Coverstory

സന്യാസിനികളെപ്പറ്റി Gen Z കൾക്കു പറയാനുള്ളത്...

Sathyadeepam
ആമുഖം ഇന്നത്തെ യുവതികൾ സന്യാസ ജീവിതത്തെ എങ്ങനെ കാണുന്നു? എന്തുകൊണ്ട് അവർ സന്യാസം സ്വീകരിക്കാൻ മടി കാണിക്കുന്നു? അവർ എന്തെല്ലാം മാറ്റങ്ങളാണ് സന്യാസികളിൽ നിന്ന് പ്രതീക്ഷിക്കുന്നത്? എന്നീ ചോദ്യങ്ങളെ ആധാരമാക്കി എറണാകുളം-അങ്കമാലി അതിരൂപതയിലെ സന്യാസിനി സഭകളുടെ പ്രതിനിധികളുടെ മുമ്പ് മുമ്പിൽ ഇരുപതോളം യുവതീയുവാക്കൾ പ്രകടിപ്പിച്ച ആശയങ്ങളുടെ വെളിച്ചത്തിൽ നടന്ന ചർച്ചകളിൽ രൂപപ്പെട്ട നിരീക്ഷണങ്ങളും ചോദ്യങ്ങളും നിർദ്ദേശങ്ങളുമാണ് ഈ ചെറുലേഖനത്തിന്റെ ഉള്ളടക്കം.

A - നിരീക്ഷണങ്ങൾ

1) ഇന്ന് മനുഷ്യർ സത്യത്തിനും സത്യസന്ധതയ്ക്കു മാണ് വില കല്പിക്കുന്നത്. ആ സത്യമാകട്ടെ അനുഭവിക്കാനാ കുന്നതും ആയിരിക്കണം. ഏതാനും ദശകങ്ങൾവരെ, കാര്യങ്ങൾ അടുക്കും ചിട്ടയോടും കൂടെ യുക്തിസഹ മായി അവതരിപ്പിച്ചാൽ ജനങ്ങൾ വിശ്വസിക്കുമായി രുന്നു. ഇന്ന് സത്യത്തിന്റെ മാറ്റുരയ്ക്കുന്നത് യുക്തിഭദ്രതയല്ല; പറയുന്നതും ചെയ്യുന്നതും തമ്മിലുള്ള പൊരുത്തമാണ്. ഉത്തരാധുനികർ ഒരു പടികൂടി മുന്നോട്ടുപോയിരിക്കുന്നു: ആദർശവും ജീവിതവും തമ്മിലുള്ള പൊരുത്തം മാത്രം പോരാ അവർക്ക്; അത് ബോധ്യപ്പെടാൻ ഉതകുന്ന അനുഭവവും കൂടി ലഭിക്കണം. അതിനർഥം, ഇന്നത്തെ യുവതലമുറയ്ക്ക് സന്യാസമെന്നത് സന്യാസിനികളുടെ ജീവിത ത്തിൽ അവർക്ക് അനുഭവി ക്കാൻ കഴിയുന്നതെന്താണോ അതുമാത്രമാണ്.

2) ലഭ്യമാകുന്ന അനുഭവം ആനന്ദദായകവും ശാന്തിദായ കവും ആകണമെന്നതാണ് മറ്റൊരു വസ്തുത. സന്യാസ സത്ത അവർ തിരയുന്നത് അത് നൽകുന്ന സമാധാനത്തിലും സന്തോഷത്തിലുമാണെന്ന് സാരം. സന്യാസസഭകളിലും സന്യാസിനീസന്യാസികളിലും സന്തോഷാന്തരീക്ഷമുണ്ടോ യെന്നാണ് അവരുടെ അന്വേഷണം. മറ്റുള്ളതെല്ലാം അവർക്ക് അപ്രധാനമത്രെ. “ആഹ്ലാദിക്കുവിൻ” “ആനന്ദി ച്ചാഹ്ലാദിക്കുവിൻ” (പോപ്പ് ഫ്രാൻസിസ് 2018) എന്നീ പഠനങ്ങളിൽ സന്യാസം സ്വീകരിച്ചവർ നല്കേണ്ട ഏറ്റവും വലിയ സാക്ഷ്യം ആനന്ദത്തിന്റേ താണെന്ന് ദിവംഗതനായ ഫ്രാൻസിസ് പാപ്പ പറഞ്ഞ തിന്റെ പൊരുൾ അതു തന്നെ.

മൂല്യങ്ങളാണെന്ന് പഴയതലമുറ കരുതിയ പല കാര്യങ്ങളും ഇന്നത്തെ തലമുറയ്ക്ക് മൂല്യങ്ങളല്ല. വേറെ വാക്കുകളിൽ പറഞ്ഞാൽ അവശ്യാവശ്യമായതേത് ? അപ്രധാനമായവയേത് ? എന്നുള്ള വേർതിരിവിന് ഉപയോഗിച്ചിരുന്ന മാനദണ്ഡങ്ങളിൽ മാറ്റം വന്നിരിക്കുന്നു. ഉദ്ദേശശുദ്ധി നല്ലതാണെങ്കിൽ, വക്രതയില്ലെങ്കിൽ, ബാഹ്യമായ പ്രകടനങ്ങളിലെ പരിപൂർണ്ണതയിൽ അല്പം കുറവുണ്ടായാലും ജനം സാരമാക്കുന്നില്ല.

3) ഇന്നത്തെ തലമുറ തൊഴിലിനെയും സേവനത്തെ യും രണ്ടായി കാണുന്നു എന്നാണ് യുവാക്കളുടെ പങ്കുവയ്ക്കലിലൂടെ മനസ്സിലായത്. പുതുതലമുറ സേവനത്തെ മഹത്തരമായി കാണുമ്പോൾ അത് തൊഴിലായി ചെയ്യു ന്നവരെ വിലവയ്ക്കുന്നില്ല. വിദ്യാഭ്യാസവും ചികിത്സാവിധി കളും കമ്പോളവൽക്കരിക്ക പ്പെട്ട ഇക്കാലത്ത് അത്തരം മണ്ഡലങ്ങളിലുള്ള സന്യാസിനീസന്യാസിമാരുടെ ഇടപെടൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു വരുമാന മാർഗമായാണ് അവർ കാണുന്നത്. ഒരാളുടെ അഭിപ്രായം ഇങ്ങനെ: “ഇന്ന് നഴ്സായ ഒരു സിസ്റ്റർ രോഗിയെ കാണുന്നത് പലപ്പോഴും ഒരു രോഗി മാത്രമായിട്ടാണ്. എന്നാൽ, രോഗി സിസ്റ്ററിനെ കാണുന്നത്, നഴ്സായിട്ടു മാത്രമല്ല സന്യാസിനിയായിട്ടു കൂടിയാണ്.” സന്യാസിനികൾ ഇതര അധ്യാപകരിൽ നിന്നും വ്യത്യസ്തരായ അധ്യാപകരായി രിക്കണമെന്നാണ് സമൂഹത്തിന്റെ ആഗ്രഹം.

4) മൂല്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ വന്ന മാറ്റമാണ് യുവാക്കളുടെ സംസാരത്തിൽ നിഴലിച്ച മറ്റൊരു കാര്യം. മൂല്യങ്ങളാണ് എന്ന് പഴയതലമുറ കരുതിയ പല കാര്യങ്ങളും ഇന്നത്തെ തലമുറയ്ക്ക് മൂല്യങ്ങളല്ല. വേറെ വാക്കുകളിൽ പറഞ്ഞാൽ അവശ്യാവശ്യമായതേത്? അപ്രധാനമായവയേത്? എന്നുള്ള വേർതിരിവിന് ഉപയോഗിച്ചിരുന്ന മാനദണ്ഡ ങ്ങളിൽ മാറ്റം വന്നിരിക്കുന്നു. മുൻകാലങ്ങളിൽ ബാഹ്യമായി പ്രത്യക്ഷപ്പെടുന്ന ഘടകങ്ങൾ ക്ക് കൂടുതൽ പ്രാധാന്യമുണ്ടാ യിരുന്നു; എന്നാൽ ഇന്ന് ആന്തരികതയ്ക്കാണ് പ്രാമുഖ്യം. ഉദ്ദേശശുദ്ധി നല്ലതാണെങ്കിൽ, വക്രതയില്ലെങ്കിൽ, ബാഹ്യമായ പ്രകടനങ്ങളിലെ പരിപൂർണ്ണത യിൽ അല്പം കുറവുണ്ടായാലും ജനം സാരമാക്കുന്നില്ല.

സന്യാസിനികളുടെ കാര്യമെടുത്താൽ മഠങ്ങളിൽ ഒരുപാട് പ്രാർത്ഥനകളും ധ്യാനങ്ങളും താപസക്രിയകളും ഉണ്ടെന്ന് ജനത്തിന് അറിയാം.

മനഃശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ മാനുഷിക- സാമൂഹ്യ മീമാംസകളിൽ അവഗാഹം നേടാൻ സന്യാസിനികൾക്ക് അവസരം ഉണ്ടായാലേ അവർക്ക് ഇന്നത്തെ തലമുറകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി സുവിശേഷത്തിന്റെ അടിസ്ഥാനത്തിൽ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കാൻ പ്രാപ്തി ലഭിക്കൂ.

പക്ഷേ ഇവയെല്ലാം അനുഷ്ഠിച്ചിട്ടും അവരുടെ സമൂഹജീവിതത്തിൽ പോരായ്മകൾ ഉണ്ടെന്ന് അറിയുമ്പോൾ ആ ജീവിതം സ്വീകരിക്കാൻ യുവജനങ്ങൾ മടിക്കുന്നു. ജോലികളുടെ ആധിക്യത്താൽ അവർ തളർന്നുപോകുന്നു. അതുകൊണ്ട് പ്രതീക്ഷിക്കുന്നതുപോലെ അവർക്ക് പുഞ്ചിരി വിടർത്തുന്ന, പ്രസന്നമായ മുഖമുള്ള, തങ്ങളുടെ ഉത്കണ്ഠകളിൽ ആശ്വാസമാകുന്ന, കൂടെ നടക്കുന്ന, സന്യാസികൾ ആകാൻ കഴിയുന്നില്ലത്രേ.

5) പുതുതലമുറ സന്യാസി കളിൽ കാണാനാഗ്രഹിക്കുന്ന കാലിക മൂല്യങ്ങളുടെ ഒരു പട്ടിക തന്നെ ചർച്ചകളിൽ ഉരുത്തിരിഞ്ഞുവന്നു: മൊബിലിറ്റി, സ്വാതന്ത്ര്യം, വൈവിധ്യത, സുതാര്യത, കാര്യപ്രാപ്തി, നവീനത്വം, സ്ത്രീത്വ ശാക്തീകരണം, നീതി, കണക്ടി വിറ്റി, സംവേദന ക്ഷമത, സാമൂഹ്യമാധ്യമങ്ങളിലെ സാന്നിധ്യം അങ്ങനെ നീണ്ടു പോകുന്നു യുവാക്കൾ പ്രതീക്ഷിക്കുന്ന സന്യാസ ജീവിതത്തിനാവശ്യമായ സുകൃതങ്ങളുടെ പട്ടിക.

മൊബിലിറ്റി, സ്വാതന്ത്ര്യം, വൈവിധ്യത, സുതാര്യത, കാര്യപ്രാപ്തി, നവീനത്വം, സ്ത്രീത്വശാക്തീകരണം, നീതി, കണക്ടിവിറ്റി, സംവേദനക്ഷമത, സാമൂഹ്യമാധ്യമങ്ങളിലെ സാന്നിധ്യം അങ്ങനെ നീണ്ടു പോകുന്നു യുവാക്കൾ പ്രതീക്ഷിക്കുന്ന സന്യാസജീവിതത്തിനാവശ്യമായ സുകൃതങ്ങളുടെ പട്ടിക.

B. ഉയരുന്ന ചോദ്യങ്ങൾ

യുവതലമുറയുടെ ബോധ്യങ്ങളിൽ സംഭവിച്ച പരിണാമത്തെ മനസ്സിലാക്കിയ നമ്മൾക്കിനി, അവർ പറഞ്ഞ തിൽനിന്നും, കുറച്ചുകൂടി ആഴത്തിൽ ചർച്ച ചെയ്യേണ്ട ചില കാര്യങ്ങളിലേക്കു കടക്കാം.

6) മലയാളികളുടെ ജീവിത രീതിയിൽ സാരമായ വ്യതിയാന ങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ജനസംഖ്യയിലെ ലിംഗാനു പാതം പരിശോധിച്ചാൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ അംഗസംഖ്യയിൽ കുറവ് വന്നിട്ടില്ല എന്ന് കാണാം. അതേസമയം വിവാഹിതരാ കാതെ ഏകസ്ഥരായി കഴിയുന്ന യുവാക്കളുടെ സംഖ്യ വർധിച്ചു വരികയാണ്. ഇതിൽ ചില സാങ്കേതികകാരണങ്ങളാലാണ് ആൺകുട്ടികൾ അവിവാഹിത രായി കഴിയുന്നതെങ്കിൽ, പെൺകുട്ടികൾ സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിച്ചതുകൊ ണ്ടാണ് ആ അവസ്ഥയിലേക്ക് എത്തിച്ചേരുന്നത്. ഇവരിൽ പലരും സാമൂഹികസേവനരംഗ ങ്ങളിൽ സജീവമായിരിക്കെ എന്തുകൊണ്ട് അവർ സന്യാസി നിയായി പൊതുസേവനം ചെയ്യുവാൻ തീരുമാനിക്കുന്നില്ല എന്നത് ചിന്തനീയമാണ്. ജനസേവയിലൂടെ ദൈവസേവ ചെയ്യാൻ സന്യാസം അവർക്ക് തടസ്സമാകുന്നതെന്തുകൊണ്ട്?

7) ചർച്ചയിൽ പങ്കെടു ത്തവരെല്ലാം സന്യാസത്തെ ഇന്നത്തെ ലോകത്തിന് ആവശ്യമായ ശുശ്രൂഷയായി ട്ടാണ് അവതരിപ്പിച്ചത്. “നിലനിൽക്കണമെന്ന് ദൈവം ആഗ്രഹിക്കുന്ന ജീവിതാന്ത സ്സായി”ട്ടുപോലും സന്യാസ ത്തെ വിശേഷിപ്പിച്ചവരുണ്ട്. മറ്റാരും ചെയ്യാൻ മടിക്കുന്നതും മറ്റാർക്കും ഏറ്റെടുക്കാൻ എളുപ്പമല്ലാത്തതുമായ ശുശ്രൂഷ കൾ ചെയ്യുന്ന സിസ്റ്റേഴ്സ് ഉണ്ടെന്ന് അവർ എടുത്തു പറഞ്ഞു. എങ്കിൽ ആ ശുശ്രൂഷകളിലേക്ക് ദൈവം വേലക്കാരെ വിളിക്കുന്നുണ്ടാകു മല്ലോ. അവരിലേക്ക് എത്തി ച്ചേരാൻ, അത്തരക്കാർക്കു ദൈവത്തിന്റെ വിളി കേൾക്കാൻ സാധ്യമാകണമെങ്കിൽ നിലവിലുള്ള സന്യാസസഭകൾ ചെയ്യേണ്ട കാര്യങ്ങൾ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയായിരിക്കും?

അനുസരണമെന്ന വ്രതം അടിമത്തമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കാനും സ്ത്രീപ്രശ്നങ്ങളിൽ ഇടപെടാനും സന്യാസിനികൾക്കുള്ള പ്രാപ്തിയെപ്പറ്റി യുവതികൾ സംശയിക്കുന്നു.

8) സന്യസ്തരുടെ ജീവിതത്തെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ, മഠത്തിന്റെ ചുവരുകൾക്കുള്ളിൽ എന്തു നടക്കുന്നു എന്നതിനെപ്പറ്റി അവർക്ക് അറിവില്ലത്രെ! ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങളുടെയും സാമൂഹികമാധ്യമങ്ങളിലെ വിനിമയങ്ങളു ടെയും വെളിച്ചത്തിൽ സന്യാസ ജീവിതത്തെ പ്പറ്റി ഏറെ അർദ്ധധാരണകളും തെറ്റിദ്ധാര ണകളും നിലനിൽക്കുന്നു. ‘കോൺവെന്റ്’ ജീവിതത്തെ സുതാര്യമാക്കാൻ സഭാസമൂഹ ങ്ങൾക്ക് ചെയ്യാവുന്ന കാര്യങ്ങൾ ഏവ?

9) ശാക്തീകരിക്കപ്പെട്ട സ്ത്രീയുടെ ചിത്രമല്ല സന്യാസിനികൾ നൽകുന്നതെന്ന സന്ദേശം പറയാതെ പറഞ്ഞവരായിരുന്നു ചർച്ചയിൽ പങ്കെടുത്ത മിക്കവരും. അനുസരണമെന്ന വ്രതം അടിമത്തമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. സാമൂഹിക പ്രശ്നങ്ങൾ പരിഹരി ക്കാനും സ്ത്രീപ്രശ്നങ്ങളിൽ ഇടപെടാനും സന്യാസിനികൾക്കുള്ള പ്രാപ്തിയെപ്പറ്റി യുവതികൾ സംശയിക്കുന്നു. കാലത്തിനടു ത്ത ആവശ്യങ്ങൾ നിറവേറ്റാനും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നു പ്രവർത്തിക്കാനും സന്യാസിനികൾക്ക് കഴിയണമെങ്കിൽ സന്യാസസഭകളുടെ നിയമങ്ങളിലും ചട്ടങ്ങളിലും വരുത്തേണ്ട കാലികമായ മാറ്റങ്ങൾ എന്തെല്ലാമായിരിക്കും?

10) സന്യാസിനികളുടെ പരിശീലന പദ്ധതിയിലും രീതിശാസ്ത്രത്തിലും മാറ്റങ്ങളു ണ്ടാകണമെന്ന ബോധ്യത്തിലേക്കു നയിക്കുന്നവയായിരുന്നു പലരുടെയും നിരീക്ഷണങ്ങൾ. ജീവിതത്തിന്റെ വിവിധ തുറകളിൽ തൊഴിലെടുക്കുന്നവർക്ക് ഇന്ന് കൃത്യവും വ്യക്തവുമായ പാഠ്യപദ്ധതിയുണ്ട്. സന്യാസിനികളുടെ പരിശീലനത്തിനായി ഉപയോഗിക്കുന്ന പരികല്പനകളെയും മാർഗങ്ങളെയും പരിശീലകരെയും കുറിച്ച് നിഷ്പക്ഷമായ വിലയിരുത്തലുകൾ ഉണ്ടാകേണ്ടതുണ്ട്. ശിക്ഷണം ശിക്ഷയായി മാറാതിരിക്കാനും, മൂല്യവ്യവസ്ഥ പ്രായോഗികതാവാദത്തിൽ കലാശിക്കാതിരിക്കാനും, സഭാസ്നേഹം ലോകവിരോധമാകാതിരിക്കാനും, പരിശീലകർ കൈക്കൊള്ളേണ്ട നടപടികൾ എന്തെല്ലാം?

കാലത്തിനടുത്ത ആവശ്യങ്ങൾ നിറവേറ്റാനും ജനങ്ങളുടെ പ്രതീക്ഷ യ്ക്കൊത്ത് ഉയർന്നു പ്രവർത്തി ക്കാനും സന്യാസിനികൾക്ക് കഴിയണ മെങ്കിൽ സന്യാസസഭകളുടെ നിയമങ്ങളിലും ചട്ടങ്ങളിലും വരുത്തേണ്ട കാലികമായ മാറ്റങ്ങൾ എന്തെല്ലാമായിരിക്കും?

C. ചില പ്രായോഗിക നിർദ്ദേശങ്ങൾ

സന്യാസിനികളുടെ വൈകാരിക സംഘർഷങ്ങളെ കൈകാര്യം ചെയ്യാനുള്ള സുതാര്യവും പ്രാപ്തവുമായ പരാതിപരിഹാര സെല്ലുകൾ ഉണ്ടാകേണ്ടത് അനിവാര്യമാണ്.

സന്ദർഭങ്ങളും സേവനതലങ്ങളും മാറുന്നതിനനുസരിച്ച് വ്യത്യസ്തമായ വസ്ത്രധാരണ രീതികൾ തിരഞ്ഞെടുക്കാൻ സന്യാസിനികൾക്ക് സ്വാതന്ത്ര്യമുണ്ടായാൽ നന്നായിരിക്കും.

സ്വന്തം കുടുംബാംഗങ്ങളും ബന്ധുക്കളുമായി സന്യാസിനികൾക്കുള്ള ബന്ധം ദൃഢതര മാകേണ്ടതുണ്ട്. അവരുടെ ജീവിതാന്തസ്സുകളിലെ പ്രധാനപ്പെട്ട നിമിഷങ്ങളിൽ പങ്കെടുക്കാൻ സന്യാസിനികൾക്കും അവസരം ഉണ്ടാകുന്നത് ഉചിതമായിരിക്കും.

മനഃശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ മാനുഷിക-സാമൂഹ്യ മീമാംസകളിൽ അവഗാഹം നേടാൻ സന്യാസിനികൾക്ക് അവസരം ഉണ്ടായാലേ അവർക്ക് ഇന്നത്തെ തലമുറകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി സുവിശേഷത്തിന്റെ അടിസ്ഥാനത്തിൽ പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാനുള്ള പ്രാപ്തി ലഭിക്കൂ.

വ്രതത്രയങ്ങൾ പൂർണ്ണമായി പാലിച്ച് ആജീവനാന്തം സമർപ്പണം ചെയ്യുന്ന സന്യാസിനി സഭകളുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഉപസന്യാസ പ്രസ്ഥാനങ്ങൾക്കും ഗ്രൂപ്പുകൾക്കും ജന്മം നല്കാൻ സാധ്യതകൾ ആരായണം.

മെത്രാന്മാരും വൈദികരും സന്യാസിനികളുടെ സ്വാഭിമാനത്തെ പ്രതികൂല മായി ബാധിക്കുന്ന രീതിയിൽ സംസാരിക്കാതിരിക്കാനും പ്രവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല സന്യാസിനികളുടെ യശസ്സിനെ ഉയർത്തുന്ന രീതിയിലുള്ള നടപടികൾ ഇടവകകളിലും സമൂഹ ത്തിലും നടപ്പാക്കിയാൽ നന്ന്.

  • തയ്യാറാക്കിയത്: ഡോ. വിൻസെന്റ് കുണ്ടുകുളം

വിളഭൂമിയിലേക്ക് ഒരു വഴിയൊരുക്കൽ

ഡബ്ലിനിലെ വിശുദ്ധ ലോറന്‍സ് (1125-1180) : നവംബര്‍ 14

വിഭജിച്ചു നേടുന്ന വിജയം ശാശ്വതമല്ല

ഭാഷ

വത്തിക്കാന്‍ കാര്യാലയത്തിന്റെ ആദ്യ അൽമായ മേധാവി ഡോ. പൗളോ റുഫീനി വിരമിച്ചു