Coverstory

മാതൃകതന്നെ വലുത്

ഫാ. ജസ്റ്റിന്‍ കൈപ്രമ്പാടന്‍
  • ഫാ. ജസ്റ്റിൻ കൈപ്രൻപാടൻ

ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെയെന്നു പറഞ്ഞ് കുഞ്ഞുമക്കള്‍ ഒരു ബാഗ്‌പൈപ്പറിന്റെ പിന്നാലെ യെന്നവണ്ണം സ്തുതിയുടെ പൂക്കളുമായി ഒരു വൈദി കന്റെ പിന്നാലെയെത്തുന്നു. അലിവറ്റ വാത്സല്യത്തോടെയുള്ള ആ പുരോഹി തന് അനേകം മക്കള്‍ ജനിക്കുന്നു.

ആത്മീയ പാഠങ്ങള്‍ക്കൊപ്പം വഴി തെറ്റാതെ, ഇരുൾ മൂടിയ ലോക പിശാചു കളുടെ മധ്യേ വഴി നടത്താന്‍ അയാള്‍ കുമ്പസാരക്കൂട്ടിലെ കാവലും കരുതലു മാകുന്നു. ചിതറിപ്പോകാതെ ചേര്‍ത്തു നിര്‍ത്താന്‍ കളിക്കളങ്ങളുമായി അവന്‍ കൂടെ കളിക്കാന്‍ കാത്തിരിക്കുന്നു.

പരീക്ഷയാണ് പ്രാര്‍ഥിക്കണമെന്ന് പറയാന്‍ ഈ പാവം കുട്ടികള്‍ ദൈവവു മായി പാലമിട്ടവന്റെ ആശീര്‍വാദത്തിന്റെ ഹന്നാന്‍ വെള്ളത്തിനായി ദാഹിക്കുന്നു. ദുഃഖത്തിന്റെ പേമാരിയുള്ള മരണവീടു കളില്‍ ആശ്വാസത്തിന്റെ വെള്ളക്കുപ്പായം കൊണ്ടവന്‍ കണ്ണീരൊപ്പുന്ന തൂവാലയായിത്തീരുന്നു.

ഏത് ഭാരവും പറഞ്ഞ് ഹൃദയത്തിന്റെ കനം കുറയ്ക്കാന്‍ അവന്‍ ഒറ്റയ്ക്ക് പള്ളിമേടയിലുണ്ടല്ലോ. സ്‌നേഹ ത്തിന്റെ നാനാര്‍ഥങ്ങളുമായി ജനം അവനെ ശ്വാസംമുട്ടിക്കുന്നതു കാണു മ്പോള്‍ ആര്‍ക്കാണ് ഒന്ന് അച്ചനായാല്‍ കൊള്ളാമെന്ന് തോന്നാതിരിക്കുക? മാതൃകയാണ് ദൈവവിളിയുടെ പ്രചോദനം!

ജെറുസലേം: സഭയുടെ വസ്തുവകകളിലെ കൈയേറ്റത്തിനെതിരെ സൈനിക, സിവില്‍ നേതൃത്വങ്ങളുമായി ചര്‍ച്ച

രാഷ്ട്രീയം കാരുണ്യപ്രവര്‍ത്തനത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപം

തൊഴിലാളിയായ വി. യൗസേപ്പ് – മെയ് 1

എറണാകുളം-അങ്കമാലി അതിരൂപതയുടെ ചരിത്രത്തെ ആസ്പദമാക്കി സുബോധനയിൽ സായാഹ്ന ചർച്ച

വി. യോഹന്നാൻ - Chap.7 [1of3]