International

ഗാസയിലെ സഭയുടേത് ദുഷ്‌കരമായ സമയം: ഫാ. ഗബ്രിയേല്‍

Sathyadeepam

ഇസ്രായേല്‍-ഹമാസ് യുദ്ധത്തെ തുടര്‍ന്ന് ഗാസയിലെ ക്രൈസ്തവ രും വിശുദ്ധനാട്ടിലെ ക്രൈസ്തവ സഭയും വളരെ ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്ന് ഗാസയിലെ ഏക റോമന്‍ കത്തോലിക്ക പള്ളിയായ ഹോളി ഫാമിലി ഇടവക വികാരി ഫാ. ഗബ്രിയേല്‍ റോമന്‍ലി പറ ഞ്ഞു. യുദ്ധം ആരംഭിച്ചശേഷം ക്രൈസ്തവര്‍ ഉള്‍പ്പെടെ നൂറുകണക്കിന് പൗരന്മാര്‍ ഈ പള്ളിയില്‍ അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്. കഴിഞ്ഞ ആറു വര്‍ഷമായി ഈ ഇടവകയില്‍ സേവനം ചെയ്യുന്ന ഫാ. ഗബ്രിയേല്‍ അര്‍ജന്റീന സ്വദേശിയാണ്. ദൈവത്തിന്റെ പരിപാലനയില്‍ തങ്ങള്‍ ആഴത്തില്‍ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. യുദ്ധം തുടങ്ങിയ ശേഷം അഭയം തേടി എങ്ങോട്ട് പോകണം എന്നുപോലും അറിയാത്ത അവസ്ഥയിലാണ് ഇവിടെ ജനങ്ങള്‍. തെക്കും വടക്കും ബോംബ് ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഗാസയിലെ ഒരു ചെറിയ ന്യൂനപക്ഷമായ ക്രൈസ്തവരാണ് യുദ്ധം കൊണ്ട് ഏറ്റവും അധികം ദുരിതമനുഭവിക്കുന്നത് - അദ്ദേഹം വിശദീകരിച്ചു.

ഗാസയിലെ സഭയ്ക്ക് നല്‍കുന്ന പിന്തുണയ്ക്കും പ്രാര്‍ത്ഥനകള്‍ക്കും ഫാദര്‍ ഗബ്രിയേല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും ജെറുസലം പാത്രിയര്‍ക്കീസ് കാര്‍ഡിനല്‍ പിയര്‍ ബാപ്റ്റിസ്റ്റ പിസബള്ളാക്കും നന്ദി പറഞ്ഞു.

വൈദികരും സന്യസ്തരും ഉള്‍ പ്പെടെ 150 ഓളം പേരാണ് ഇപ്പോള്‍ ഗാസയിലെ ഈ ഇടവക പള്ളിയില്‍ ഉള്ളത്. ചെറിയ സമൂഹം ആണെങ്കി ലും ദിവസവും രണ്ട് കുര്‍ബാനകള്‍ വീതം പള്ളിയില്‍ നടന്നിരുന്നുവെ ന്നും നിരവധി സേവന പ്രവര്‍ത്തന ങ്ങള്‍ ഇടവകയുടെ നേതൃത്വത്തില്‍ ഗാസയില്‍ നടന്നുവരുന്നുണ്ടെന്നും ഫാദര്‍ ഗബ്രിയേല്‍ അറിയിച്ചു. ഗാസയിലെ അഞ്ച് ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ മൂന്നെണ്ണം നടത്തുന്നത് കത്തോലിക്ക സഭയാണ്. ഈ സ്‌കൂ ളുകളില്‍ ക്രൈസ്തവരും മുസ്ലിങ്ങ ളും പഠിക്കുന്നുണ്ട്.

ഹെറോദേസിന്റെ ക്രോധത്തില്‍ നിന്ന് രക്ഷനേടി തിരുകുടുംബം ഈ ജിപ്തിലേക്ക് പലായനം ചെയ്തത് ഗാസയിലൂടെയാണെന്നാണ് വിശ്വാ സം. ഗാസയില്‍ ക്രൈസ്തവ സാന്നി ധ്യം നിലനില്‍ക്കേണ്ടത് അത്യാവ ശ്യമാണ് എന്ന് ഫാ. ഗബ്രിയേല്‍ വ്യക്തമാക്കി.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല