International

സിയോള്‍ യുവജനദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍

Sathyadeepam

ദക്ഷിണ കൊറിയയിലെ സിയോളില്‍ 2027 ആഗസ്റ്റ് 3 മുതല്‍ 8 വരെ നടക്കുന്ന ലോക യുവജനദിനത്തില്‍ പങ്കെടു ക്കാന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയോടൊപ്പം ലോക മെമ്പാടുമുള്ള കത്തോലിക്കര്‍ ഒത്തുചേരും. ആഘോഷത്തിനു ഒരു വര്‍ഷം മാത്രം ശേഷിക്കെ, ഒരുക്കങ്ങള്‍ സിയോളിലും ലോകമെമ്പാടും അതിവേഗം പുരോഗമിക്കുകയാണ്.

പോര്‍ച്ചു ഗലിലെ ലിസ്ബണില്‍ നടന്ന 2023-ലെ ലോക യുവജനദിനാ ഘോഷത്തിന്റെ സമാപന കുര്‍ബാനയ്ക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് സിയോളില്‍ 2027-ലായിരിക്കും അടുത്ത യുവജനദിനാഘോഷമെന്നു പ്രഖ്യാപിച്ചത്. ഏഷ്യന്‍ ഭൂഖണ്ഡ ത്തില്‍ ലോക യുവജന ദിനം നടക്കുന്നത് ഇത് രണ്ടാം തവണയാണ്. 1995-ല്‍ ഫിലിപ്പീന്‍സിലെ മനിലയിലായിരുന്നു ആദ്യത്തേത്. കത്തോലിക്കാസഭാംഗങ്ങള്‍ ന്യൂനപക്ഷമായ ഒരു രാജ്യത്ത് യുവജനദിനാഘോഷം സംഘടിപ്പിക്കപ്പെടു ന്നതും ഇതാദ്യമായാണ്.

2022-ല്‍ കൊറിയയിലെ കത്തോലിക്കാ ബിഷപ്സ് കോൺ ഫറന്‍സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ദക്ഷിണ കൊറിയയില്‍ ഏകദേശം 60 ലക്ഷം കത്തോലിക്കരുണ്ട്. ഇത് രാജ്യത്തെ ആകെയുള്ള ജനസംഖ്യയുടെ 11% ആണ്. 32% പേര്‍ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളും 16% പേര്‍ ബുദ്ധമത ക്കാരുമാണ്.

യാനപാത്രം

സത്യം മനോഹരമായി പറയുക

വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിനു പുതിയ ഭരണഘടന

വത്തിക്കാന്‍ സമ്പത്ത് ഏകദേശം 300 കോടി ഡോളര്‍

ദൈവത്തിന്റെ ഉപകരണങ്ങളാകാന്‍ ഭയപ്പെടരുതെന്നു മാര്‍പാപ്പ