Coverstory

നിലപാടുകളുടെ രാജകുമാരി

ഫാ. ഡോ. വിന്‍സെന്റ് കുണ്ടുകുളം
നവോത്ഥാനത്തിന്റെ അരൂപി നഷ്ടപ്പെടുത്താതെ, മതേതര ജനാധിപത്യ മൂല്യങ്ങളിൽ അടിയുറച്ചുനിന്ന്, സത്യസന്ധവും സ്വതന്ത്രവും നിഷ്പക്ഷവുമായി പത്രധർമ്മം നിർവഹിച്ചതിനാലാണ് സഭയെയും സമൂഹത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന പാലമായി വർത്തിക്കാൻ സത്യദീപത്തിനായത്.

വലുതും ചെറുതുമായ ഒരു പറ്റം പത്രങ്ങളും മാസികകളും വാരിക കളും ആവിർഭവിക്കുകയും തിരോ ധാനം ചെയ്യപ്പെടുകയും ചെയ്തപ്പോഴും സത്യദീപം വാരിക ഒരു നൂറ്റാണ്ടുകാലം പിന്നിട്ടതിന്റെ രഹസ്യം അതിജീവന ത്തിന് സഹായകരമായ ഒരുപാട് ഘടകങ്ങൾ അതിന് പിറകിൽ അണിനിരന്നതാണ്. സംസ്കാരസമ്പന്നമായ മണ്ണ്, കിഴക്കും പടിഞ്ഞാറും നിന്നുണ്ടാകുന്ന ദാർശനിക നീരൊഴുക്കുകൾ, പോഷക ജീവകങ്ങൾ അടങ്ങിയ സൃഷ്ടി കൾ, കീടങ്ങളെ നശിപ്പിക്കാൻ പോന്ന പ്രഹരശേഷിയുള്ള തൂലികകൾ, മുൾക്കാടുകളെ മറികടക്കാനുതകുന്ന നിലപാടുകൾ, കുശാഗ്രബുദ്ധിയും ധർമ്മബോധവും ഒത്തിണങ്ങിയ പത്രാധിപന്മാർ, കർമ്മോത്സുകരായ ജീവന ക്കാർ, കാലത്തിനൊത്ത് കെട്ടിലും മട്ടിലും വരുത്തിയ മാറ്റങ്ങൾ അങ്ങനെ നീണ്ടുപോകുന്നു ആ ചേരുവകൾ.

ജന്മംകൊണ്ട് കത്തോലിക്കാപത്രമാണെങ്കിലും കർമ്മംകൊണ്ട് ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾക്കു മീതെ വളർന്ന പത്രമായിട്ടാണ് സാക്ഷരകേരളം സത്യദീപത്തെ അടയാളപ്പെടുത്തുന്നത്. നവോത്ഥാനത്തിന്റെ അരൂപി നഷ്ടപ്പെടുത്താതെ, മതേതര ജനാധിപത്യ മൂല്യങ്ങളിൽ അടിയുറച്ചുനിന്ന്, സത്യസന്ധവും സ്വതന്ത്രവും നിഷ്പക്ഷവുമായി പത്രധർമ്മം നിർവഹിച്ചതിനാലാണ് സഭയെയും സമൂഹത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന പാലമായി വർത്തിക്കാൻ സത്യദീപത്തിനായത്. സുവിശേഷത്തെ സമൂഹത്തിനും സമൂഹത്തെ സഭയ്ക്കും പരിചയപ്പെടുത്തുന്ന ഈ മാധ്യമ പ്രസ്ഥാനങ്ങൾ നമ്മളൊക്കെ മണ്ണടിഞ്ഞാലും കാലാന്തരങ്ങളിൽ നിലനില്ക്കേണ്ടത് ഒരു അനിവാര്യതയാണ്.

വൈവിധ്യമാർന്ന ചിന്താസരണികളോട് സഹവസിച്ചും, സാർവത്രിക ഉൾക്കാഴ്ചകളുള്ള എഴുത്തുകാരെ ചേർത്തുപിടിച്ചും, പ്രതിപക്ഷ ബഹുമാനത്തോടെ വൈരുദ്ധ്യ വീക്ഷണങ്ങളെപ്പറ്റി ചർച്ച ചെയ്തുമുള്ള അവളുടെ ജൈത്രയാത്ര അനുസ്യൂതം തുടരട്ടെ. ഇലക്ട്രോണിക്-മൈക്രോ മാധ്യമങ്ങൾ അരങ്ങുതകർക്കുന്ന ഈ കാലഘട്ടത്തിൽ അധിനൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സഭയുടെയും സമൂഹത്തിന്റെയും കാവലാളായി നിലനില്ക്കാൻ നിലപാടുകളുടെ ഈ രാജകുമാരിക്ക് എന്നും കഴിയട്ടെ.

ക്രിസ്തുവിന്റെ “അത്ഭുത വിളക്ക്” നൂറുവർഷങ്ങളുടെ പ്രകാശയാത്ര!

സംവാദസ്വഭാവം നിലനിർത്തുക

പുതിയ രഥ്യകളിലും സഞ്ചരിക്കട്ടെ

വിശ്വാസം മാത്രം പോരാ

എഴുത്തിന്റെയും വായനയുടെയും ഓർമ്മകൾ