ബ്രദർ ഷാരോൺ ഇഞ്ചയ്ക്ക
Scene : I [വീട്]
[ഞായറാഴ്ച കുർബാനയ്ക്കു പോകാൻ തയ്യാറാകുന്ന കുടുംബം. സോഫയിലിരുന്ന് ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന കുട്ടി]
മമ്മി : [Background-ൽ നിന്നു കേൾക്കുന്നു] “അലക്സേ.... മതി നിന്റെ ഗെയിം കളി, എത്രനേരമായി... നീയാ മൊബൈൽ എടുത്തു വച്ച് റെഡിയാവാൻ നോക്കിയേ... നിനക്കിന്നു Sunday school ഉള്ളതല്ലേ.”
[പശ്ചാത്തലത്തിൽ അലക്സ് ഗെയിം കളിക്കുന്നതിന്റെ ശബ്ദം. പള്ളിയിൽ പോകാൻ ഒരുങ്ങി പുറത്തേക്കുവരുന്ന ഭാര്യയും, ഭർത്താവും, അലക്സ് ഗെയിം കളിക്കുന്നതു കാണുന്നു.]
മമ്മി : “അലക്സ്. നിന്നോടല്ലേ ഗെയിം മതിയാക്കാൻ പറഞ്ഞത്, വേഗം പോയി റെഡിയായി വാ...”
[പറയുന്നത് ശ്രദ്ധിക്കാതെ ഗെയിം കളി തുടരുന്ന അലക്സ്. / വീടിന്റെ അകത്തേക്ക് പോകുന്ന മമ്മി.]
പപ്പ : (ശാന്തമായി) “നിന്നോടല്ലേ അലക്സ്, മമ്മി ഗെയിം കളി നിർത്താൻ പറഞ്ഞത്.”
അലക്സ് : “ദേ... ഇപ്പോ കഴിയും പപ്പാ... One Minute... please.”
[ബാഗുമായി വരുന്ന മമ്മി അലക്സിന്റെ കൈയിൽ നിന്നും phone തട്ടിപ്പറിച്ച് വാങ്ങിക്കുന്നു.]
മമ്മി : “മതി, നീ ഈ ബാഗ് പിടിച്ചേ...”
[കാറ്റിസം ബാഗ് മമ്മി അലക്സിന്റെ കൈയിൽ കൊടുക്കുന്നു. അവൻ ദേഷ്യത്തോടെ അത് വാങ്ങുന്നു. അതിനുശേഷം മൂന്നുപേരും കൂടി പള്ളിയിലേക്ക് പോകുന്നു.]
Scene : II [പള്ളിയുടെ പുറം]
[വിശുദ്ധ കുർബാന കഴിഞ്ഞ് പള്ളിയുടെ പുറത്തേക്കു വരുന്ന അലക്സിന്റെ പപ്പ ജോസഫ്. ജോസഫിനെ കണ്ട് എന്തോ പറയാൻ വികാരിയച്ചൻ അദ്ദേഹത്തിന്റെ അടുത്തേക്ക് വരുന്നു.]
വികാരിയച്ചൻ : “ആ ജോസഫേ..... എന്തൊക്കെയുണ്ട് വിശേഷം, കുറച്ചായല്ലോ തന്നെ പള്ളിലോട്ടൊക്കെ കണ്ടിട്ട്.”
ജോസഫ് : “Good morning Father... അതോ ഞാൻ കുറച്ച് busy ആയിരുന്നു. കുറച്ചധികം work pending-ൽ ആയിരുന്നു.”
വികാരിയച്ചൻ : “മ്മ്... തന്നെയൊന്നു കാണണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു.”
[ഇതു പറഞ്ഞശേഷം വികാരിയച്ചനും, ജോസഫും നടന്ന് stage-ന്റെ മുൻപിലെത്തി നിൽക്കുന്നു.]
ജോസഫ് : “എന്തായിരുന്നു ഫാദർ കാര്യം?”
വികാരിയച്ചൻ : “അലക്സിന്റെ കാര്യമാണ്... ആള് Brilliant ആണ്. പക്ഷെ class-ൽ പറയുന്ന ഫാമിലി കാറ്റിക്കിസം വർക്കുകൾ ചെയ്യുന്നില്ലെന്ന് ടീച്ചേഴ്സ് പരാതി പറയുന്നുണ്ട്. അവൻ എപ്പോഴും മൊബൈൽ ഗെയിമിലാണല്ലോ... നിങ്ങളുടെ തിരക്കുകൾക്കിടയിൽ അവരെ ശ്രദ്ധിക്കാതെയും അവരോടുകൂടെ കൂട്ടുകൂടാതെയും ഇരിക്കരുത്. അലക്സിന്റെ ഗെയിം കളി പരമാവധി ഒഴിവാക്കണം. ഞാൻ പറയുന്നത് ജോസഫിന് മനസ്സിലാകുന്നുണ്ടല്ലോ?”
ജോസഫ് : “ഓ... മനസ്സിലാകുന്നുണ്ട് Father. ഞങ്ങൾ ശ്രദ്ധിക്കാം.”
[പശ്ചാത്തലസംഗീതം ഉയർന്നു കേൾക്കുന്നു. ജോസഫും വികാരിയച്ചനും സംസാരിച്ചുകൊണ്ട് നടന്നുപോകുന്നു.]
Scene : III [വീട്]
[പതിവുപോലെ രാത്രി ഫോൺ കളിക്കുന്ന അലക്സ്. ഇതു ശ്രദ്ധിച്ചുകൊണ്ട് നടന്നുപോകുന്ന ജോസഫ്]
മമ്മി : “അലക്സ്... മോനേ വാ ഫുഡ് കഴിക്കാം.”
അലക്സ് : “ആ... ദേ വരുന്നു മമ്മി.” [ഗെയിം കളിച്ചുകൊണ്ട്]
പപ്പ : “അലക്സ്... പപ്പയ്ക്കൊരു കാര്യം പറയാനുണ്ട്. മോൻ class-ൽ നിന്ന് ചെയ്യാൻ പറഞ്ഞയയ്ക്കുന്നവ ചെയ്യാറില്ലെന്ന് കേട്ടല്ലോ?”
അലക്സ് : [പരുങ്ങിക്കൊണ്ട്] “അത് പപ്പാ.... അങ്ങനെയൊന്നുമില്ല.”
മമ്മി : “അലക്സ്, നീ നുണയൊന്നും പറയേണ്ട... എന്നെ കഴിഞ്ഞ ദിവസം വികാരിയച്ചനും ടീച്ചറും വിളിച്ചിരുന്നു.”
പപ്പ : “അതുകൊണ്ട് പപ്പയും, മമ്മിയും ഒരു തീരുമാനമെടുത്തു. ഇനി മുതൽ Dinner-നു ശേഷം മൊബൈൽ ഗെയിംസ് ഇല്ല. നമ്മൾ ഒരുമിച്ച് Homework ചെയ്യും.
അലക്സ് : “പപ്പാ... അപ്പോൾ Homework ചെയ്തു കഴിഞ്ഞാൽ ഗെയിം കളിച്ചോട്ടെ...?”
പപ്പ : “വേണ്ടാ... അങ്ങനെയുള്ളപ്പോൾ നമുക്കൊരുമിച്ച് സംസാരിച്ചിരിക്കുകയോ കാരംസ് കളിക്കുകയോ ചെയ്യാം... ok അല്ലേ?”
അലക്സ് : “മ്മ്...” [വിഷമത്തോടെ] “ok pappa.”
[Dinner-നുശേഷം അലക്സും, പപ്പയും ഒരുമിച്ചിരുന്ന് Homework ചെയ്യുന്നു. അണിയറയിൽ ശാന്തമായ പശ്ചാത്തലസംഗീതം കേൾക്കുന്നു.]
Scene : IV [വീട്]
[വൈകുന്നേരം പപ്പയുടേയും മമ്മിയുടേയും കൂടെയിരിക്കുന്ന അലക്സ്]
അലക്സ് : “പപ്പാ... വർക്ക് ബുക്കിലെ എല്ലാം ഫിനിഷ് ചെയ്തതിന് ടീച്ചർ എനിക്ക് ചോക്ലേറ്റ് തന്നു.”
പപ്പ : [അലക്സിന്റെ മുടിയിലൂടെ കൈകൾ തലോടിക്കൊണ്ട്] “ആ... Good Boy.”
[മമ്മി അലക്സിനെ കെട്ടിപ്പിടിക്കുന്നു]
പപ്പ : “ഒരു കാര്യം ചെയ്യ്... നീ രണ്ട് മൂന്ന് ദിവസമായിട്ട് Dinner-നു ശേഷം ഗെയിം കളിക്കാറില്ലല്ലോ. ഇന്നൊരു exception തരാം...”
[പപ്പ അലക്സിനുനേരെ Mobile നീട്ടുന്നു. അവൻ അതു വാങ്ങി സന്തോഷത്തോടെ പപ്പയെ കെട്ടിപ്പിടിക്കുന്നു.]
അലക്സ് : “Thank you pappa.... Love you so much.”
[അലക്സ് Mobile-മായി മുന്നോട്ടുനടക്കുന്നു. പെട്ടെന്ന് നിൽക്കുന്നു. അവൻ അല്പനേരം ഫോണിൽ നോക്കി ആലോചിക്കുന്നു. എന്നിട്ട് തിരിച്ച് പപ്പയുടേയും മമ്മിയുടേയും അടുത്തുവന്ന് Mobile തിരിച്ചുകൊടുക്കുന്നു.]
അലക്സ് : [ഫോൺ കൊടുത്തുകൊണ്ട്]
“വേണ്ടാ പപ്പാ... Dinner-നുശേഷം എനിക്ക് ഗെയിം കളിക്കണ്ട... ഒരു കാര്യം ചെയ്യാം നമുക്കൊരുമിച്ച്, നൈറ്റ് റൈഡിന് പോയാലോ...”
[പപ്പയും മമ്മിയും അലക്സിനെ കെട്ടിപ്പിടിക്കുന്നു. അവർ സന്തോഷത്തോടെ അലക്സിനെ തലോടിക്കൊണ്ട് still ആകുന്നു. സന്തോഷത്തിന്റെ പശ്ചാത്തലസംഗീതം അരങ്ങിൽനിന്ന് ഉയർന്നു കേൾക്കുന്നു.]