Letters

ഉദരം ശരണം

Sathyadeepam

പി.ആര്‍. ജോസ്, ചൊവ്വൂര്‍

സത്യദീപം ലക്കം 32-ല്‍ എം.പി. തൃപ്പൂണിത്തുറ എഴുതിയ 'ഉദരം ശരണം' എന്ന ലേഖനം കാലോചിതവും ചിന്തനീയവുമാണ്. ലേഖകനും സത്യദീപത്തിനും അഭിനന്ദനങ്ങള്‍.

ഉദരപൂജ മാസംതോറും നടത്തുന്ന ഇടവകപ്പള്ളികളുണ്ട്. വിശുദ്ധരുടെ പേരു പറഞ്ഞു നടത്തുന്ന ഇത്തരം ഊട്ടുതിരുനാളുകള്‍ ദിനംതോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. വിശുദ്ധരുടെ പേരിലുള്ള തിരുനാളുകള്‍ വിശുദ്ധരുടെ പേര് ഒഴിവാക്കി 'ഊട്ടുതിരുനാള്‍' എന്നാക്കി മാറ്റിയിരിക്കുന്നു. വിശുദ്ധരെല്ലാംതന്നെ ഉപവാസവും പ്രാര്‍ത്ഥനയും പരിശുദ്ധമായ ജീവിതസാക്ഷ്യവും മുഖേനയാണു വിശുദ്ധരായത്. ഊട്ടുതിരുനാളില്‍ പങ്കെടുക്കുന്നവരില്‍ 95 ശതമാനം പേരും പള്ളിയില്‍ വന്നു ഭക്ഷണം കഴിച്ചു സന്തോഷമായി പോകുന്നു. എന്നാല്‍ പാവപ്പെട്ടവര്‍ക്കും പട്ടിണി കിടക്കുന്നവര്‍ക്കുമാണു നാം ഭക്ഷണം നല്കേണ്ടത്.

വര്‍ഷത്തിലൊരിക്കല്‍ ഇടവകപള്ളിയില്‍ ഊട്ടുസദ്യ നടത്തുന്നതില്‍ തെറ്റില്ല. ഇടവകജനത്തിന്‍റെ കെട്ടുറപ്പിനും കൂട്ടായ്മയ്ക്കും അതു സഹായകരമാണ്. അതല്ലാതെ പള്ളിയില്‍ കൂടക്കൂടെ ഓരോ വിശുദ്ധരുടെ പേരുപറഞ്ഞ് ഊട്ടുതിരുനാള്‍ നടത്തുന്നതു ലേഖകന്‍ ചൂണ്ടിക്കാണിച്ചതുപോലെ ധൂര്‍ത്തുതന്നെയാണ്.

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി എന്‍ എസ് എസ് സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

സത്യദീപം ടോപ് റീഡർ 2025: സത്യദീപം വായനക്കാർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ

വാഴ്ത്തപ്പെട്ട കാര്‍ലോസ് മാനുവല്‍ റോഡ്രീഗ്‌സ് സാന്തിയാഗോ (1918-1963) : ജൂലൈ 13

ക്യാന്‍സര്‍ സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു