International

ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസായിലെ ക്രിസ്ത്യന്‍ ആശുപത്രിക്കു നാശനഷ്ടങ്ങള്‍

Sathyadeepam

ഗാസയിലെ അല്‍-അഹ്ലി അറബ് ആശുപത്രി കെട്ടിടത്തിന് നേരെയു ണ്ടായ ഇസ്രായേല്‍ വ്യോമാക്രമണ ത്തില്‍ ആശുപത്രിക്ക് കേടുപാടുകള്‍ സംഭവിക്കുകയും ജനലുകളും വാതിലുകളും തകരുകയും രോഗിക ളേയും മെഡിക്കല്‍ സ്റ്റാഫിനെയും ഭയപ്പെടുത്തുകയും ചെയ്തുവെന്ന് ‘കത്തോലിക്ക നിയര്‍ ഈസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.ആവര്‍ത്തിച്ചുള്ള സ്‌ഫോട നങ്ങള്‍ ജീവനക്കാര്‍ക്കിട യില്‍ ആശയക്കുഴപ്പം സൃഷ്ടി ക്കുകയും രോഗികളുടെ മേല്‍ അധിക മാനസിക സമ്മർദം ചെലുത്തുകയും ചെയ്യുന്നുവെന്ന് അല്‍-അഹ്ലി അറബ് ആശുപത്രി മാനേജ റായ മൂസ അയദ് പറഞ്ഞു. ഇനിയുമൊരു വ്യോമാക്രമണ സാധ്യത തള്ളിക്കളയാനാകി ല്ലെന്നും അദ്ദേഹം പറഞ്ഞു.

2025 ഒക്ടോബറില്‍ വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഗാസ യിലെ ആരോഗ്യ മന്ത്രാലയ ത്തിന്റെ കണക്കുപ്രകാരം 1,200-ഓളം പലസ്തീനികള്‍ കൊല്ലപ്പെടുകയും 3,900 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായിട്ടാണു റിപ്പോര്‍ട്ട്. വെടിനിര്‍ത്തല്‍ നിലവിലു ണ്ടെങ്കിലും ഗാസയിലെ ആരോഗ്യ മേഖല ഇപ്പോഴും ദയനീയമായ സാഹചര്യത്തി ലാണെന്ന് അയദ് പറഞ്ഞു. ആശുപത്രികള്‍ ഇപ്പോഴും സാധനസാമഗ്രികളുടെയും ഉപകരണങ്ങളുടെയും അത്യാവശ്യ വസ്തുക്കളു ടെയും ദൗര്‍ലഭ്യം നേരിടുന്നു. ആയിരക്കണക്കിന് രോഗികള്‍ ശസ്ത്രക്രിയയ്ക്കായി കാത്തിരിപ്പ് പട്ടികയിലാണ്, അതേസമയം മറ്റു പലര്‍ക്കും പ്രത്യേക ചികിത്സയ്ക്കായി ഗാസയ്ക്ക് പുറത്തുപോകേണ്ടി വരുന്നു. അദ്ദേഹം വിശദീകരിച്ചു.

2023 ഒക്ടോബര്‍ 17-ന് ആശുപത്രിയിലുണ്ടായ വ്യോമാക്രമണത്തില്‍ 500 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആ സമയത്ത് 5,000-ത്തിലധികം ആളുകള്‍ ആശുപത്രിയില്‍ അഭയം പ്രാപിച്ചിരുന്നുവെന്ന് നിയര്‍ ഈസ്റ്റ് അസോസിയേഷന്റെ ജെറുസലേം ഓഫീസിന്റെ റീജിയണല്‍ ഡയറക്ടറായ ജോസഫ് ഹസ്ബൗണ്‍ റിപ്പോര്‍ട്ട് ചെയ്തു. കത്തോലിക്കാ ജീവകാരുണ്യ സംഘടനയായ അസോസിയേഷന്‍ അല്‍-അഹ്ലി അറബ് ആശുപത്രിയെ ദീര്‍ഘകാലമായി പിന്തുണച്ചുവരുന്നുണ്ട്.

വിശുദ്ധ പാദ്രെ പിയോ (1887-1968) : സെപ്തംബര്‍ 23

സഭയുടെ പ്രേക്ഷിത ദൗത്യത്തില്‍ സന്ന്യാസിനികളുടെ പങ്ക് നിസ്തുലം - മാര്‍ മാത്യു മൂലക്കാട്ട്

സൺഡേ സ്കൂൾ വാർഷികം

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് ഒക്ടോബർ 20 മുതൽ റോമിൽ

അഭിവന്ദ്യ എബ്രഹാം മാര്‍ യൂലിയോസ് പിതാവിന് കെസിബിസിയുടെ പ്രണാമം