International

നിർമ്മിതബുദ്ധി: മനുഷ്യാന്തസ്സും സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കണം - വത്തിക്കാന്‍

Sathyadeepam

നിര്‍മ്മിതബുദ്ധിയുള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളുടെ ഉപയോഗ ത്തില്‍ കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഐക്യരാഷ്ട്രസഭയെ ഓര്‍മ്മി പ്പിച്ച് വത്തിക്കാന്‍ പ്രതിനിധി. ജനീവയിലുള്ള ഐക്യരാഷ്ട്രസഭാ കേന്ദ്രത്തിലേക്കും, മറ്റ് അന്താരാഷ്ട്ര സംഘടനകളിലേക്കുമുള്ള വത്തിക്കാന്‍ നിരീക്ഷകന്‍ ആര്‍ച്ച്ബിഷപ് എത്തൊറേ ബലസ്‌ത്രേറോ. മനുഷ്യാന്തസ്സും പൊതുനന്മയും ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ മുന്നില്‍ വച്ചും, തുല്യമായ സാധ്യതകള്‍ ഉറപ്പാക്കിയും വേണം ഇത്തരം സാങ്കേതികവിദ്യകള്‍ ഉപയോഗിക്കേ ണ്ടതെന്ന് ആവശ്യപ്പെട്ടു.

ജൂണ്‍ 5 വെള്ളിയാഴ്ച, അന്താരാഷ്ട്ര ലേബര്‍ കോണ്‍ഫറന്‍സിന്റെ നൂറ്റിപ്പതിനാലാമത് സെഷനില്‍ സംസാരിക്കവെ, നിര്‍മ്മിതബുദ്ധിയുടെ വികസനവും ഉപയോഗവും സംബന്ധിച്ച ചിന്തകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഒരു സമൂഹത്തില്‍, മനുഷ്യരുടെ സംരക്ഷണം ഉറപ്പു വരുത്തുക എന്ന ഒരു ആശയം തന്റെ പ്രഥമ ചാക്രികലേഖനമായ ‘മാഞ്ഞിഫിക്ക ഹുമാനിത്താസില്‍’ പരിശുദ്ധ പിതാവ് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ടെന്ന് ആർച്ച് ബിഷപ് ബലസ്‌ത്രേറോ ചൂണ്ടി ക്കാട്ടി. തൊഴിലിടങ്ങള്‍ നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു ണ്ടെന്ന കാര്യം അവഗണിക്കാനോ പരിഗണിക്കാതിരിക്കാനോ ആകില്ല.

സാങ്കേതികവിദ്യ മനുഷ്യന് ഉപകാരപ്രദമാകുന്നവയാകണം, അവ അവരുടെ പ്രാധാന്യം കുറയ്ക്കാനോ, അവര്‍ക്ക് പകരമാകാനോ ഉള്ളതാകരുത്. മനുഷ്യാന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതും, മനുഷ്യ കേന്ദ്രീകൃതവുമായ ഒരു സമീപനമാണ് ഇന്നത്തെ ലോകം സ്വീകരിക്കേണ്ടത്. നിര്‍മ്മിതബുദ്ധിയുടെ ഉപയോഗവുമായി ബദ്ധപ്പെട്ട് അതിലെ ധാര്‍മ്മികതയുടെ സംരക്ഷണം ശ്രദ്ധിക്കണം. പൊതുജന ഉപയോഗത്തിനായി ഇത്തരം സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുന്നതിനു മുന്‍പ് ഈയൊരു പ്രധാന പ്പെട്ട ഉത്തരവാദിത്വം നിർവഹിച്ചിരിക്കണം - ആര്‍ച്ച്ബിഷപ് ബലസ്‌ത്രേറോ ആവശ്യപ്പെട്ടു.

സാങ്കേതികവിദ്യയിലെ പുരോഗതി തുടരുമ്പോഴും, തൊഴില്‍ മേഖലയിലുള്ള ആളുകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തൊഴിലാളികളുടെ അന്തസ്സ് മാനിക്കപ്പെടുന്നുവെന്നും, ശരിയായ പ്രതിഫലം അവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും, യന്ത്രങ്ങള്‍ക്കൊപ്പം വേഗതയാര്‍ജ്ജിക്കാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെടുന്നില്ലെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതല്‍ ദുര്‍ബലരായ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട പരിഗണന, കഠിനമായ ജോലികളില്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച്, മനുഷ്യരുടെ ആയാസം കുറയ്ക്കുന്നത്, തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും മെച്ചപ്പെടുത്തുന്നത് തുടങ്ങിയ കാര്യങ്ങളില്‍ നല്‍കേണ്ട പരിഗണന തുടങ്ങിയ കാര്യങ്ങളും വത്തിക്കാന്‍ പ്രതിനിധി പരാമര്‍ശിച്ചു.

വിശുദ്ധ സില്‍വേരിയസ് (538) : ജൂണ്‍ 20

അമ്മയ്ക്ക് വീട്ടിൽ എന്താ പണി?

കാൽവരിക്കുന്നിൽ

കുടുംബ ജീവിതത്തിനു ഇങ്ങനെ വിലയിടാമോ..?

നിലാവിന്റെ വീട് - 11