International

കാര്‍ഡിനല്‍ എച്ചഗറേ നിര്യാതനായി

Sathyadeepam

വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വിശ്വസ്ത സഹപ്രവര്‍ത്തകനായി അറിയപ്പെട്ടിരുന്ന കാര്‍ഡിനല്‍ റോജര്‍ എച്ചഗറേ 96-ാം വയസ്സില്‍ നിര്യാതനായി. ഫ്രാന്‍സ് സ്വദേശിയായ അദ്ദേഹം 1969-ല്‍ പാരീസ് അതിരൂപതാ സഹായമെത്രാനായി. ഫ്രഞ്ച് മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷനായി സേവനം ചെയ്തിട്ടുള്ള അദ്ദേഹത്തെ 1979-ല്‍ കാര്‍ഡിനലായി ഉയര്‍ത്തി. 1984-ല്‍ വത്തിക്കാന്‍ നീതി-സമാധാന കാര്യാലയത്തിന്‍റെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള വത്തിക്കാന്‍ വിഭാഗമായ കോര്‍ ഉനുമിന്‍റെയും അദ്ധ്യക്ഷനായി വത്തിക്കാനിലേയ്ക്കു പ്രവര്‍ത്തനം മാറ്റി. 2000-ത്തിലെ മഹാജൂബിലി ആഘോഷങ്ങളുടെ മേല്‍നോട്ടത്തിനായി 1994 ല്‍ ചുമതലപ്പെടുത്തപ്പെട്ടു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രതിനിധിയായി പല സുപ്രധാന നയതന്ത്രദൗത്യങ്ങളും നിര്‍വഹിച്ചിട്ടുണ്ട്. 2017-ല്‍ അദ്ദേഹം വത്തിക്കാനില്‍ നിന്നു തന്‍റെ മാതൃരൂപതയായ ബയോണിലേയ്ക്കു മടങ്ങിപ്പോയിരുന്നു.

പെസഹാ വ്യാഴം: പള്ളികളിലെ അപ്പം മുറിക്കൽ

മലയാളി മെത്രാൻ

Easter വന്ന വഴി

കിറെനക്കാരനായ ശിമയോന്‍

പാപ്പായുടെ ആഫ്രിക്കയിലേക്കുള്ള അപ്പസ്‌തോലിക യാത്രയുടെ ആപ്തവാക്യങ്ങളും ലോഗോകളും പ്രസിദ്ധീകരിച്ചു