Letters

അമ്മമാര്‍ വിചാരിച്ചാല്‍

Sathyadeepam
  • ജോര്‍ജ് ഫ്രാന്‍സിസ് പൂവേലി, പാലാ

ഒരു മനുഷ്യന്‍ ജനിക്കണമോ; സ്ത്രീയുടെ അനുവാദം വേണം. ദൈവപുത്രനുപോലും ജന്മം നല്‍കാന്‍ നസ്രത്തിലെ ഒരു കന്യകയുടെ മുമ്പില്‍ മാലാഖ അനുവാദത്തിനായി കാത്തുനിന്നത് ചരിത്രം.

''അമ്മമാര്‍ വിചാരിച്ചാല്‍ ദൈവവിളികള്‍ തടയാനും കഴിയും.'' ഫാ. ഡോ. മാത്യു ഇല്ലത്തുപറമ്പിലിന്റെ ഈ കണ്ടെത്തല്‍ അക്ഷരശ്ശഃ ശരിതന്നെ (ലക്കം 32).

നോക്കുക, രണ്ടായാല്‍ പിന്നെ കുട്ടികള്‍ വേണ്ട എന്ന് നിശ്ചയിക്കുന്ന ദമ്പതികള്‍ ദൈവിക പദ്ധതിയെ ആകെ തകിടം മറിക്കുന്നു. ജനിക്കാന്‍ സാധ്യതയുള്ള എത്രയോ മക്കളുടെ ദൈവവിളിയാണ് അവരുടെ തല തിരിഞ്ഞ തീരുമാനം വഴി എന്നേയ്ക്കുമായി നഷ്ടപ്പെടുന്നത് കൂടുതല്‍ മക്കളുള്ള കുടുംബത്തില്‍ പിറന്ന കൊച്ചുത്രേസ്യാ പുണ്യവതിയും

നാലാമനായി ജനിച്ച ഗാന്ധിജിയും പന്ത്രണ്ടാമനായി ജനിച്ച പൂര്‍വയൗസേപ്പും മുതല്‍ എത്രയോ ഉദാഹരണങ്ങള്‍. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവും മാര്‍ തട്ടില്‍ പിതാവും ഒക്കെ വലിയ കുടുംബത്തില്‍ വാലറ്റക്കാരായി പിറന്നവരല്ലേ.

വംശം നിലനില്‍ക്കണമെങ്കില്‍ ഫെര്‍ട്ടിലിറ്റി റേറ്റ് 2.1 എങ്കിലും വേണം എന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് പഠിപ്പിക്കുന്നത്. അതായത് കുട്ടികള്‍ മൂന്നെങ്കിലും വേണം. ഒന്നിലും രണ്ടിലും നിറുത്തുന്ന ദമ്പതികള്‍ സ്വന്തം വംശത്തിന്റെ നാരായ വേര് അറുത്തു കളയുന്നു. കഷ്ടം!

നസ്രാണി സമൂഹം റെഡ് ഡാറ്റാ ബുക്കിലേക്ക് നീങ്ങാതിരിക്കണമെങ്കില്‍ അമ്മമാര്‍ മനസ്സു വയ്ക്കണം. ആ മനസ്സില്‍ പത്തരമാറ്റുള്ള ദൈവവിളികളും ഉണ്ടാകും. സംശയമില്ല.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16