Letters

എന്‍റെ പിഴ, എന്‍റെ പിഴ…

Sathyadeepam

എം.എ. മാത്യു മങ്കുഴിക്കരി, തണ്ണീര്‍മുക്കം

അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവിന്‍റെ സര്‍വസ്പര്‍ശിയായ പ്രബോധനം വായിച്ച സന്തോഷമാണ് ഈ കത്തിനാധാരം. ഇത്രയധികം കാപട്യങ്ങളുടെ സാമൂഹ്യപശ്ചാത്തലത്തില്‍ ഏതു മനുഷ്യനും തെറ്റു പറ്റാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ അതില്‍ കിടന്ന് ഉരുളാതെ ക്രിസ്തു പറഞ്ഞു തന്ന പശ്ചാത്താപത്തിന്‍റെ മാര്‍ഗത്തില്‍ പരസ്യമായി ക്ഷമ പറഞ്ഞ മാര്‍പാപ്പയുടെ ഉദ്യമങ്ങളെ വിജയിപ്പിക്കാം. ക്രിസ്തുവിന്‍റെ ജനന-മരണ-പീഡാസഹന-പുനരുത്ഥാനത്തിന്‍റെ മഹത്ത്വം വെളിപ്പെടുകയെന്ന ദൈവപദ്ധതി ഇവിടെ കാണാം (റോമ. 8:18, 19). നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്ത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാരമാണെന്നു ഞാന്‍ കരുതുന്നു.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷമുള്ള പഠനങ്ങളനുസരിച്ചു വിശ്വാസം, പ്രവൃത്തി, ജീവിതം തമ്മില്‍ ഉണ്ടാകുവാനുള്ള പ്രതിബദ്ധത, ശക്തമാക്കിയാല്‍ ഇന്നിന്‍റെ ഫാഷനായിരിക്കുന്ന കുടുംബത്തകര്‍ച്ചകള്‍ക്കു കടിഞ്ഞാണിടാന്‍ കഴിയും. അധികാരസ്ഥാനങ്ങളില്‍ വന്നുകിട്ടുന്ന സങ്കടഹര്‍ജികള്‍ ഫ്രീസറില്‍ വച്ചാല്‍ താഴെത്തട്ടിലുള്ള വിശ്വാസികളും സന്ന്യസ്തരും നീതിക്കുവേണ്ടി നിലവിളിക്കും. പിന്നെ അച്ചടക്കത്തിന്‍റെ, അനുസരണയുടെ വാളെടുത്തിട്ടു കാര്യമില്ല.

മോൺ.  ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ചു

ഡിസംബറിന്റെ ഓര്‍മ്മകളും ക്രിസ്മസും

''മുസ്ലീങ്ങളോട് സഭയ്ക്ക് ഉയര്‍ന്ന ആദരവുണ്ട്''

വചനമനസ്‌കാരം: No.200

കൊച്ചിയിലെ കപ്പലൊച്ചകള്‍ [19]