International

എത്യോപ്യയില്‍ 2 സി ആര്‍ എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Sathyadeepam

കാത്തലിക് റിലീഫ് സര്‍വീസസ് എന്ന കത്തോലിക്കാ ജീവകാരുണ്യസംഘടനയുടെ രണ്ടു പ്രവര്‍ത്തകര്‍ എത്യോപ്യയില്‍ കൊല്ലപ്പെട്ടു. അഡിസ് അബാബയില്‍ ഒരു ദൗത്യനിര്‍വഹണത്തിനുശേഷം വാഹനത്തില്‍ മടങ്ങുമ്പോഴായിരുന്നു അക്രമം. അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ നേതൃത്വത്തിലുള്ള സി ആര്‍ എസ്, നൂറോളം രാജ്യങ്ങളില്‍ സേവനം ചെയ്യുന്നുണ്ട്. അക്രമത്തിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. ഫെഡറല്‍ സര്‍ക്കാരിനെതിരെ നിരവധി സമരങ്ങള്‍ എത്യോപ്യയില്‍ അരങ്ങേറുന്നുണ്ട്. പലതും രൂക്ഷമായ അക്രമസമരങ്ങളാണ്. എത്യോപ്യയുടെ 11 മേഖലാ പൊലീസ് വിഭാഗങ്ങളെ പിരിച്ചുവിട്ട് കേന്ദ്രസേന രൂപീകരിക്കാനുള്ള തീരുമാനത്തോടാണ് ശക്തമായ എതിര്‍പ്പുള്ളത്. ഈ തീരുമാനം വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് വിമര്‍ശകര്‍ പറയുന്നു.

സഹൃദയവേദി വജ്രജൂബിലി മന്ദിര ഫണ്ട് ഉദ്ഘാടനം ചെയ്തു

വിശ്വാസപരിശീലന വാര്‍ഷികം ആഘോഷിച്ചു

ഏഴു സഹോദര രക്തസാക്ഷികളും അമ്മ വിശുദ്ധ ഫെലിസിറ്റിയും (165) : ജൂലൈ 10

തീര്‍ഥാടനത്തിനു നമ്മുടെ വിശ്വാസജീവിതത്തില്‍ നിര്‍ണ്ണായക പങ്കുണ്ട്

അഫെക്ക് : തകര്‍ന്നുവീഴുന്ന കോട്ട