Coverstory

സത്യദീപം ചരിത്രം

Sathyadeepam

1927 ജൂലൈ 3-ന്, വി. തോമാ ശ്ലീഹായുടെ ഓർമ്മത്തിരുനാളിലാണ് സത്യദീപത്തിന്റെ ആദ്യപ്രതി പ്രകാശനം ചെയ്യപ്പെട്ടത്. അന്നു കേരളത്തിലെ ക്രൈസ്തവസമൂഹത്തിൽ, ഇത്തരം ആനുകാലികങ്ങൾ തീരെ കുറവായിരുന്നു. ആ അഭാവം നികത്തുന്നത് സത്യദീപ ത്തിന്റെ സ്ഥാപനമാണ്.

1923-ലാണ് മാർപാപ്പ എറണാകുളം അതിരൂപത ആസ്ഥാനമായി സീറോ മലബാർ ഹൈരാർക്കി സ്ഥാപിച്ചത്. 1927-ൽ സത്യദീപം വാരിക സ്ഥാപിക്ക പ്പെട്ടു. അന്ന് അതിരൂപത അധ്യക്ഷ നായിരുന്ന ആർച്ചുബിഷപ് അഗസ്റ്റിൻ കണ്ടത്തിൽ വാരിക സ്ഥാപിക്കുന്നതി നുള്ള കല്പനയും പ്രോത്സാഹനവും നൽകി. തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സത്യം, ദീപം എന്നീ ബോട്ടുകൾ വിറ്റ് ഫാ. ജോസഫ് പഞ്ഞിക്കാരൻ വാരികയ്ക്കാവശ്യമായ മൂലധനം കണ്ടെത്തി. അതിരൂപതയിൽ, വേദപ്രചാരത്തിന്റെ ചുമതലയുണ്ടായി രുന്ന അദ്ദേഹവും പണ്ഡിതശ്രേഷ്ഠനായി രുന്ന ഫാ. ജേക്കബ് നടുവത്തുശ്ശേരിയും പ്രഥമ പത്രാധിപന്മാരായി.

ഫാ. തോമസ് വട്ടോലി പ്രഥമ പ്രിന്ററും പബ്ലിഷറും ആയി.

സഭാസംബന്ധമായ വിഷയങ്ങളിൽ അനുവാചകർക്കു വിവരം പകരുക എന്ന ലക്ഷ്യത്തോടെയാണ് വാരിക സ്ഥാപി ക്കുന്നതെന്ന് ആദ്യ ലക്കത്തിൽ തന്നെ സ്ഥാപകർ വെളിപ്പെടുത്തിയിരുന്നു. ആഗോളസഭയിൽ നിന്നുള്ള വാർത്ത കളും പ്രബോധനങ്ങളും മലയാള വായന ക്കാരിലെത്തിക്കാനും ആനുകാലിക സംഭവങ്ങളെ വിലയിരുത്താനും ആദ്യ ലക്കങ്ങൾ മുതലേ വാരിക ശ്രമിച്ചു പോന്നു. ഒപ്പം, സർഗാത്മകരചന കൾക്കും സത്യദീപം ഇടമൊരുക്കുകയും എഴുത്തുകാരെ വളർത്തുകയും ചെയ്തുകൊണ്ടിരുന്നു.

നാലു പേജുകളില്‍ ‘റോയല്‍ സൈസില്‍’ ആയിരുന്നു വാരിക പ്രസിദ്ധീ കരിച്ചു തുടങ്ങിയത്. ബ്രോഡ്.വേയിൽ, എറണാകുളം ആർച്ചുബിഷപ്.സ് ഹൗസിനോടു ചേർന്നുള്ള മാർ ലൂയിസ് പ്രസിലായിരുന്നു അച്ചടി. പരിഷ്‌കരിച്ച ടാബ്ലോയിഡ് പതിപ്പ് 1947-ലെ പ്രഥമ സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറങ്ങി. 1948-ൽ ഫാ. ജോസഫ് പാറേക്കാട്ടിൽ സത്യദീപത്തിന്റെ പത്രാധിപരായി നിയമിതനായി. 1953-ൽ ഈ ചുമതല വഹിക്കവേയാണ് അദ്ദേഹം അതിരൂപത യുടെ സഹായമെത്രാനായി നിയമിത നായത്. പിന്നീട്, അതിരൂപതാധ്യക്ഷനും കാർഡിനലുമായി മാറിയ മാർ പാറേ ക്കാട്ടിൽ സത്യദീപത്തെ വളർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു.

ആഗോളസഭയിൽ വലിയ നവീകര ണത്തിനും കാലാനുസൃതമായ പരിഷ്കരണത്തിനും വഴി തെളിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യം കേരളസഭയ്ക്കു പകരുന്നതിൽ 1960-കളിൽ സത്യദീപം ചരിത്രപരമായ പങ്കുവഹിച്ചു.

1966-ല്‍ എറണാകുളം നോര്‍ത്തില്‍ വിയാനി പ്രിന്റിംഗ്‌സ് എന്ന പേരിൽ പുതിയ അച്ചടിശാല സ്ഥാപിക്കപ്പെടുകയും സത്യദീപത്തിന്റെ മുദ്രണം അവിടേയ്ക്കു മാറ്റുകയും ചെയ്തു. ആധുനികമായ അച്ചടി സംവിധാനങ്ങളും രൂപകല്പനയും സത്യദീപത്തിനു ലഭ്യമായി. ഉള്ളടക്കത്തിലും രൂപഭാവങ്ങളിലും കാലാനുസൃതമായി വാരിക നവീകരിക്കപ്പെട്ടു കൊണ്ടിരുന്നു. ഒപ്പം, കത്തോലിക്കാസഭയ്ക്കുള്ളിലെ സഭാ വിഭാഗങ്ങൾക്കും രൂപതകൾക്കും അതീതമായ സ്വീകാര്യതയും പ്രചാരവും സത്യദീപം കരസ്ഥമാക്കി.

കേരള കത്തോലിക്കാസഭ യിലെ എല്ലാ മെത്രാന്മാരുടെയും അനുഗ്രഹാശിസ്സുകളോടെയാണു സത്യദീപം ആരംഭിച്ചത്. പ്രശസ്തരും പ്രഗത്ഭരുമായിരുന്ന എഴുത്തുകാരുടെയും സാഹിത്യ കാരന്മാരുടെയും പ്രോത്സാഹന ങ്ങള്‍ ആദ്യം മുതലേയുണ്ടായിരുന്നു. കേരളത്തിലാകെ വാരികയ്ക്ക് ധാരാളം ഏജന്റുമാരും പ്രചാരകരുമുണ്ടായി.

കേരളസഭയുടെ ശബ്ദമായി പൊതു സമൂഹം സത്യദീപത്തെ പരിഗണിച്ചപ്പോൾ, സഭയിലെ സാധാരണക്കാരുടെ ശബ്ദമായി സഭാധികാരികൾക്കു മുമ്പിൽ സത്യദീപം പ്രത്യക്ഷമായി. സത്യസന്ധവും നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ സമീപനമാണ് ഉള്ളടക്കത്തിന്റെ ക്രമീകരണത്തിൽ വാരിക എല്ലാ കാലവും പുലർത്തി പോന്നത്. ആത്മവിമർശനത്തിന്റെ ശബ്ദം വാരിക യുടെ താളുകളിൽ സദാ മുഴങ്ങിക്കൊ ണ്ടിരുന്നു. അതിനുള്ള സ്വാതന്ത്ര്യം അധികാരികൾ വാരികയുടെ നടത്തിപ്പുകാർക്കും ലേഖകർക്കും നൽകിക്കൊണ്ടുമിരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡിജിറ്റൽ രൂപത്തിലും സത്യദീപം ലഭ്യമാക്കുന്നുണ്ട്. വാരികയുടെ പ്രസാധനത്തിനു പുറമെ, അനുബന്ധമായ ഏതാനും സാംസ്കാരിക പ്രവർത്തനങ്ങളും സത്യദീപത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. പുതിയ തലമുറയെ ലക്ഷ്യം വയ്ക്കുന്ന ക്വിസുകൾ, മത്സര ങ്ങൾ, സെമിനാറുകൾ തുടങ്ങിയവയ്ക്കു പുറമെ, പുരാതനരേഖകളും ഗ്രന്ഥങ്ങളും ഡിജിറ്റൈസ് ചെയ്യുന്ന ഗ്രന്ഥപ്പുര എന്ന പ്രസ്ഥാനത്തിന്റെ എറണാകുളം സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് സത്യദീപം സൗകര്യമൊരുക്കുകയും ചെയ്യുന്നു.

സ്ഥാപകപത്രാധിപന്മാർക്കും കാർഡിനൽ പാറേക്കാട്ടിലിനും പുറമെ, ഫാ. തോമസ് വട്ടോലി, ഫാ. ജോസഫ് വിതയത്തില്‍, ഫാ. വര്‍ഗീസ് പഴേമഠം, ഫാ. തോമസ് മുളവരിക്കല്‍, ഫാ. സേവ്യര്‍ ചെറുപള്ളിക്കാട്ട്, മോണ്‍. തോമസ് മൂത്തേടന്‍, ഫാ. ജോസ് തച്ചില്‍, ഫാ. പോള്‍ തേനായന്‍, ഫാ. ജോസ് ചിറമേല്‍, ഫാ. പോൾ തേലക്കാട്ട്, ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. ചെറിയാൻ നേരേവീട്ടിൽ, ഫാ. വർഗീസ് തൊട്ടിയിൽ, ഫാ. മാത്യു കിലുക്കൻ എന്നിവർ ഇതുവരെയുള്ള വർഷങ്ങളിൽ പത്രാധിപന്മാരായി പ്രവർത്തിച്ചു. ഫാ. തോമസ് വെളുത്തേ ടത്ത്, ഫാ. ജേക്കബ് ഏറണാട്ട്, ഫാ. ആന്റണി ഇലവുംകുടി, ഫാ. ജോസഫ് മണവാളന്‍, ഫാ. ജോര്‍ജ് പുതുശ്ശേരി, ഫാ. പോള്‍ വട്ടോലി, ഫാ. തോമസ് പുതിയവെളി, ഫാ. കുര്യാ ക്കോസ് പുത്തന്‍മാനായില്‍, ഫാ. ജോണ്‍ തേക്കാനത്ത്, ഫാ. ജോർജ് പുത്തൻപുര, ഫാ. ജോസ് ഒഴലക്കാട്ട്, ഫാ. ജോസഫ് കൊടിയൻ, ഫാ. ജയിംസ് പെരേപ്പാടൻ, ഫാ. ജസ്റ്റിൻ പുതുശ്ശേരി ഫാ. ഫ്രാൻ സിസ് അരീക്കൽ, ഫാ. വർഗീസ് മാണിക്കത്ത്, ഫാ. ജോൺസൺ ജോസ് കക്കാട്ട്, ഫാ. പോൾ മാടശ്ശേരി എന്നിവർ മാനേജർമാരായിരുന്നു. ഇപ്പോൾ വിയാനി പ്രിന്റിംഗ്സിന്റെ മാനേജിംഗ് ഡയറക്ടറായി ഫാ. ജസ്റ്റിൻ കൈപ്രമ്പാടനും സത്യദീപത്തിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററും ആയി ഫാ. മാർട്ടിൻ എടയന്ത്രത്തും പ്രവർത്തിച്ചുവരുന്നു.

സംവാദങ്ങൾ സാധ്യമാക്കിയ വാരിക

അച്ചടിമാധ്യമങ്ങൾ നിലനിൽക്കണം

സഭയുടെ അഭിമാനം

യാനപാത്രം

സത്യം മനോഹരമായി പറയുക