International

മ്യാന്മാറിലെ വൈദികന്റെ വധം: 9 പേര്‍ക്ക് 20 വര്‍ഷം തടവ്

Sathyadeepam

മ്യാന്മാറില്‍ 2021 ല്‍ ഒരു കത്തോലിക്കാവൈദികന്‍ കൊല്ലപ്പെട്ട കേസിലെ 9 പ്രതികളെ 20 വര്‍ഷത്തെ തടവിനു വിധിച്ചു. 44 കാരനായ ഫാ. ഡൊണാള്‍ഡ് മാര്‍ട്ടിനാണ് കൊല്ലപ്പെട്ടത്.

ആഭ്യന്തരയുദ്ധം ആരംഭിച്ച് അധികം വൈകാതെ, പള്ളിമുറ്റത്ത് വൈദികന്‍ കൊല്ലപ്പെട്ടത് അന്നു രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു. സൈനികഭരണകൂടത്തിനെതിരെ പോരാടുകയായിരുന്ന സായുധസംഘങ്ങളായിരുന്നു കൊലയ്ക്കു പിന്നിലെന്നു കണ്ടെത്തിയിരുന്നു.

സംഘര്‍ഷങ്ങളില്‍ മ്യാന്മാറിലെ കത്തോലിക്കാസഭയ്ക്കും നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു ക്രിസ്ത്യന്‍ ഭൂരിപക്ഷപ്രദേശമായ മിന്‍ദാത്തിലെ സേക്രഡ് ഹാര്‍ട്ട് പള്ളി ബോംബാക്രമണത്തില്‍ തകര്‍ക്കപ്പെട്ടിരുന്നു.

യാബെഷ്ഗിലയാദ് : മരണത്തെ മറികടന്ന കൃതജ്ഞത

അന്ധബധിര പുനരധിവാസ പദ്ധതി പേരന്റ്‌സ് നെറ്റ്‌വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിച്ചു

ഛത്തീസ്ഗഡില്‍ രണ്ടു സിസ്റ്റര്‍മാരെ ജയിലിലാക്കി

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 49]

പുതിയ കാലത്തിന് ഒരു മിസ്റ്റിക്കല്‍ ഇന്‍ട്രോ!