International

ദുഃഖവെള്ളിയാഴ്ചയിലെ സംഭാവനകള്‍ വിശുദ്ധനാട്ടിലെ ക്രൈസ്തവര്‍ക്ക്

Sathyadeepam

ദുഃഖവെള്ളിയാഴ്ച ലോകമെങ്ങുമുള്ള കത്തോലിക്കര്‍ നല്‍കുന്ന സംഭാവനകള്‍ വിശുദ്ധനാട്ടില്‍ ജീവിതം തുടരാനാഗ്രഹിക്കുന്ന ക്രൈസ്തവരെ സംബന്ധിച്ചു വളരെ നിര്‍ണായകമാണെന്നു വത്തിക്കാന്‍ പൗരസ്ത്യസഭാകാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ലെയോനാര്‍ദോ സാന്ദ്രി വ്യക്തമാക്കി. രാജ്യം വിട്ടുപോകാന്‍ ഉള്ള പ്രലോഭനം നേരിടുന്നവരാണു വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍. അവിടെ ജീവിക്കാനുള്ള ബുദ്ധിമുട്ടാണു കാരണം. കൊവിഡ് ഈ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ അവരെ പിന്തുണയ്ക്കുന്നതിനു സഭയുടെ സഹായങ്ങള്‍ ആവശ്യമാണ്. -കാര്‍ഡിനല്‍ പറഞ്ഞു. 1974 മുതലാണു ദുഃഖവെള്ളിയാഴ്ചയിലെ സംഭാവനകളില്‍ നിന്നു വിശുദ്ധനാട്ടിലെ ക്രൈസ്തവരെയും പള്ളികളെയും സഹായിക്കുന്ന പതിവ് വത്തിക്കാന്‍ ആരംഭിച്ചത്.

ക്രിസ്മസിന് പലവ്യജ്ഞന കിറ്റുകള്‍ നല്‍കി കത്തോലിക്ക കോണ്‍ഗ്രസ്സ്

STORY TIME... ഒരു കഥ എഴുതിയാലോ...

ക്രിസ്മസ് കഴുത

വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി (1850-1917) : ഡിസംബര്‍ 22

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)