കോൺഗ്രിഗേഷൻ സിദ്ധിചൈതന്യങ്ങൾ എന്ത് തന്നെയായാലും സിസ്റ്റേഴ്സിന്റെ ചർച്ചകളിലും, പ്രവർത്തന പദ്ധതികളിലും കുടുംബങ്ങളിലെ വിശ്വാസ പരിപോഷണം ഒരു അജണ്ടയായി ഉറപ്പിക്കുക. ഭവനസന്ദർശനങ്ങൾ പതിവാക്കുക, കൃത്യവും സ്നേഹാർദ്രവുമായ ഇടപെടലുകളിലൂടെ അവരുടെ ആത്മീയജീവിതത്തിലേക്ക് ഒരു വാതിൽ തുറക്കാൻ പരിശ്രമിക്കുക.
സിസ്റ്റേഴ്സിന്റെ പ്രസന്നത, മുഖത്ത് എപ്പോഴും നിറഞ്ഞു നിൽക്കുന്ന പുഞ്ചിരി, ഒരു ചെറിയ തമാശയ്ക്കുപോലും പൊട്ടിച്ചിരിക്കുന്ന അവരുടെ നിഷ്കളങ്കത, ഏതൊരു കാര്യത്തിനും വിശ്രമമില്ലാതെ ഓടാനുള്ള ഉത്സാഹം, അവരുടെ വ്യക്തിപരമായ ശുചിത്വം, വെള്ളവസ്ത്രത്തിന്റെ വൃത്തി, അവർക്കിടയിലെ ഒരുമ, മഠങ്ങളിലെ നോട്ടീസ് ബോർഡിൽ എഴുതിയിടുന്ന ടൈംടേബിൾ, ഒരു ചെറിയ തുണി പോലും മടക്കിവയ്ക്കു മ്പോൾ അവർ പുലർത്തുന്ന കൃത്യത, എന്ത് എഴുതുമ്പോഴും ചെയ്യുമ്പോഴും അതിനെ മനോഹരമാക്കാനായി അരികു കളിൽ വരച്ചു ചേർക്കുകയോ തുന്നി ചേർക്കുകയോ ചെയ്യുന്ന ചെറു അലങ്കാരങ്ങൾ, ഏതെങ്കി ലുമൊരു ഡെക്കറേഷനോ പ്രവർത്തനങ്ങൾക്കോ ആവശ്യമായ ഒരു വസ്തു എവിടെ നിന്നു കണ്ടെത്തുമെന്ന് സംശയിച്ചു നില്ക്കുമ്പോൾ എവിടെയൊക്കെയോ അലഞ്ഞ് അത് കണ്ടെത്തി മുമ്പിൽ കൊണ്ടുവയ്ക്കുന്ന അവരുടെ സമർപ്പണം. ജർമ്മനിയിൽ പഠിക്കുന്ന ഒരു പെൺകുട്ടി തങ്ങൾക്കൊപ്പമുള്ള സിസ്റ്റേഴ്സിനെക്കുറിച്ചു പറഞ്ഞ നന്മനിറഞ്ഞ ഈ സന്തോഷ ങ്ങൾ ഓർത്തെടുത്തുകൊണ്ട് സമർപ്പിത ദൈവവിളിയെ ക്കുറിച്ചുള്ള ആശയങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്നു.
കുടുംബങ്ങളിലെ വിശ്വാസ ശോഷണം, കുട്ടികളുടെ എണ്ണ ത്തിലുള്ള കുറവ്, വിദേശങ്ങളി ലേക്കുള്ള കുടിയേറ്റം, നവമാധ്യമങ്ങളുടെ സ്വാധീനം, ആധുനികലോകം തുറന്നിടുന്ന അനന്തസാധ്യതകൾ, സഭയിലെ പ്രശ്നങ്ങൾ. സമർപ്പിത ജീവിത ത്തിലേക്ക് കടന്നുവരുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന കുറവിനു പിന്നിൽ ഇത്തരത്തി ലുള്ളതും ഒരുപക്ഷേ, നമുക്ക് പരിഹരിക്കാൻ കഴിയാത്തതു മായ നിരവധി കാരണങ്ങൾ നിരത്താനായേക്കും. അത്തരം പ്രതികൂല സാഹചര്യങ്ങൾക്കിട യിലും ഒരാളുടെയെങ്കിലും ദൈവവിളിയെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഉതകുമെന്നു പ്രതീക്ഷിക്കുന്ന ഏതാനും കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്.
സമർപ്പിതജീവിതം നയിക്കുന്ന ഭൂരിഭാഗം പേരും നൂറുശതമാനം ഉറപ്പോടെ സാക്ഷ്യപ്പെടുത്തുന്ന ഒന്നാണ്, തങ്ങളുടെ കുടുംബങ്ങളിലെ വിശ്വാസപരമായ അനുകൂല സാഹചര്യം. അതിനാൽ കുടുംബങ്ങളിൽ നിന്നും തുടങ്ങുക. കോൺഗ്രിഗേഷൻ സിദ്ധിചൈതന്യങ്ങൾ എന്ത് തന്നെയായാലും സിസ്റ്റേഴ്സിന്റെ ചർച്ചകളിലും, പ്രവർത്തന പദ്ധതികളിലും കുടുംബങ്ങളിലെ വിശ്വാസ പരിപോഷണം ഒരു അജണ്ട യായി ഉറപ്പിക്കുക. ഭവനസന്ദർശനങ്ങൾ പതിവാ ക്കുക, കൃത്യവും സ്നേഹാർദ്രവു മായ ഇടപെടലുകളിലൂടെ അവരുടെ ആത്മീയജീവിതത്തി ലേക്ക് ഒരു വാതിൽ തുറക്കാൻ പരിശ്രമിക്കുക.
ഒരു ചെറുസന്ദർശനം ആണെങ്കിൽ പോലും കുടുംബ ങ്ങളിൽ നിന്നും ഇറങ്ങും മുമ്പ് എല്ലാവരെയും തിരുഹൃദയ രൂപത്തിനു മുമ്പിൽ ഒരുമിപ്പിച്ചു നിറുത്തി കുടുംബാംഗങ്ങളുടെ നിയോഗങ്ങൾ ഉൾപ്പെടുത്തി ഒന്ന് പ്രാർത്ഥിക്കാൻ ശ്രദ്ധി ക്കുക. പ്രാർത്ഥനകൾ മുടങ്ങി കിടക്കുന്ന കുടുംബങ്ങളിൽ വിശ്വാസദീപം തെളിയാൻ അതൊരു കാരണമായേക്കാം.
അല്മായരെ പ്രത്യേകമായി, യുവതീയുവാക്കളെ മഠത്തിലെ പ്രവർത്തനങ്ങളിലും ആഘോ ഷങ്ങളിലും പങ്കെടുപ്പിക്കാനുള്ള സാധ്യതകളെ പ്രയോജനപ്പെടു ത്തുക. സമർപ്പിതജീവിതങ്ങളെ അടുത്തറിയാൻ അത് അവർക്ക് അവസരം ഒരുക്കും. അടുത്തറി യുമ്പോഴാണല്ലോ സ്നേഹിക്കാൻ അവസരം ഒരുങ്ങൂ.
കുട്ടികളോടും യുവജനങ്ങ ളോടും കോൺഗ്രിഗേഷനെ പരിചയപ്പെടുത്തുമ്പോൾ സ്ഥാപകരെയും സമൂഹത്തിലെ വിശുദ്ധരെയും കുറിച്ചു മാത്രമല്ല സംസാരിക്കേണ്ടത്. വിളിക്കു ള്ളിലെ വിളി കണ്ടെത്തി വ്യത്യ സ്തമായ രീതികളിൽ മനുഷ്യരുടെ ജീവിതങ്ങളെ സ്പർശിച്ച് കടന്നു പോയവരെയും അത്തരം ജീവിതം ജീവിക്കുന്നവരെയും പരിചയപ്പെടുത്താൻ സാധി ക്കണം.
ചുണങ്ങംവേലിക്കാരനായ ഞാൻ S.D. സിസ്റ്റേഴ്സുമായി ബന്ധപ്പെടുത്തി ഒരു ഉദാഹ രണം പറയാം. വൊക്കേഷൻ പ്രൊമോഷനുവേണ്ടി അച്ചടി ക്കുന്ന ബ്രോഷറുകളിൽ പയ്യപ്പിള്ളിയച്ചനെക്കുറിച്ചു മാത്രമല്ല, ഉത്തരേന്ത്യയിൽ നീതിക്കുവേണ്ടിയുള്ള പോരാട്ട ങ്ങളിൽ ഏർപ്പെട്ടിരുന്ന അഡ്വക്കേറ്റ് സിസ്റ്റർ സുമയെ പ്പറ്റി പറയണം. ചേരിയിലും പാവപ്പെട്ടവരുടെ ഭവന നിർമ്മാണത്തിലുമൊക്കെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സിസ്റ്റർ അനീഷയെക്കുറിച്ച് എഴുതണം. പാട്ടിലൂടെ വിസ്മയങ്ങൾ തീർക്കുന്ന സിസ്റ്റർ റിൻസിയെ സൂചിപ്പിക്കണം. പറ്റുമെങ്കിൽ ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയോ അതുമല്ലെങ്കിൽ ഇവരെക്കുറി ച്ചുള്ള ഓൺലൈൻ വാർത്ത കളുടെയോ ലിങ്കോ ക്യൂ ആർ കോഡോ ഉൾപ്പെടുത്തണം. Camera nun ആയ സിസ്റ്റർ ലിസ്മി CMC യെയും ബിനാലെ സിസ്റ്ററായ സി. റോസ്.വിൻ CMC യെയും സി. ജൂലിയറ്റ് തെരേസ് CSN നെയും, സി. ക്രിസ്റ്റി ബാബു MSMI യെയും സി. ജോയൽ CPS നെയും പരിചയപ്പെടുത്തുന്ന കാര്യവും ആലോചിക്കാ വുന്നതാണ്. ഇത്തരം സവിശേഷവ്യക്തിത്വങ്ങളെക്കുറി ച്ചൊരു ദൈവവിളി പതിപ്പ്, സത്യദീപം പോലുള്ള ക്രൈസ്തവ പ്രസിദ്ധീകരണങ്ങൾക്ക് ഇറക്കാവുന്നതാണ്. പുതിയ മാതൃകകൾ പുതിയൊരു കൂട്ടത്തെ ആവൃതിയിലേക്ക് അടുപ്പിക്കുമായിരിക്കും.
വിശാലമായ സ്വപ്നങ്ങളും പറന്നുയരാൻ ചിറകുകളും ഉള്ളവരാണ് ഇന്നത്തെ പെൺ കുട്ടികൾ. മഠങ്ങളിലേക്ക് കടന്നു വരുന്നവരും അതിൽനിന്ന് വ്യത്യസ്തരല്ല. അതിനാൽ വിദ്യാ ഭ്യാസപരമോ കലാപരമോ ആയ അവരുടെ താത്പര്യങ്ങ ളെയും കഴിവുകളെയും കണ്ടെത്തി, തങ്ങളെ തന്നെ ഈ ലോകത്തിൽ അടയാള പ്പെടുത്താനുള്ള അവസരങ്ങൾ അവർക്ക് ഒരുക്കിക്കൊടുക്കണം. അത് ഓൺലൈനിലും ഓഫ്.ലൈനിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.
വിശാലമായ സ്വപ്നങ്ങളും പറന്നുയരാൻ ചിറകുകളും ഉള്ളവരാണ് ഇന്നത്തെ പെൺകുട്ടികൾ. മഠങ്ങളിലേക്ക് കടന്നുവരുന്നവരും അതിൽനിന്ന് വ്യത്യസ്തരല്ല. അതിനാൽ വിദ്യാഭ്യാസപരമോ കലാപരമോ ആയ അവരുടെ താത്പര്യങ്ങളെയും കഴിവുകളെയും കണ്ടെത്തി, തങ്ങളെത്തന്നെ ഈ ലോകത്തിൽ അടയാളപ്പെടുത്താനുള്ള അവസരങ്ങൾ അവർക്ക് ഒരുക്കിക്കൊടുക്കണം.
വാട്സ്ആപ്പും ഇൻസ്റ്റാഗ്രാമു മൊക്കെ ഉപയോഗിക്കുന്നവ രാണ് ഇന്നത്തെ വിദ്യാർഥികൾ. അതൊന്നും ഉപയോഗിക്കാനാ വില്ലല്ലോ എന്നോർത്ത് സമർപ്പിതജീവിതത്തിലേക്ക് പ്രവേശിക്കാൻ മടിക്കുന്നവരു മുണ്ട്. ആകയാൽ, അർത്ഥിനി കളായി കടന്നുവരുന്നവർക്ക് ആഴ്ചയിൽ ഒരിക്കലെങ്കിലും നിശ്ചിതസമയത്ത് കൃത്യമായ നിബന്ധനകളോടെയാണെ ങ്കിലും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുവദിക്കു ന്നതിനെക്കുറിച്ച് ആലോചിക്കാ വുന്നതാണ്. ഇതൊക്കെ ഉപേക്ഷിക്കുന്നതാണ് സന്ന്യാസ വും വിശുദ്ധിയുമെന്നു പറയു മ്പോൾ കാർലോ അക്യുത്തിസ് തുറന്നു വച്ച സാധ്യതകളെ പറ്റിയും നമുക്ക് ഒരു ആലോചന യാകാം.
deepa_roz_ (Deeepa Rose George) എന്ന ഒരു ഇൻസ്റ്റാ ഗ്രാം പ്രൊഫൈൽ ഉണ്ട്. CSN കോൺഗ്രിഗേഷനിലെ ഒരു അർത്ഥിനിയുടേതാണ്. മഠത്തിൽ പ്രവേശിക്കുന്നതിനു മുമ്പേ ആരംഭിച്ച ആ അക്കൗ ണ്ടിൽ പുതിയ ജീവിതത്തിലെ ബോധ്യങ്ങൾക്കും വിശേഷ ങ്ങൾക്കുമൊപ്പം പഴയ ജീവിത ഓർമ്മകളും ഒളിമങ്ങാതെ നിലനിൽക്കുന്നത് നമുക്ക് ദർശിക്കാനാകും. കാലത്തി നൊത്ത ഒരു മാറ്റമായി നമുക്ക തിനെ ഉൾക്കൊള്ളാവുന്ന താണ്.
എല്ലാ സന്യാസസമൂഹ ങ്ങളും ഔദ്യോഗിക യൂട്യൂബ് / ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ആരംഭിക്കുന്നു എന്നത് ശുഭ സൂചനയാണ്. പുതിയ തലമുറ യോട് സംവദിക്കാൻ അത് തീർച്ചയായും ഉപകരിക്കും. സോഷ്യൽ മീഡിയ അക്കൗണ്ടു കൾ ഉപയോഗിക്കുന്നതിൽ അംഗങ്ങൾക്ക് നിയന്ത്രണങ്ങളും നിർദേശങ്ങളും ഏർപ്പെടുത്തു ന്നതിനൊപ്പം ഗുണപരമായ രീതിയിൽ അവ പ്രയോജന പ്പെടുത്താനുള്ള പരിശീലനവും നൽകാവുന്നതാണ്. ആവശ്യ മെങ്കിൽ പ്രൊഫഷണൽ സേവനവും ഇതിനായി തേടാം. പറഞ്ഞു വരുന്നത് ഇനിയുള്ള കാലത്ത് ഡിജിറ്റൽ പ്ലാറ്റ്ഫോമു കളിൽ ചെറിയൊരു മുതൽമുട ക്കാകാം എന്നു തന്നെയാണ്. ടി.വി, പിശാചിന്റെ പെട്ടിയാണെ ന്നു പറഞ്ഞു നടന്നവർ 24X7 ചാനലുകൾ നടത്തുന്നു എന്നത് നാം കാണാതെ പോകരുത്.
സ്ത്രീകൾ ഒരു സമൂഹമായി നിലനിൽക്കുന്നു, ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കുന്നു, സംരംഭങ്ങൾ ആരംഭിക്കുന്നു, സ്ഥാപനങ്ങൾ നടത്തുന്നു, പലരും കടന്നു ചെല്ലാൻ മടിക്കുന്ന ഇടങ്ങളിലേക്ക് പ്രവേശിച്ചു മനുഷ്യരുടെ ജീവിതങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നു. അങ്ങനെ സ്ത്രീശാക്തീകരണത്തിന്റെയും സ്ത്രൈണ സമ്പൂർണതയുടെയും ഇടങ്ങളായി മഠങ്ങൾ മാറുന്നുവെന്ന സന്ദേശം എല്ലായിടത്തും പ്രഘോഷിക്കപ്പെടാനും അത് സത്യമാണെന്നു സ്ഥാപിക്കാനും, മഠത്തിനു പുറത്തും അകത്തുമുള്ളവർ ശ്രദ്ധിക്കട്ടെ.
സ്കൂളിലും ഇടവകയിലു മൊക്കെ പെൺകുട്ടികളെ തിരുത്തുമ്പോൾ കാലത്തിന്റെ പ്രത്യേകതകളെയും അവരുടെ വ്യക്തിത്വങ്ങളെയും മാനിച്ചുകൊണ്ടു തിരുത്താൻ സിസ്റ്റേഴ്സ് ശ്രദ്ധിക്കണം. നിങ്ങളുടെ വാക്ക് വെറുപ്പിന്റെ വിത്തായി മാറാതിരിക്കാൻ ദൈവം തുണയാകട്ടെ.
പുതിയ തലമുറയുടെ കാഴ്ച കളും വായനകളും അവരുടെ ഇഷ്ടങ്ങളും എന്തെന്ന് മനസിലാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണം. യുവജനങ്ങൾ നെഞ്ചിലേറ്റുന്ന സിനിമകളും പുസ്തകങ്ങളുമൊക്കെ ഒന്നു കാണാനും വായിക്കാനും യുവജന പ്രസ്ഥാനങ്ങളോടും വൊക്കേഷൻ പ്രൊമോഷനു കളോടും ബന്ധപ്പെട്ടു വ്യാപരിക്കുന്ന സിസ്റ്റേഴ്സിന് അവസരം ഒരുക്കണം.
ഏതെങ്കിലുമൊരു OTT ‘പ്ലാറ്റ്ഫോം സബ്സ്ക്രൈബ് ചെയ്താൽ തിയേറ്ററിൽ പോകാതെ തന്നെ മഠത്തിലു ള്ളവർക്ക് ഒരുമിച്ചിരുന്ന് ഇവ ആസ്വദിക്കാനും ചർച്ച ചെയ്യാനും സാധിക്കുന്നതാണ്. അത്തരം ചർച്ചകൾ യുവജനങ്ങൾക്കിടയിലേക്കു കൂടി വ്യാപിപ്പിക്കാനായാൽ അത് സമർപ്പിതർക്ക് ആകർഷണീയമായ ഒരു പുതിയ മുഖം പ്രദാനം ചെയ്യും.
സ്ഥാപനങ്ങൾ നടത്തുമ്പോൾ, സുവിശേഷ മൂല്യങ്ങൾ പങ്കുവയ്ക്കപ്പെടണം എന്ന ലക്ഷ്യ സാക്ഷാത്ക്കാര ശ്രമങ്ങൾക്കൊപ്പം സുതാര്യത ഉറപ്പാക്കിയും എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിച്ചും, ദൈനംദിന കാര്യങ്ങൾ നടത്തി കൊണ്ടുപോകാൻ ശ്രദ്ധിച്ചാൽ അതൊരു സാക്ഷ്യവും ക്ഷണവുമാകും.
പരാതികളും വിമർശനങ്ങളും ഉയരുമ്പോൾ, പ്രത്യേകിച്ച് മഠത്തിന് അകത്തു നിന്ന് ഉയരുന്നവയെ കൃത്യമായി പരിഗണിക്കാനും ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ നീതിപൂർവ്വകമായ പരിഹാരം കണ്ടെത്താനും ശ്രദ്ധയും കരുതലും പുലർത്തണം. സഭാനേതൃത്വവും ഇക്കാര്യ ത്തിൽ ആരോഗ്യപരമായ ഒരു സമീപനം കൈക്കൊള്ളണം.
ആനുകാലിക വിഷയങ്ങളിന്മേൽ സഭയുടെ പഠനങ്ങളും നിലപാടുകളും എന്താണെന്നു കൃത്യമായി പഠിക്കാനും, സമർപ്പിത ജീവിതവുമായി ബന്ധപ്പെട്ട് വർത്തമാനകാലത്തു ഉയർന്നു വരുന്ന പ്രശ്നങ്ങളുടെ യഥാർത്ഥ കാരണങ്ങൾ മനസിലാക്കാനും ചർച്ച ചെയ്യാനും മഠങ്ങളിൽ വേദികൾ ഒരുങ്ങണം. അത്തരം അറിവുകൾ സമ്പാദിക്കുമ്പോൾ പൊതുസമൂഹത്തിൽ പടരുന്ന ആരോപണങ്ങൾക്കും സംശയ ങ്ങൾക്കും ഉത്തരം നൽകാനും സമർപ്പിത ജീവിതത്തെ സംബന്ധിച്ച തെറ്റിദ്ധാരണകൾ ദുരീകരിക്കാനും അംഗങ്ങൾക്കു കരുത്ത് ലഭിക്കും.
സിസ്റ്റേഴ്സ് അടിമകളാണ്, അവസരങ്ങളെല്ലാം അവർക്കു നിഷേധിക്കപ്പെടുന്നു എന്ന് കരുതുന്നവരാണ് ഭൂരിഭാഗം പെൺകുട്ടികളും. അങ്ങനെ ചിന്തിക്കുന്നവരോട് ഏറ്റവും വലിയ സ്ത്രീശാക്തീകരണം നടക്കുന്നത് മഠങ്ങളിലാണെന്ന് പറഞ്ഞു കൊടുക്കാൻ വൈദികർക്കും വിശ്വാസ പരിശീലകർക്കും അത്മായ നേതാക്കൾക്കും സാധിക്കണം. സ്ത്രീകൾ ഒരു സമൂഹമായി നിലനിൽക്കുന്നു, ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കുന്നു, സംരംഭങ്ങൾ ആരംഭിക്കുന്നു, സ്ഥാപനങ്ങൾ നടത്തുന്നു, പലരും കടന്നു ചെല്ലാൻ മടിക്കുന്ന ഇടങ്ങളിലേക്ക് പ്രവേശിച്ചു മനുഷ്യരുടെ ജീവിത ങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നു. അങ്ങനെ സ്ത്രീശാക്തീകരണ ത്തിന്റെയും സ്ത്രൈണ സമ്പൂർ ണതയുടെയും ഇടങ്ങളായി മഠങ്ങൾ മാറുന്നുവെന്ന സന്ദേശം എല്ലായിടത്തും പ്രഘോഷിക്കപ്പെടാനും അത് സത്യമാണെന്നു സ്ഥാപിക്കാനും, മഠത്തിനു പുറത്തും അകത്തുമുള്ളവർ ശ്രദ്ധിക്കട്ടെ.
സിസ്റ്റേഴ്സിന് ഇടവകകളിൽ കുറേക്കൂടി ആദരവേകാൻ വൈദികർ ശ്രദ്ധിക്കേണ്ടതുണ്ട്. പരസ്യമായിട്ടൊക്കെ അവരെ ശാസിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല. അതുപോലെ തന്നെ 6 മാസം സേവനം ചെയ്ത് ഒരു സഹവികാരി മടങ്ങുമ്പോൾ വലിയ യാത്രയയപ്പ് സംഘടി പ്പിക്കുകയും 5 വർഷക്കാല മൊക്കെ ഇടവകയിലെ എല്ലാ മേഖലകളിലും ഓടിനടന്ന ഒരു സിസ്റ്റർ സ്ഥലം മാറി പോകുമ്പോൾ ഒരു പൊതുവേദി യിൽ വച്ച് ഒരു നന്ദി വാക്ക് പോലും പറയാതെ പറഞ്ഞു വിടുകയും ചെയ്യുന്നത് സിസ്റ്റേഴ്സിനോടുള്ള അവഗണനയായിട്ടാണ് വ്യാഖ്യാനിക്കപ്പെടുക. വിലമതിക്കപ്പെടുന്ന ഒരു ജീവിതമാണെന്ന ബോധ്യം പകർന്നാലേ അത് സ്വന്തമാക്കാനും ആളുണ്ടാകൂ.
വത്തിക്കാനിലൊക്കെ പ്രധാന ചുമതലകളിലേക്ക് സന്യാസിനികൾ നിയോഗിക്ക പ്പെടുന്നതുപോലെ നമ്മുടെ നാട്ടിലും സഭാനേതൃത്വ പദവി കളിലേക്ക് സിസ്റ്റേഴ്സ് കടന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്ക് അൾത്താരശുശ്രൂഷകരാകാൻ അവസരം നൽകിയാൽ സമർപ്പിത ജീവിതത്തിലേക്ക് അതൊരു വഴി വെട്ടാൻ സാധ്യത ഉണ്ട്. കൂദാശകളെയും ആചാരണങ്ങളെയും അടുത്തറിയാനും ദേവാലയ ശുശ്രൂഷകളിൽ സമർപ്പിതർ ക്കൊപ്പം സഹകരിക്കാനും സഭാപരമായ കാര്യങ്ങളിൽ താത്പര്യം ഉണർത്താനും അത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
അച്ചന്മാർ ഷർട്ടും പാന്റ്സു മൊക്കെ ധരിച്ചു നടക്കുന്നതിൽ അപാകതയൊന്നുമില്ലെന്ന ഒരു പൊതുബോധവും സൃഷ്ടിക്ക പ്പെട്ടിട്ടുണ്ട്. എന്നാൽ ഇതേപ്പറ്റി ഡിഗ്രി പഠിക്കുന്ന ഒരു പെൺകുട്ടിയുടെ അഭിപ്രായം ഇങ്ങനെയായിരുന്നു.”നോക്കൂ, അച്ചന്മാർക്കും ബ്രദേഴ്സിനും ഏത് ഡ്രസ്സും ഇട്ടു കറങ്ങി നടക്കാം. അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ മുണ്ടും തലക്കെട്ടുമായി ഡാൻസ് ചെയ്യാം. സിസ്റ്റേഴ്സിന് ഇതൊന്നും സാധ്യമല്ല. ഒരു കൊച്ചു ബ്രദറിന്റെ സ്വാതന്ത്ര്യം പോലും മഠത്തിലെ മദറിന് ഇല്ലെന്നാണ് തോന്നുന്നത്.” അവളുടെ അവസാന വാചകം ഇങ്ങനെയായിരുന്നു. “ഒരു പാട്രിയാർക്കൽ സമൂഹത്തിൽ ആണുങ്ങൾ അനുഭവിക്കുന്ന പ്രിവിലേജിന്റെ അടയാളമാണ് അച്ചന്മാരുടെ ഡ്രസ്സ് സ്റ്റൈൽ.” വൈബ് അച്ചന്മാർ സിസ്റ്റേഴ്സിന്റെ വൊക്കേഷന് ഭീഷണിയാകുന്നുണ്ടോ എന്ന് കുറച്ചൊരു ഗൗരവത്തോടെ ചിന്തിക്കാവുന്നതാണ്.
കുടുംബത്തിലെ വിവാഹം പോലുള്ള ആഘോഷവേള കളിൽ സിസ്റ്റേഴ്സിന് പങ്കെടു ക്കാനുള്ള വിലക്ക് ചില സന്യാസ സമൂഹങ്ങളിലെങ്കിലും നീക്കം ചെയ്തു തുടങ്ങിയെ ന്നാണ് മനസിലാക്കുന്നത്. അങ്ങനെയെങ്കിൽ അത് എത്രയും വേഗം എല്ലാ സമൂഹ ങ്ങളിലും നടപ്പാക്കണമെന്ന താണ് അടിയന്തര നിർദേശം. മഠത്തിന് അകത്തു നില്ക്കുന്ന വർക്ക് അത് ഒരു പ്രശ്നമല്ലായി രിക്കാം. പക്ഷേ, അകത്തേക്കു കടക്കാൻ നില്ക്കുന്ന പുതിയ കാലത്തെ പെൺകുട്ടികൾക്ക് അതൊരു പ്രശ്നമാണ്.
എല്ലാ ദൈവവിളികളും ഒരു പോലെയാണെന്ന പഠിപ്പിക്കൽ സമർപ്പിതവിളികളെ പ്രതികൂല മായി ബാധിച്ചിട്ടുണ്ടെന്നാണ് എന്റെ വിലയിരുത്തൽ. സഭാപഠനങ്ങളെ തിരുത്താൻ നമുക്കാവില്ല. പക്ഷേ, ഈ വിളി something special ആണെന്ന് സ്ഥാപിക്കാനുള്ള വെല്ലുവിളി സമർപ്പിത ജീവിതത്തിലേക്ക് കടന്നു വന്നിട്ടുള്ളവർ ഏറ്റെടുക്കണമെന്നാണ് എന്റെ വിനീതമായ അഭ്യർത്ഥന.
ആത്യന്തികമായി ജനങ്ങൾ ഇപ്പോഴും പ്രതീക്ഷിക്കുന്നത് പ്രാർത്ഥനയുടെ കരുത്തുള്ള, സങ്കടങ്ങളിൽ സാന്ത്വനമേകുന്ന, തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ആത്മീയതയുടെ വെട്ടം പകർന്നു നൽകുന്ന, സിസ്റ്റേഴ്സിനെയാണ്. തങ്ങളുടെ ഇടവകയിലും വിദ്യാലയത്തിലും ഉണ്ടായിരുന്ന അത്തരം കന്യാസ്ത്രീമാരെ തേടി ദൂരങ്ങൾ താണ്ടി, വർഷങ്ങൾക്കുശേഷവും ആളുകൾ ഓടിയെത്താറുണ്ട്. അവരെ ചൂണ്ടിക്കാണിച്ചു മാതാപിതാക്കൾ തങ്ങളുടെ പെൺമക്കളോട് ഇങ്ങനെ പറയാൻ സാധ്യതയുണ്ട് “നിനക്കും മഠത്തിൽ ചേർന്ന് ആ സിസ്റ്ററിനെപോലെ ആയിക്കൂടെ...”
ആത്യന്തികമായി ജനങ്ങൾ ഇപ്പോഴും പ്രതീക്ഷിക്കുന്നത് പ്രാർത്ഥനയുടെ കരുത്തുള്ള, സങ്കടങ്ങളിൽ സാന്ത്വനമേകുന്ന, തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ആത്മീയതയുടെ വെട്ടം പകർന്നു നല്കുന്ന, സിസ്റ്റേഴ്സിനെയാണ്. തങ്ങളുടെ ഇടവകയിലും വിദ്യാലയത്തിലും ഉണ്ടായിരുന്ന അത്തരം കന്യാസ്ത്രീമാരെ തേടി ദൂരങ്ങൾ താണ്ടി, വർഷങ്ങൾക്കുശേഷവും ആളുകൾ ഓടിയെത്താറുണ്ട്.
കുറേക്കൂടി കാറ്റും വെളിച്ചവും കടന്നു ചെല്ലുന്ന രീതിയിലും പ്രസാദാത്മകമായ വിധത്തിലും മഠത്തിലെ മുറി കളെയും അകത്തളങ്ങളെയും ഒന്നു ക്രമീകരിക്കുകയോ അണിയിച്ചൊരുക്കുകയോ ചെയ്യുന്നത് നല്ലതാണ്. “ഇരുണ്ട ഇടങ്ങൾ” എന്ന ദുഷ്പേര് ഒഴിവാ ക്കാനും അത് അത്യാവശ്യമാണ്. “വന്നു കാണാനായി” കടന്നു വരുന്നവർക്ക് തിരിച്ചു പോകാൻ തോന്നാത്തവിധം ഒരു ഇഷ്ടം തോന്നാൻ അത്തരം ചില ഘടകങ്ങളും കാരണ മായേക്കാം.
കുട്ടികളെ ആകർഷിക്കാൻ ഇത്തരം കാര്യങ്ങളും ചെയ്യേണ്ട തുണ്ടോ എന്നതാണ് സംശയ മെങ്കിൽ മറുപടി ഇതാണ്. വചനം വായിച്ചും ഫോട്ടോ കണ്ടും, സന്യാസിനിയുമായുള്ള സമ്പർക്കത്തിന്റെ അടിസ്ഥാന ത്തിലും, ഒറ്റപ്പെട്ടൊരു സംഭവ ത്താൽ പ്രചോദിതരായുമൊ ക്കെയാണ് പലരും സമർപ്പിത ജീവിതത്തിലേക്ക് ചുവടു വച്ചതും ആകർഷിക്കപ്പെട്ടതും. ചതുരംഗത്തിലെ ഒരു കാലാളിന്റെ നീക്കം പോലും വിജയപരാജയങ്ങൾ നിർണ്ണയി ക്കും എന്നത് മറക്കാതിരിക്കാം.
വിളവധികം, നമ്മളോ നിസ്സ ഹായരും. വിളവിന്റെ നാഥനോട് പ്രാർത്ഥിക്കുക മാത്രമാണ് കരണീയമെന്നു തോന്നുന്നു. അതിനാൽ കൊന്ത കൈയിലെ ടുക്കുമ്പോൾ, ദിവ്യകാരുണ്യ സന്നിധിയിൽ മുട്ടു മടക്കു മ്പോൾ നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം, ദൈവമേ, നിന്റെ നിഴലാകാൻ, നിന്റെ പരിമളം പടർത്താൻ, നിന്റെ പ്രകാശ വാഹകരാകാൻ വിവേകവതി കളായ അനേകം മക്കളെ വിളിക്കണേ, കൃപയേകണേ.