International

ഗണ്ടോള്‍ഫോ കൊട്ടാരം മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു

Sathyadeepam

വേനല്‍ക്കാലം ഗണ്ടോള്‍ഫോ കൊട്ടാരത്തില്‍ ചെലവിടുന്ന മാര്‍പാപ്പമാരുടെ പാരമ്പര്യം പുനരാരംഭിക്കാന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ തീരുമാനിച്ചതിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണ് കൊട്ടാരം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മേയറും ജനങ്ങളും.

പതിനേഴാം നൂറ്റാണ്ടിലെ കൊട്ടാരം 2016 ല്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനമുള്ള മ്യൂസിയമായി പരിവര്‍ത്തി പ്പിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനപ്രകാര മായിരുന്നു ഇത്.

2013 ല്‍ അധികാരത്തിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ വേനല്‍ക്കാലത്ത് കൊട്ടാരത്തിലേക്ക് പോകാതെ വത്തിക്കാനിലെ സെന്റ് മാര്‍ത്താ ഭവനത്തിലെ തന്റെ താമസസ്ഥലമായ 201-ാം നമ്പര്‍ മുറിയില്‍ തന്നെ താമസിക്കുകയായിരുന്നു പതിവ്.

ലിയോ പതിനാലാമന്‍ വേനല്‍ക്കാലവാസത്തിനായി ഈ കൊട്ടാരത്തിലേക്ക് വീണ്ടും എത്തുന്നതോടെ അവിടെ ജനങ്ങളെ കാണാനും ജനങ്ങളോടൊപ്പം ത്രികാലജപം ചൊല്ലാനും ഒക്കെയുള്ള സാധ്യതകളെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങള്‍.

12 വര്‍ഷമായി മാര്‍പാപ്പയെ കാണാന്‍ എത്തുന്ന ജനങ്ങളോ അതിന്റെ ആരവങ്ങളോ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല.

മ്യൂസിയമാക്കി മാറ്റിയിരിക്കുന്ന കൊട്ടാരത്തിന്റെ ഭാഗങ്ങള്‍ക്കു ബുദ്ധിമുട്ടു വരാത്ത രീതിയിലായിരിക്കും മാര്‍പാപ്പയുടെ താമസം എന്ന് മേയര്‍ അറിയിച്ചു. അതുകൊണ്ട് വിനോദസഞ്ചാരികള്‍ക്കും ഇവിടെ പ്രവേശിക്കാനാവും.

സയൻസും മതവും: പാപ്പയും ശാസ്ത്രജ്ഞരും

കോൺസ്റ്റാന്റിനോപ്പിളിന്റെ ഉദയം

വിശുദ്ധ ആന്റണി മേരി സക്കറിയ (1502-1539) : ജൂലൈ 5

ഉത്തരം നൽകൽ [Answering]

മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ ഭരണഘടനാവകാശം: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍