International

വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിനു പുതിയ ഭരണഘടന

Sathyadeepam

വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിനായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ പുതിയ ഭരണഘടന പ്രഖ്യാപിച്ചു. ഭരണസമിതി യുടെ പ്രസിഡന്റായി കര്‍ദിനാള്‍ അല്ലാത്ത ഒരു വ്യക്തിക്ക് സേവനമനുഷ്ഠിക്കാനുള്ള സാധ്യത ഇതിലൂടെ ഔദ്യോഗിക മായി നിയമവിധേയമാക്കി. വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിന്റെ ‘അടിസ്ഥാന നിയമം’ ഉള്‍ക്കൊള്ളുന്ന പുതിയ നിയമങ്ങള്‍ ജൂലൈ 31-നാണ് പ്രസിദ്ധീകരിച്ചത്.

2025-ല്‍, വത്തിക്കാന്‍ സിറ്റിക്കായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെയും ഗവര്‍ണറേറ്റിന്റെയും പ്രസിഡന്റായി സിസ്റ്റര്‍ റഫായെല്ല പെട്രിനിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചിരുന്നു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയും കര്‍ദിനാള്‍ അല്ലാത്ത ആദ്യ വ്യക്തിയുമായിരുന്നു അവര്‍.

സിസ്റ്റര്‍ പെട്രിനിയുടെ നിയമനത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ അടിസ്ഥാന നിയമത്തില്‍ ഭേദഗതി വരുത്തിയതായി വത്തിക്കാന്‍ പിന്നീട് അറിയിച്ചിരുന്നു. തുടര്‍ന്ന് 2025 നവംബറില്‍, കര്‍ദിനാള്‍ അല്ലാത്തവര്‍ക്കും പ്രസിഡന്റായി സേവനമനുഷ്ഠിക്കാമെന്ന് വ്യവസ്ഥ ചെയ്തുകൊണ്ട് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഒരു ‘മോട്ടു പ്രോപ്രിയോ’ പുറപ്പെടുവിച്ചു. 2026-ലെ ഈ പുതിയ ഭരണഘടന ഇപ്പോള്‍ ആ മാറ്റത്തെ രാജ്യത്തിന്റെ അടിസ്ഥാന നിയമത്തിലേക്ക് ഔദ്യോഗികമായി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.

അഭിവന്ദ്യ എബ്രഹാം മാര്‍ യൂലിയോസ് പിതാവിന് കെസിബിസിയുടെ പ്രണാമം

നന്മയുടെ ഓര്‍മ്മകള്‍മാത്രം ഹൃദയത്തില്‍ സൂക്ഷിച്ച മാര്‍ ജേക്കബ് തൂങ്കുഴി നിത്യസമ്മാനത്തിന് യാത്രയായിട്ട് ഒരു വര്‍ഷം

അമ്മമാർ ഒരുക്കുന്നു, നാട്ടറിവിൻ്റെ പച്ചമരുന്ന് പാഠം

ബിഷപ് ബെൻസിഗർ ആശുപത്രിയിൽ അന്താരാഷ്ട്ര രോഗി സുരക്ഷാ ദിനാചരണം

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി