Letters

വി. കുര്‍ബാനയിലെ പങ്കാളിത്തം

Sathyadeepam

ടി.എ. ജോസ്, തൃശൂര്‍

സത്യദീപം ലക്കം 43, 46-ല്‍ വി. കുര്‍ബാനയില്‍ ദൈവജനത്തിന്‍റെ പങ്കാളിത്തത്തെക്കുറിച്ചു കത്തുകള്‍ കണ്ടു. ഇന്നു പള്ളികളില്‍ ഗായസംഘത്തിനു മൈക്കും ഇലക്ട്രിക് ഓര്‍ഗന്‍പോലുള്ള സംഗീതോപകരണങ്ങളും ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളായി തീര്‍ന്നിരിക്കുന്നു. അതാകട്ടെ പള്ളിക്കുള്ളില്‍ അലറിപ്പാടി ശബ്ദമലിനീകരണം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഇവരോടൊപ്പം എങ്ങനെ ദൈവജനത്തിനു പാടാനും പ്രാര്‍ത്ഥിക്കാനും കഴിയും? ഒരു കലാപരിപാടി കാണുന്നതുപോലെ അവര്‍ക്കു കാഴ്ചക്കാരായി നില്ക്കാനേ കഴിയൂ. ഇതു മനസ്സിലാക്കിയ മുന്‍ പരി. മാര്‍പാപ്പ കുര്‍ബാനസമയങ്ങളില്‍ ഇത്തരം കലാപരിപാടികള്‍ കുറയ്ക്കാന്‍ ഉപദേശിച്ചിരുന്നു. പക്ഷേ, ആരാണ് അതു ഗൗനിക്കുന്നത്? ജനങ്ങളുടെ ശബ്ദം പുറത്തുവരണമെങ്കില്‍ ആദ്യമായി കര്‍ണകഠോരമായ ശബ്ദം ഇലക്ട്രോണിക് സംഗീതോപകരണങ്ങള്‍ നീക്കം ചെയ്യട്ടെ. പിന്നീടു ഗായകസംഘം മൈക്ക് മിതമായി ഉപയോഗിക്കട്ടെ. അപ്പോള്‍ ദൈവജനത്തിന്‍റെ കൂട്ടായ ശബ്ദം സുന്ദരമായി ഉയര്‍ന്നുവരും. ഗായകസംഘത്തോടൊപ്പം പാടാനും പ്രാര്‍ത്ഥിക്കാനും അവര്‍ക്കു കഴിയും.

വിവരശേഖരണത്തിനു മനുഷ്യന്‍ വേണ്ട എന്ന അവസ്ഥ : പി എഫ് മാത്യൂസ്

സാഹിത്യകൃതിയുടെ അനുഭൂതിയെ സര്‍ഗാത്മകമായി അവതരിപ്പിക്കുന്നതാണ് വിമര്‍ശന സാഹിത്യം: എം കെ ഹരികുമാര്‍

ലോക സാഹിത്യത്തില്‍ ഒരു പിടി മുന്നില്‍ നില്‍ക്കുന്ന സാഹിത്യ കലയാണ് നാടകം: ശ്രീ. ടി എം എബ്രഹാം

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 63]

പ്രതിഫലന പരിശീലനം [Reflective Teaching]