International

ഇസ്രായേലില്‍ ക്രൈസ്തവര്‍ക്കെതിരായ ശത്രുത വര്‍ധിക്കുന്നു

Sathyadeepam

ഇസ്രായേലിലും കിഴക്കന്‍ ജെറുസലേമിലും ക്രൈസ്തവര്‍ ക്കെതിരായ അക്രമങ്ങള്‍ വര്‍ധി ക്കുകയാണെന്ന് ഇതേ സംബ ന്ധിച്ച് നടത്തിയ ഒരു സര്‍വേയുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള ഭീഷണിപ്പെടുത്തലുകളും അക്രമങ്ങളും 2024 ല്‍ ഉടനീളം ഉണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടി ക്കാണിക്കുന്നു. ഇസ്രായേലില്‍ ഇപ്പോള്‍ ഏകദേശം 1.8 ലക്ഷം ക്രൈസ്തവരാണുള്ളത്. ഇസ്രായേലി ജനസംഖ്യയുടെ 1.8% ആണ് ഇത്.

ഇവരില്‍ ബഹുഭൂരി പക്ഷവും അറബ് വംശജരുമാണ്.

2024 ല്‍ ആകെ 111 അക്രമ സംഭവങ്ങളാണ് രേഖപ്പെടുത്തിയി ട്ടുള്ളത്. പുരോഹിതരെ പോലെ എളുപ്പത്തില്‍ തിരിച്ചറിയാവുന്ന മതവേഷവിധാനങ്ങള്‍ ധരിച്ചവരാണ് ആക്രമിക്കപ്പെട്ടവരില്‍ ഏറെയും.

ക്രിസ്ത്യാനികളെ കാണുമ്പോള്‍ തുപ്പുന്നതാണ് ഏറ്റവും വ്യാപക മായ ശാരീരിക അധിക്ഷേപം. ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ യുള്ള അക്രമങ്ങളും ധാരാളമുണ്ട്. പള്ളികള്‍ക്കുമേല്‍ അധിക്ഷേപാര്‍ ഹമായ ചുവരെഴുത്തുകള്‍ നടത്തുക, കല്ലെറിയുക തുടങ്ങിയ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്.

കടുത്ത യാഥാസ്ഥിതികരും ദേശീയവാദികളുമായ ചെറുപ്പ ക്കാരാണ് മിക്കപ്പോഴും ഇത് ചെയ്യുന്നത്. സ്വന്തം മാതൃഭൂമിയില്‍ അന്യതാബോധം അനുഭവിക്കുന്ന വരാകാന്‍ ക്രൈസ്തവര്‍ക്ക് ഇത് ഇടയാക്കുന്നു.

ഇസ്രായേല്‍ യഹൂദ ജനത യുടെ ദേശരാഷ്ട്രമാണെന്ന അടിസ്ഥാന നിയമം 2018 ല്‍ അംഗീകരിക്കപ്പെട്ടതോടെ ക്രൈസ്തവര്‍ ഇവിടെ രണ്ടാം കിട പൗരന്മാരായി മാറിയെന്ന അഭിപ്രായമാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ പങ്കുവച്ചത്.

ഇസ്രായേലിലെ ക്രൈസ്തവരില്‍ നല്ലൊരു പങ്ക് കുടിയേറ്റത്തിനായി ആഗ്രഹിക്കുന്നവരാണെന്നും സര്‍വേ വെളിപ്പെടുത്തുന്നു.

ക്രിസ്മസിന് പലവ്യജ്ഞന കിറ്റുകള്‍ നല്‍കി കത്തോലിക്ക കോണ്‍ഗ്രസ്സ്

STORY TIME... ഒരു കഥ എഴുതിയാലോ...

ക്രിസ്മസ് കഴുത

വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി (1850-1917) : ഡിസംബര്‍ 22

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)