International

വത്തിക്കാന്‍ കാര്യാലയത്തിന്റെ ആദ്യ അൽമായ മേധാവി ഡോ. പൗളോ റുഫീനി വിരമിച്ചു

Sathyadeepam

വത്തിക്കാന്‍ കൂരിയയിലെ പ്രീഫെക്ട് സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ആദ്യ അൽമായനായ ഡോ. പൗളോ റുഫിനി എട്ടു വര്‍ഷത്തെ സേവനത്തിനുശേഷം വത്തിക്കാന്‍ ആശയ വിനിമയ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് സ്ഥാനത്തുനിന്ന് വിരമിച്ചു. ഡോ. റുഫിനിക്കുശേഷം, ലിയോ പതിനാലാമന്‍ പാപ്പ, ഇ.ഡബ്ല്യു.ടി.എന്‍. ന്യൂസ് മുന്‍ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്ന ഡോ. മോന്ത്‌സെറാത്ത് അല്‍വരാദോയെ കഴിഞ്ഞ ജൂണ്‍ 2-നു തൽസ്ഥാനത്തേക്ക് നിയോഗിച്ചിരുന്നു. നവംബര്‍ ഒന്നിന് അവര്‍ ചുമതലയേറ്റു. കാര്യാലയത്തിന്റെ തലപ്പത്തെത്തുന്ന ആദ്യത്തെ അൽമായ വനിത കൂടിയാണ് ഡോ. മോന്ത്‌സെറാത്ത്. സഭയുടെ ചരിത്ര ത്തില്‍ത്തന്നെ ഇതൊരു സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.

വത്തിക്കാന്‍ മാധ്യമസംവിധാനങ്ങളെ സംയോജിപ്പിക്കുന്ന തില്‍ നിർണ്ണായക പങ്കുവഹിച്ച റുഫിനി, തനിക്ക് നല്കിയ പിന്തുണയ്ക്കു സഹപ്രവര്‍ത്തകര്‍ക്ക് നന്ദി രേഖപ്പെടുത്തി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിലേക്ക് 58 ഭാഷകളില്‍ സുവിശേഷ സന്ദേശമെത്തിക്കുന്ന മാധ്യമ സംവിധാനത്തിന്റെ ഭാരം വിജയകരമായി നിര്‍വഹിച്ച വ്യക്തി യാണ് റുഫിനിയെന്ന് ഡോ. മോന്ത്‌സെറാത്ത് അല്‍വരാദോ സ്മരിച്ചു. അദ്ദേഹത്തിന്റെ മാതൃക പിന്തുടര്‍ന്ന് വത്തിക്കാന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മികവോടെ മുന്നോട്ടു കൊണ്ടുപോകാന്‍ താന്‍ ശ്രമിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യുവജനദിനാഘോഷത്തിന്റെ വേദികള്‍ തീരുമാനിച്ചു

നിലാവിന്റെ വീട് - 29

കലയുടെ മരണം

ലോകം കാണുന്നുണ്ട് കേരളയുവത ശ്രദ്ധിക്കണം...

ആഫ്രിക്കയിലെ കത്തോലിക്കാ ജനസംഖ്യ യൂറോപ്പിനെ മറികടന്നു