയിൽ ക്രിസ്തുവിനേക്കാൾ മാർക്കറ്റ് വാല്യൂ സാന്റാക്ലോസിനാണോ?