International

കാര്‍ഡിനല്‍ ഷിരിബോഗ നിര്യാതനായി

Sathyadeepam

ഇക്വഡോറിലെ ക്വിറ്റോ അതിരൂപതാ ആര്‍ച്ചുബിഷപ്പായി സേവനം ചെയ്തു വിരമിച്ച കാര്‍ഡിനല്‍ റൗള്‍ എഡ്വേര്‍ഡോ ഷിരിബോഗ നിര്യാതനായി. 86 കാരനായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. 2010 ല്‍ അതിരൂപതാ അദ്ധ്യക്ഷ സ്ഥാനത്തു നിന്നു വിരമിച്ച ശേഷമാണ് കാര്‍ഡിനലായത്. 2015 ല്‍ പെറുവില്‍ നടന്ന ദേശീയ ദിവ്യകാരുണ്യ സമ്മേളനത്തിലും 2017 ല്‍ പെറുവിലെ ലിമായില്‍ വി. റോസിന്റെ നാനൂറാം ചരമവാര്‍ഷികാചരണത്തിലും മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി പങ്കെടുത്തത് കാര്‍ഡിനല്‍ ഷിരിബോഗ ആയിരുന്നു. പോളണ്ടിലെ കാര്‍ഡിനല്‍ ഹെന്റിക് ഗുള്‍ബിനോവിസും കഴിഞ്ഞയാഴ്ച നിര്യാതനായി.

പള്ളിയകങ്ങളിലെ “സ്ത്രീശരീരങ്ങൾ”

ധ്യാനപരിപാടികൾ വീണ്ടും വിചാരപ്പെടണം

വേമ്പനാട് ഡയലോഗ്‌സ് 2026: കേരളത്തിന്റെ നീല സമ്പദ് വ്യവസ്ഥയുടെ ഭാവി ചര്‍ച്ച ചെയ്യാന്‍ ആഗോള വിദഗ്ധര്‍ ചേര്‍ത്തല നൈപുണ്യയില്‍ ഒത്തുചേരുന്നു

വൈദികരുടെ ക്രിക്കറ്റ് മത്സരത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു കിരീടം

ഉന്മാദം