International

ബ്രസീലിലെ കാര്‍ഡിനല്‍ കോവിഡ് മൂലം നിര്യാതനായി

Sathyadeepam

ബ്രസീലിലെ കാര്‍ഡിനല്‍ ഹോസെ ഫ്രെയര്‍ ഫാല്‍കാവോ കോവിഡ് ബാധയെ തുടര്‍ന്നുള്ള സങ്കീര്‍ണതകള്‍ മൂലം നിര്യാതനായി. ബ്രസീലിയ അതിരൂപതാദ്ധ്യക്ഷനായിരുന്ന അദ്ദേഹത്തിനു 95 വയസ്സായിരുന്നു. സുവിശേഷവത്കരണത്തില്‍ വലിയ തീക്ഷ്ണത പുലര്‍ത്തിയിരുന്ന സഭാദ്ധ്യക്ഷനായിരുന്നു കാര്‍ഡിനല്‍ ഫാല്‍കാവോ എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 1988 ലാണ് അദ്ദേഹം കാര്‍ഡിനലായത്. 2004 ല്‍ വിരമിച്ചു. കോവിഡ് ബാധിച്ചു ബ്രസീലില്‍ മരിക്കുന്ന രണ്ടാമത്തെ കാര്‍ഡിനലാണ് കാര്‍ഡിനല്‍ ഫാല്‍കാവോ. കഴിഞ്ഞ ജനുവരിയില്‍ മരിച്ച കാര്‍ഡിനല്‍ യൂസേബിയോ ഓസ്‌കര്‍ ഷീഡിന്റെ മരണവും കോവിഡ് വൈറസ് സ്ഥിരീകരിച്ചതിനു ശേഷമായിരുന്നു. അദ്ദേഹത്തിന് 88 വയസ്സായിരുന്നു.

വിശുദ്ധ ആന്റണി (251-356) : ജനുവരി 17

തിരഞ്ഞെടുക്കപ്പെടാൻ യോഗ്യതയുണ്ടോ?

കാടുകുറ്റി ഉണ്ണിമിശിഹാ പള്ളിയില്‍ ഉണ്ണിമിശിഹായുടെയും വി സെബാസ്റ്റ്യാനോസിന്റെയും തിരുനാള്‍ ആഘോഷിച്ചു

ബൈ 2025!!! സ്വാഗത് 2026 ആഘോഷവും ആദരവും

അടിസ്ഥാന സൗകര്യ വികസന പദ്ധതി : ടോയിലറ്റ് നിര്‍മ്മാണത്തിന് ധനസഹായം ലഭ്യമാക്കി