International

പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ റോം സന്ദര്‍ശിച്ചു

Sathyadeepam

ക്രൈസ്തവരെല്ലാവരും അവരവരുടെ മുന്‍വിധികള്‍ നീക്കം ചെയ്തു, ഹൃദയങ്ങളെ നിരായുധീകരിച്ച് ക്രിസ്തുവിലുള്ള ഐക്യം ശക്തമാക്കണമെന്നും ക്രൈസ്തവൈക്യം എന്ന ലക്ഷ്യത്തില്‍ മുന്നേറണം എന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു. പഠനസന്ദര്‍ശനത്തിനായി റോമില്‍ എത്തിയ പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളിലെ സന്യാസിമാരോടും പുരോഹിതരോടും സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

വത്തിക്കാന്‍ ക്രൈസ്തവൈക്യ കാര്യാലയമാണ് ഈ സന്ദര്‍ശനം ക്രമീകരിച്ചത്. അര്‍മേനിയന്‍, കോപ്റ്റിക്, എത്യോപ്യന്‍, എറിട്രിയന്‍, മലങ്കര, സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭകളില്‍ നിന്നുള്ള പ്രതിനിധികളെ അപ്പസ്‌തോലിക് പാലസിലാണ് മാര്‍പാപ്പ സ്വീകരിച്ചത്.

സഭകള്‍ക്കിടയിലെ ചരിത്രപരവും സാംസ്‌കാരികവുമായ വൈജാത്യങ്ങള്‍ പൊതുവായ ക്രൈസ്തവ പാരമ്പര്യത്തിന്റെ മനോഹരമായ ഒരു ചിത്രമാണ് സമ്മാനിക്കുന്നതെന്ന് മാര്‍പാപ്പ പറഞ്ഞു.

ക്രൈസ്തവസഭകള്‍ പരസ്പരം പിന്തുണയ്ക്കണ മെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ക്രിസ്തുവിലുള്ള പൊതുവിശ്വാസത്തില്‍ വളരാന്‍ അതാവശ്യമാണ്.

നമ്മുടെ സമാധാനത്തിന്റെ ആത്യന്തികമായ സ്രോതസ്സ് ആ വിശ്വാസമാണ്. ക്രൈസ്തവരുടെ ഐക്യം ഭൂമിയില്‍ സമാധാനത്തിന്റെ പുളിമാവും സകലര്‍ക്കും അനുരഞ്ജനവുമായി മാറും എന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. സന്ദര്‍ശനത്തിന് എത്തിയതിന് എല്ലാ സഭാപ്രതിനിധികള്‍ക്കും മാര്‍പാപ്പ നന്ദി പറഞ്ഞു.

അഭിവന്ദ്യ എബ്രഹാം മാര്‍ യൂലിയോസ് പിതാവിന് കെസിബിസിയുടെ പ്രണാമം

നന്മയുടെ ഓര്‍മ്മകള്‍മാത്രം ഹൃദയത്തില്‍ സൂക്ഷിച്ച മാര്‍ ജേക്കബ് തൂങ്കുഴി നിത്യസമ്മാനത്തിന് യാത്രയായിട്ട് ഒരു വര്‍ഷം

അമ്മമാർ ഒരുക്കുന്നു, നാട്ടറിവിൻ്റെ പച്ചമരുന്ന് പാഠം

ബിഷപ് ബെൻസിഗർ ആശുപത്രിയിൽ അന്താരാഷ്ട്ര രോഗി സുരക്ഷാ ദിനാചരണം

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി